'ജലധാര പമ്പ്‍സെറ്റ് സിൻസ് 1962'വിന്റെ വീഡിയോ ഗാനം, 'ഈ മഴമുകിലോ' പുറത്ത്

Published : Aug 22, 2023, 05:25 PM IST
 'ജലധാര പമ്പ്‍സെറ്റ് സിൻസ് 1962'വിന്റെ വീഡിയോ ഗാനം, 'ഈ മഴമുകിലോ' പുറത്ത്

Synopsis

നടി ഉര്‍വശി പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് 'ജലധാര പമ്പ്‍സെറ്റ് സിൻസ് 1962'.

നടി ഉര്‍വശി പ്രധാന വേഷത്തിലെത്തിയ ചിത്രം 'ജലധാര പമ്പ്‍സെറ്റ് സിൻസ് 1962' മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. ആഷിഷ് ചിന്നപ്പയാണ് ചിത്രത്തിന്റെ സംവിധാനം. ഇന്ദ്രൻസും നിര്‍ണായക വേഷത്തിലെത്തുന്ന ചിത്രത്തിന്റെ വീഡിയോ ഗാനം പുറത്തുവിട്ടു. ഈ 'മഴമുകിലോ'യെന്ന ഗാനം കൈലാസിന്റെ സംഗീതത്തില്‍ ഹരിനാരായണന്റെ വരികള്‍ കെ എസ് ചിത്രയാണ് ആലപിച്ചിരിക്കുന്നത്.

ആക്ഷേപഹാസ്യ ഗണത്തില്‍ പെടുന്ന ഒരു ചിത്രമാണ് 'ജലധാര പമ്പ്‍സെറ്റ് സിൻസ് 1962'. പ്രജിൻ എം പിയും ആഷിഷുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്. സജിത്ത് പുരുഷനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. രതിൻ രാധാകൃഷ്‍ണനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.

ബാനര്‍ വണ്ടര്‍ഫ്രെയിംസ് ഫിലിംലാൻഡ് ആണ്. ബൈജു ചെല്ലമ്മ, സാഗർ, സനിത ശശിധരൻ, ആര്യ പൃഥ്വിരാജ് എന്നിവർ ചേർന്ന് നിര്‍മിച്ചിരിക്കുന്നു. കഥ സനു കെ ചന്ദ്രന്റേതാണ്. ബിജു കെ തോമസ് ആണ് ചിത്രത്തിന്റ പ്രൊഡക്ഷൻ കൺട്രോളർ.

സാഗർ, ജോണി ആന്റണി, ടി ജി രവി, വിജയരാഘവൻ, അൽത്താഫ്, ജയൻ ചേർത്തല, ശിവജി ഗുരുവായൂർ, സജി ചെറുകയിൽ, കലാഭവൻ ഹനീഫ്, തങ്കച്ചൻ വിതുര, വിഷ്‍ണു ഗോവിന്ദൻ, സനുഷ, നിഷ സാരംഗ്, അഞ്ജലി സുനിൽകുമാർ, സ്നേഹ ബാബു, ഷൈലജ അമ്പു, നിത കർമ്മ തുടങ്ങിയവരും വേഷമിട്ടിരിക്കുന്നു. ചിത്രത്തിന്റെ ചിത്രീകരണം നടന്നത് പാലക്കാട്ടായിരുന്നു. സൗണ്ട് ഡിസൈൻ ധനുഷ് നായനാർ. , മേക്കപ്പ് സിനൂപ് രാജ്, ഗാനരചന – ബി കെ ഹരിനാരായണനൊപ്പം മനു മഞ്ജിത്തും, കോസ്റ്റ്യൂം അരുൺ മനോഹർ, ഓഡിയോഗ്രാഫി വിപിൻ നായർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് അടൂർ, കാസ്റ്റിംഗ് ഡയറക്ടർ ജോഷി മേടയിൽ, വിഎഫ്എക്‌സ് ശബരീഷ് (ലൈവ് ആക്ഷൻ സ്റ്റുഡിയോസ്), പിആർഒ എ എസ് ദിനേശ്, ആതിര ദിൽജിത്ത്, ട്രെയിലർ കട്ട്  ഫിൻ ജോർജ് വർഗീസ്, സ്റ്റിൽ  നൗഷാദ് കണ്ണൂർ, ഡിസൈൻ  മാ മി ജോ, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ എന്നിവരാണ്.

Read More: ദേവ് മോഹന്റെ 'പരാക്രമം' തുടങ്ങി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ
ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ