ക്യാമറയും എടുത്ത് ഓടുന്ന ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരൻ, ജെല്ലിക്കെട്ട് വീഡിയോ

Published : Oct 09, 2019, 04:44 PM IST
ക്യാമറയും എടുത്ത് ഓടുന്ന ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരൻ, ജെല്ലിക്കെട്ട്  വീഡിയോ

Synopsis

ജെല്ലിക്കെട്ട് സിനിമ പകര്‍ത്തുന്ന ഗിരീഷ് ഗംഗാധരന്റെ വീഡിയോ.  

ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്‍ത ജെല്ലിക്കെട്ട് തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. വലിയ പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മികച്ച സിനിമ അനുഭവമമെന്ന് പ്രേക്ഷകര്‍ പറയുമ്പോള്‍ വിമര്‍ശനവും വരുന്നുണ്ട്. അതേസമയം ചിത്രം പകര്‍ത്തിയ ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരന് വലിയ അഭിനന്ദനവും ലഭിക്കുന്നുണ്ട്. ജെല്ലിക്കെട്ട് സിനിമ പകര്‍ത്തുന്ന ഗിരീഷ് ഗംഗാധരന്റെ വീഡിയോ ആണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.


ക്യാമറയും പിടിച്ച് ഓടുന്ന ഗിരീഷ് ഗംഗാധരൻ ആണ് വീഡിയോയിലുള്ളത്. ചെറിയ ഇടവഴിയിലൂടെയും കുറ്റിക്കാട്ടിലൂടെയുമൊക്കെ വലിയ ഭാരമുള്ള ക്യാമറയും തൂക്കി ഓടുന്ന ഗിരീഷ് ഗംഗാധരനെ പ്രേക്ഷകര്‍ അഭിനന്ദിക്കുന്നു. അവസാനം കിതച്ചുകൊണ്ട് നില്‍ക്കുന്ന ഗിരീഷ് ഗംഗാധരനുമാണ് വീഡിയോയില്‍. ഗിരീഷ് ഗംഗാധരന്റെ കഠിനാദ്ധ്വാനത്തെയും സമര്‍പ്പണത്തെയും വീഡിയോയില്‍ കാണാമെന്നാണ് ആരാധകര്‍ പറയുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

"എല്ലാവിധ ഫാസിസത്തേയും അതിജീവിച്ച് ഐഎഫ്എഫ്കെ ഇവിടെ തന്നെ ഉണ്ടാകും": മുഖ്യമന്ത്രി
"ഐഎഫ്‌എഫ്കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം അഫ്രിക്കൻ ദൂഖണ്ഡത്തിനുള്ള അംഗീകാരം": സിസാക്കോ