'ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ എന്റെ ഫോട്ടോ പോണ്‍ സൈറ്റില്‍ കണ്ടു, അത് എന്നെ തകർത്തുകളഞ്ഞു..'; വെളിപ്പെടുത്തി ജാൻവി കപൂർ

Published : Apr 05, 2026, 09:55 PM IST
Janhvi Kapoor

Synopsis

Janhvi Kapoor's morphed images were found on a porn site when she was in high school. ഹൈസ്കൂളിൽ പഠിക്കുമ്പോൾ തന്റെ ചിത്രം പോൺ വെബ്സൈറ്റിൽ കണ്ടത് അസ്വസ്ഥപ്പെടുത്തിയെന്ന് ജാൻവി കപൂർ വെളിപ്പെടുത്തി. ഇപ്പോഴും തൻ്റെ എ.ഐ നിർമ്മിത വ്യാജ ചിത്രങ്ങൾ താൻ പങ്കുവെച്ചതുപോലെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നും ജാൻവി പറയുന്നു.

ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ തന്റെ ചിത്രം പോൺ വെബ്‌സൈറ്റിൽ കണ്ടുവെന്നും അത് തന്നെ വലിയ രീതിയിൽ അസ്വസ്ഥപ്പെടുത്തിയെന്നും വെളിപ്പെടുത്തി ജാൻവി കപൂർ. ഇപ്പോഴും തന്റെ എ.ഐ ജെനറേറ്റഡ് ചിത്രങ്ങൾ വിവിധ സമൂഹമാധ്യമങ്ങളിൽ കാണാറുണ്ടെന്നും അതെല്ലാം താൻ പങ്കുവച്ചത് പോലെയാണ് പ്രചരിക്കപ്പെടുന്നതെന്നും ജാൻവി കപൂർ കൂട്ടിച്ചേർത്തു.

"അത് ഡീപ് ഫേക്ക് ആണോ എന്നറിയില്ല. പക്ഷേ അത്തരത്തിലെന്തോ ആയിരുന്നു. എന്റെ ചിത്രം ഒരു പോണ്‍ സൈറ്റിലാണ് കണ്ടത്. സ്‌കൂളില്‍ ഐടി ക്ലാസുണ്ടായിരുന്നു. ആണ്‍കുട്ടികള്‍ ഇടയ്ക്ക് ഇത്തരം സൈറ്റുകളിലൊക്കെ കയറാറുണ്ടായിരുന്നു. അതിലൊന്നില്‍ എന്റെ ചിത്രവും ഉണ്ടായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോഴാണ്. അതൊരു അസാധാരണവും അസ്വസ്ഥപ്പെടുത്തുന്നതുമായ അനുഭവമായിരുന്നു. ഒരു ഘട്ടത്തില്‍ ഇതാണ് നമ്മള്‍ നമ്മളുടെ ജീവിതത്തിന് നല്‍കുന്ന വിലയെന്ന് കരുതി." ജാൻവി കപൂർ പറയുന്നു.

‘ഇപ്പോഴും അതിനോട് പൊരുത്തപ്പെട്ടിട്ടില്ല’

"സോഷ്യല്‍ മീഡിയയില്‍ ധാര്‍മികതയെന്നൊന്നില്ല. ഞാന്‍ ഇപ്പോഴും അതിനോട് പൊരുത്തപ്പെട്ടിട്ടില്ല. ഇപ്പോഴും എന്റെ ചിത്രങ്ങള്‍ പങ്കുവെക്കുന്നുണ്ട്. ഔദ്യോഗിക പേജുകളില്‍ പോലും എഐ ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. ഞാന്‍ ആ വസ്ത്രങ്ങള്‍ ധരിക്കുകയോ അത്തരത്തിലുള്ള ചിത്രങ്ങള്‍ എടുക്കുകയോ ചെയ്തിട്ടില്ല. ഞാന്‍ പങ്കുവച്ചതെന്നത് പോലെയാണ് അത് പ്രചരിക്കുന്നത്. അത് ആളുകളുടെ കാഴ്ചപ്പാടിനെ സ്വാധീനിക്കും. നാളെ സംവിധായകനോട് അത്തരം വേഷം ധരിക്കാന്‍ സാധിക്കില്ലെന്ന് ഞാന്‍ പറഞ്ഞാല്‍ ഈ ചിത്രങ്ങള്‍ എടുത്ത് കാണിക്കും. നീ ഇങ്ങനെ ചെയ്തിട്ടുണ്ടല്ലോ എന്ന് ചോദിക്കും. ചോദിച്ചില്ലെങ്കിലും അങ്ങനെ അവര്‍ ചിന്തിക്കും." ജാൻവി കപൂർ കൂട്ടിച്ചേർത്തു. രാജ് ഷമാനിയുമായുള്ള പോഡ്കാസ്റ്റിനിടെയായിരുന്നു ജാൻവി കപൂറിന്റെ പ്രതികരണം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബേസിൽ ജോസഫ്- ടോവിനോ തോമസ്- വിനീത് ശ്രീനിവാസൻ ചിത്രം 'അതിരടി' ഫസ്റ്റ് ലുക്ക് പുറത്ത്; ചിത്രം മെയ് 14 ന് ആഗോള റിലീസ്
'നിനക്ക് എന്തെങ്കിലും തെളിവ് ഉണ്ടാക്കാൻ പറ്റുമെങ്കിൽ ഉണ്ടാക്ക്'; ഒരു സാധാരണ പോലീസ് സ്റ്റോറിയല്ല, സൂചന നൽകി ഷെയ്ൻ നിഗം ചിത്രം 'ദൃഢം' ട്രെയിലർ പുറത്ത്