കടലിനടിയിലെ വിസ്മയ ലോകവുമായി ജയിംസ് കാമറൂണ്‍, 'അവതാർ 2' ട്രെയിലർ എത്തി

Published : Nov 02, 2022, 07:15 PM ISTUpdated : Nov 02, 2022, 07:19 PM IST
കടലിനടിയിലെ വിസ്മയ ലോകവുമായി ജയിംസ് കാമറൂണ്‍, 'അവതാർ 2' ട്രെയിലർ എത്തി

Synopsis

ഈ വർഷം ഡിസംബർ 16-ന് ചിത്രം തിയേറ്ററുകളിലെത്തും.

ലോക സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജെയിംസ് കാമറൂണ്‍ ചിത്രം 'അവതാർ- ദ വേ ഓഫ് വാട്ടർ' ട്രെയിലർ റിലീസ് ചെയ്തു. ആദ്യഭാ​ഗത്തേത് പോലെ തന്നെ കടലിലേയും കരയിലേയും വ്യത്യസ്തമായ ജീവി വർഗങ്ങളെ ട്രെയിലറിൽ ചിത്രീകരിച്ചിരിക്കുന്നു. മികച്ചൊരു ദൃശ്യാവിഷ്കാരമായിരിക്കും 'അവതാർ 2' ജനങ്ങൾക്ക് സമ്മാനിക്കുക എന്ന് ട്രെയിലർ പൂർണ ഉറപ്പ് നൽകുന്നുമുണ്ട്.  ഈ വർഷം ഡിസംബർ 16-ന് ചിത്രം തിയേറ്ററുകളിലെത്തും.

കടലിനടിയിലെ വിസ്മയ ലോകമാകും ഇത്തവണ കാമറൂൺ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുക എന്ന സൂചനകൾ നേരത്തെ തന്നെ ലഭിച്ചിരുന്നു. ലൊക്കേഷനുകളിൽ നിന്നുള്ള സ്റ്റിൽസുകൾ ഈ സൂചനകൾ ഉറപ്പിക്കുകയും ചെയ്തിരുന്നു. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ കഴിയുന്ന സാങ്കേതികത നിറഞ്ഞതായിരിക്കും ചിത്രമെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു. വർഷങ്ങളായി കാത്തിരിക്കുന്ന അവതാര്‍ 2ല്‍ എന്തെല്ലാം ദ്യശ്യവിസ്മയങ്ങളാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ലോകമെമ്പാടുമുള്ള സിനിമാസ്വാദകർ ഇപ്പോൾ. 

2012ലാണ് അവതാറിന് തുടർഭാഗങ്ങളുണ്ടാകുമെന്ന് ജെയിംസ് കാമറൂൺ പ്രഖ്യാപിച്ചത്. ചിത്രങ്ങളുടെ റിലീസും അതോടൊപ്പം പ്രഖ്യാപിച്ചിരുന്നു. രണ്ടാം ഭാഗം 2020 ഡിസംബറിലും മൂന്നാം ഭാഗം 2021 ഡിസംബർ 17 നും നാലാം ഭാഗം 2024  ഡിസംബർ 20നും അഞ്ചാം ഭാഗം 2025 ഡിസംബർ 19നും റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ കൊവിഡ് പടർന്ന സാഹചര്യത്തിൽ റിലീസുകൾ പ്രഖ്യാപിച്ച സമയത്ത് നടത്താനായിരുന്നില്ല.

അതേസമയം, അവതാര്‍ 2 നൊപ്പം ബറോസ് ട്രെയിലർ അവതരിപ്പിക്കാനുള്ള സാധ്യതയെ കുറിച്ച് മോഹൻലാൽ പറഞ്ഞിരുന്നു. ബറോസിന്‍റെ ഷൂട്ടിംഗും എഡിറ്റിംഗും കഴിഞ്ഞു. ഇനി സ്പെഷല്‍ എഫക്റ്റ്സ് ചെയ്യാനുണ്ട്. ഒരു തായ്ലന്‍ഡ് കമ്പനിയാണ് അത് ചെയ്യുന്നത്. ചിത്രം മാര്‍ച്ചില്‍ റിലീസ് ചെയ്യാനുള്ള പ്ലാനിലാണ് ഞങ്ങള്‍. അവതാര്‍ 2 നൊപ്പം ബറോസിന്‍റെ ട്രെയ്‍ലര്‍ കാണിക്കാന്‍ സാധിക്കട്ടെ. ഇന്ത്യന്‍ ഭാഷകളിലെല്ലാം ചിത്രം എത്തുമെന്നും മോഹൻലാൽ പറഞ്ഞിരുന്നു. 

ഫഹദും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം വരുന്നൂ ? വമ്പൻ പ്രഖ്യാപനം നാളെ !

PREV
click me!

Recommended Stories

'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ