'ജനനായകന്‍, രണ്ടാം എംജിആര്‍ ആകുന്നോ വിജയ്': വന്‍ ചര്‍ച്ചയായി ഫസ്റ്റ്, സെക്കന്‍റ് ലുക്ക് പോസ്റ്ററുകള്‍

Published : Jan 27, 2025, 12:26 PM ISTUpdated : Jan 27, 2025, 01:51 PM IST
'ജനനായകന്‍, രണ്ടാം എംജിആര്‍ ആകുന്നോ വിജയ്': വന്‍ ചര്‍ച്ചയായി ഫസ്റ്റ്, സെക്കന്‍റ് ലുക്ക് പോസ്റ്ററുകള്‍

Synopsis

വിജയുടെ ദളപതി 69 എന്ന ചിത്രത്തിന്റെ പേര് ജനനായകൻ എന്ന് പ്രഖ്യാപിച്ചു. പുറത്തിറങ്ങിയ പോസ്റ്ററുകൾ ചിത്രത്തിന്റെ രാഷ്ട്രീയ പ്രമേയത്തെക്കുറിച്ച് ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. 

ചെന്നൈ: വിജയ് നായകനായി എത്തുന്ന ദളപതി 69 സിനിമയുടെ പേര് ജന നായകന്‍ എന്ന് വെളിപ്പെടുത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. ഇതിന് മണിക്കൂറുകൾക്ക് ശേഷം, ചിത്രത്തിന്‍റെ നിർമ്മാതാക്കൾ മറ്റൊരു പോസ്റ്റർ പുറത്തിറക്കി. ഇതോടെ ചിത്രം ഒരു രാഷ്ട്രീയ ചിത്രമാണോ എന്ന ചോദ്യം വീണ്ടും ഉയരുകയാണ്. 

2024 സെപ്തംബറിൽ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ പ്രഖ്യാപന പോസ്റ്ററില്‍  "ജനാധിപത്യത്തിൻ്റെ ദീപശിഖയേന്തുന്നയാൾ" എന്ന രീതിയിലാണ് ചിത്രീകരിച്ചത്. അതിന് പിന്നാലെ ഫസ്റ്റ് ലുക്ക് ടൈറ്റിൽ പോസ്റ്റർ അദ്ദേഹത്തെ ജനനായകൻ എന്ന പേരിനൊപ്പം ജനങ്ങള്‍ക്കൊപ്പം സെല്‍ഫി എടുക്കുന്ന രീതിയില്‍ അവതരിപ്പിക്കുകയും ചെയ്തു. 

ഇപ്പോള്‍ മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയും ഇതിഹാസ ചലച്ചിത്ര പ്രതിഭയുമായ എംജി രാമചന്ദ്രൻ്റെ (എംജിആർ) രീതിയിലുള്ള പോസ്റ്ററാണ് സെക്കന്‍റ് ലുക്കായി പുറത്തുവിട്ടിരിക്കുന്നത്. 

ചുവന്ന പശ്ചാത്തലത്തിൽ ഒരു വലിയ ഫോട്ടോ ഫ്രെയിമിൻ്റെ മധ്യത്തിൽ വിജയ് നിൽക്കുന്നതാണ് പുതിയ പോസ്റ്റർ. മുഖത്ത് ഒരു പുഞ്ചിരിയുണ്ട്, നീണ്ട ചാട്ടവാര്‍ ചുഴറ്റുന്നതും കാണാം. എംജിആറിന്‍റെ പ്രശസ്ത ഗാനം “നാൻ ആണയിട്ടാൽ” എന്നതിലെ രംഗത്തെ ഓര്‍മ്മിക്കുന്നതാണ് ഇത്. എം.ജി.ആറിൻ്റെ 1965 ലെ തമിഴ് ക്ലാസിക് ചിത്രം എങ്ക വീട്ടു പിള്ളയിലെ ഐക്കോണിക് രംഗമാണ് ഇത്. 

തമിഴ്‌നാട്ടിൽ സജീവ രാഷ്ട്രീയത്തിൽ ഇറങ്ങിയ വിജയ്‌യുടെ അവസാന ചിത്രമാണ് ജനനായകൻ. അതിനാല്‍ തന്നെ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സിനിമ എന്ന് സൂചിപ്പിക്കുന്നതാണ് പോസ്റ്റര്‍ എന്നാണ് വിവരം. 2026 തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന വിജയ്‍യുടെ ജന നായകന്‍ അടുത്ത ദീപാവലിക്ക് റിലീസാകും എന്നാണ് വിവരം.

ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിര ജന നായകന്‍ എന്ന ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം. 

ഛായാഗ്രഹണം സത്യൻ സൂര്യൻ, ആക്ഷൻ അനിൽ അരശ്, ആർട്ട് : വി സെൽവ കുമാർ, കൊറിയോഗ്രാഫി ശേഖർ, സുധൻ, ലിറിക്സ് അറിവ്, കോസ്റ്റിയൂം  പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ  ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ്  പ്രതീഷ് ശേഖർ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. 

രണ്ടും കല്‍പ്പിച്ച് വിജയ്, രാഷ്‍ട്രീയം പറയുന്ന മാസ് പേര്, അണികള്‍ക്കൊപ്പം സെല്‍ഫി, ഫസ്റ്റ് ലുക്കും പുറത്ത്

നാൻ ആണൈ ഇട്ടാൽ..; ചാട്ടവാർ ചുഴറ്റി 'ജന നായകൻ', വിജയ് ചിത്രത്തിന്റെ സെക്കന്റ് ലുക്ക് എത്തി

PREV
Read more Articles on
click me!

Recommended Stories

സിനിമാ, സിരീസ് പ്രേമികളെ അമ്പരപ്പിക്കുന്ന കളക്ഷന്‍ നെറ്റ്ഫ്ലിക്സിലേക്ക്; 7.5 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലുമായി പ്ലാറ്റ്‍ഫോം
വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ