റിലീസ് ദിനത്തില്‍ 'ജനനായകന്‍റെ' കേരളത്തിലെ ആദ്യ ഷോ എപ്പോള്‍? പ്രഖ്യാപനവുമായി വിതരണക്കാര്‍

Published : Jul 16, 2026, 12:35 PM IST
jana nayagan first show in kerala will starts at 6 am says SSR Entertainments the distributors

Synopsis

ആറ് മാസത്തെ കാത്തിരിപ്പിനൊടുവില്‍ വിജയ് നായകനാകുന്ന 'ജനനായകന്‍' ഈ മാസം 23ന് തിയറ്ററുകളിലെത്തുന്നു

തമിഴ് സിനിമയില്‍ ഈ വര്‍ഷം ഇത്രയും കാത്തിരിപ്പ് ഉയര്‍ത്തിയ മറ്റൊരു ചിത്രമില്ല, ജനനായകന്‍ പോലെ. പൊങ്കല്‍ റിലീസ് ആയി ജനുവരി 9 ന് ആദ്യം റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്‍റെ റിലീസ് പക്ഷേ സെന്‍സര്‍ പ്രശ്നങ്ങളെത്തുടര്‍ന്ന് മുടങ്ങിയിരുന്നു. ആരാധകരുടെ ആറ് മാസത്തെ കാത്തിരിപ്പിന് ശേഷം 23 ന് ചിത്രം തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്. തമിഴ്നാട് തിരഞ്ഞെടുപ്പിന് മുന്‍പ് റിലീസ് പ്ലാന്‍ ചെയ്തിരുന്ന ചിത്രം ഒടുവില്‍ എത്തുമ്പോള്‍ ചിത്രത്തിലെ നായകന്‍ വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആണെന്ന കൗതുകവുമുണ്ട്. ഇപ്പോഴിതാ കേരളത്തില്‍ റിലീസ് ദിനത്തില്‍ ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനം എപ്പോഴെന്ന് അറിയിച്ചിരിക്കുകയാണ് വിതരണക്കാര്‍.

എസ്എസ്ആര്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. അവര്‍ അറിയിക്കുന്നത് പ്രകാരം 23-ാം തീയതി പുലര്‍ച്ചെ 6 മണിക്ക് കേരളത്തിലെ ആദ്യ പ്രദര്‍ശനങ്ങള്‍ ആരംഭിക്കും. മുന്‍പ് വിജയിന്‍റെയും രജനികാന്തിന്‍റെയുമൊക്കെ പ്രീ റിലീസ് ഹൈപ്പോടെ എത്തുന്ന തമിഴ് ചിത്രങ്ങളുടെ കേരളത്തിലെ ആദ്യ ഷോ പുലര്‍ച്ചെ 4 മണി മുതല്‍ നടന്നിരുന്നു. പൊങ്കല്‍ റിലീസ് ആയി എത്തുമെന്ന് കരുതപ്പെട്ടിരുന്ന സമയത്ത് കേരളത്തിലെ ആദ്യ ഷോ പുലര്‍ച്ചെ 4 മണിക്ക് ആയിരിക്കുമെന്ന് വിതരണക്കാര്‍ ആദ്യം അറിയിച്ചിരുന്നു. എന്നാല്‍ ഇത് പിന്നീട് 6 മണിയിലേക്ക് മാറ്റുന്നതായും അവര്‍ അറിയിച്ചിരുന്നു.

അതേസമയം രാഷ്ട്രീയ പ്രവേശനത്തിനായി സിനിമയില്‍ നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ച വിജയിന്‍റെ അവസാന ചിത്രം കാണാന്‍ പ്രേക്ഷകര്‍ ഇരച്ചെത്തുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാ വ്യവസായം. നേരത്തെ ചിത്രത്തിന്‍റെ വ്യാജ പതിപ്പും പ്രേക്ഷകര്‍ക്കിടയില്‍ കാര്യമായി പ്രചരിച്ചിരുന്നു. ഇതും കളക്ഷനെ ബാധിക്കുമോ എന്ന് കണ്ടറിയണം. കന്നഡ സിനിമയിലെ വമ്പന്‍ ബാനര്‍ ആയ കെവിഎന്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിജയിനൊപ്പം മമിത ബൈജു, പൂജ ഹെ​ഗ്ഡെ, പ്രകാശ് രാജ്, ബോബി ഡിയോള്‍, ​ഗൗതം വസുദേവ് മേനോന്‍, പ്രിയാമണി, നരെയ്ന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ സം​ഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാ​ഗ്രഹണം സത്യന്‍ സൂര്യന്‍ ആണ്. എഡിറ്റിം​ഗ് പ്രദീപ് ഇ രാഘവ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ വി സെല്‍വകുമാര്‍.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

തമിഴിലും മലയാളത്തിലുമായി 2 ചിത്രങ്ങൾ പ്രഖ്യാപിച്ച് വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിം കമ്പനി
'ദൈവത്തിന് സത്യം അറിയാം, ആവേ മരിയ, കൃപാസനം വിശ്വാസി'; മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ടിനി ടോം