'തുറസ്സായ സ്ഥലം, പൊരിവെയിൽ, 4 ക്യാമറകൾ'; 'ജയിലര്‍' ഷൂട്ട് അനുഭവം പങ്കുവച്ച് അനീഷ് ഉപാസന

Published : Aug 16, 2023, 09:12 PM IST
'തുറസ്സായ സ്ഥലം, പൊരിവെയിൽ, 4 ക്യാമറകൾ'; 'ജയിലര്‍' ഷൂട്ട് അനുഭവം പങ്കുവച്ച് അനീഷ് ഉപാസന

Synopsis

"സത്യം പറഞ്ഞാൽ ആ റോഡിൽ നിലത്ത് മുട്ടും കുത്തി നിന്ന് ഉറക്കെ ഉച്ചയുണ്ടാക്കിയാലോ എന്ന് വരെ ചിന്തിച്ചു"

സമീപകാലത്ത് മോഹന്‍ലാലിന് തിയറ്ററുകളില്‍ ഏറ്റവും കൈയടി ലഭിച്ച വേഷമാണ് ജയിലറിലെ കാമിയോ റോള്‍. മാത്യു എന്ന മുംബൈ പശ്ചാത്തലമാക്കിയ അധോലോക നായകനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ചുരുങ്ങിയ സ്ക്രീന്‍ ടൈം മാത്രമേ ഉള്ളൂവെങ്കിലും മാത്യുവിനെ മോഹന്‍ലാല്‍ ഉജ്ജ്വലമാക്കിയെന്നാണ് പ്രേക്ഷകാഭിപ്രായം. ഇപ്പോഴിതാ ജയിലറിലെ മോഹന്‍ലാലിന്‍റെ ഒരു രംഗം ചിത്രീകരിക്കുന്നതിന് സാക്ഷ്യം വഹിച്ച അനുഭവം പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ അനീഷ് ഉപാസന. 

അനീഷ് ഉപാസനയുടെ കുറിപ്പ്

അസിസ്റ്റന്റ് ഡിറക്റ്റർ ലാൽ സാറിനെ വിളിക്കാൻ കാരവന്റെ അടുത്തെത്തിയപ്പോൾ ആരും ശ്രദ്ധിക്കാത്ത തരത്തിൽ ഞാൻ അയാളോട് ചോദിച്ചു..
“പൊളിക്കില്ലേ..??“
അവനൊന്ന് ചിരിച്ചു.
എനിക്കൊന്നും മനസ്സിലായില്ല 
പെട്ടെന്ന് കാരവനിൽ നിന്നും ഇറങ്ങിയ ലാൽ സാർ..
“ഉപാസന പോയില്ലേ..??“
“ഇല്ല സാർ..സാറിനെയൊന്ന് ഈ ഡ്രസ്സിൽ കണ്ടിട്ട് പോകാന്ന് കരുതി..“
”കണ്ടില്ലേ...എങ്ങനെയുണ്ട്...?”
“സാർ..ഒരു രക്ഷേം ഇല്ല...“
മറുപടിയെന്നോണം ഒരു ചെറിയ പുഞ്ചിരി..
പിന്നെ നേരെ ഷോട്ടിലേക്ക്...
ഒരു തുറസ്സായ സ്ഥലം 
പൊരി വെയിൽ 
..ഏകദേശം 4 ക്യാമറകൾ.
ലാൽ സാറിന് മുന്നിലായി ലോറി കത്തിക്കരിഞ്ഞ് കിടപ്പുണ്ട്..
പുറകിലായി വെയിലത്ത് കത്തിക്കരിഞ്ഞ് നിൽക്കുന്ന ഞാനും 😂
സംവിധായകന്റെ ശബ്ദം.
“ലാൽ സാർ റെഡി...??
”റെഡി സാർ...!!“
“റോൾ ക്യാമറ..
ആക്ഷൻ...!!”
ലാൽ സാർ ഒരു സ്റ്റെപ്പ് മുന്നിലേക്ക് വെച്ചു. ശേഷം കയ്യിലെ സിഗാർ നേരെ ചുണ്ടിലേക്ക്...
എന്റെ പൊന്നേ.....മാസ്സ്...🔥
സത്യം പറഞ്ഞാൽ ആ റോഡിൽ നിലത്ത് മുട്ടും കുത്തി നിന്ന് ഉറക്കെ ഉച്ചയുണ്ടാക്കിയാലോ എന്ന് വരെ ചിന്തിച്ചു..😂
ബൗൺസേഴ്സ് എടുത്ത് പറമ്പിലേക്കെറിയും എന്ന ഒറ്റക്കാരണം കൊണ്ട് ഞാൻ അടങ്ങി..
ശേഷം ഞാൻ 
“സാർ ഞാൻ പൊയ്ക്കോട്ടേ..?“
”ഇത്ര പെട്ടെന്നോ..??”
“എനിക്ക് ഇത് മതി സാർ...“
ചെറുതായൊന്ന് ചിരിച്ചു..
ഞാൻ തിരികെ നടക്കുമ്പോൾ ഒരു ചെറിയ ചിരിയോടെ അസിസ്റ്റന്റ്ഡയറക്ടർ എന്നെ നോക്കിനിൽക്കുന്നുണ്ടായിരുന്നു..
അതേ സമയം ഞാൻ കേൾക്കുന്നത്  ആ ഷോട്ടിന് തീയറ്ററിൽ ലഭിക്കുന്ന കയ്യടികളും ആർപ്പ് വിളികളും മാത്രമായിരുന്നു.
Yes...this s the mohanlal...
ഇനി വാലിബന്റെ നാളുകൾ...
NB : നമ്മളെല്ലാം ആർത്ത് വിളിച്ചത് ലാൽ സാർ ചെയ്ത സിംഗിൾ  ഷോട്ട് ആണ് 🔥

ALSO READ : അത് 'എമ്പുരാനോ'? പൃഥ്വിരാജ് ചിത്രത്തിലൂടെ 'ശിവണ്ണ' മലയാളത്തിലേക്ക്?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'എനിക്ക് ഭയങ്കര ഇഷ്ടമാണ്'; എം. ശിവപ്രസാദിനെ വാനോളം പുകഴ്ത്തി മീനാക്ഷി, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ശ്രീക്കുട്ടൻ വെള്ളായണിയായി 'അതിരടി'യിൽ ടൊവിനോ; ക്യാരക്ടർ പോസ്റ്റർ പുറത്ത്