
ജാൻവി കപൂര്‍ നായികയാകുന്ന പുതിയ സിനിമയാണ് 'ഗുഡ് ലക്ക് ജെറി'. സിദ്ദാര്‍ഥ് സെൻഗുപ്‍തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജൂലൈ 29ന് ആണ് ചിത്രം റിലീസ് ചെയ്യുക. ഇപ്പോഴിതാ 'ഗുഡ് ലക്ക് ജെറി' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് (Good Luck Jerry trailer).
ഡയറക്ട് ഒടിടി റിലീസായിട്ടാണ് ചിത്രം എത്തുക. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലാണ് ചിത്രം സ്‍ട്രീം ചെയ്യുക. രംഗരാജൻ രമാഭദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ദീപക്, മിതാ വസിഷ്‍ഠ്, നീരജ് സൂദ്, നിഷാന്ത് സിംഗ്, സഹില്‍ മേഹ്‍ത തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
തമിഴ് ഹിറ്റ് ചിത്രമായ 'കൊലമാവ് കോകില'യുടെ ഹിന്ദി റീമേക്കാണ് 'ഗുഡ് ലക്ക് ജെറി'. നയൻതാരയായിരുന്നു 'കൊലമാവ് കോകില'യില്‍ നായികയായി എത്തിയത്. ഒരു ബ്ലാക്ക് കോമഡി ക്രൈം ഫിലിമായിട്ടാണ് 'ഗുഡ് ലക്ക് ജെറി' എത്തുന്നത്. പഞ്ചാബിലായിരുന്നു 'ഗുഡ് ലക്ക് ജെറി'യുടെ ചിത്രീകരണം നടന്നത്.
'മിലി' എന്ന ചിത്രവും ജാൻവി കപൂറിന്റേതായി പൂര്‍ത്തിയായിട്ടുണ്ട്. നിരൂപപശംസയും പ്രേക്ഷകപ്രീതിയും ഒരുപോലെ നേടിയ മലയാള ചിത്രമായ 'ഹെലന്റെ'. റീമേക്കാണ് 'മിലി'. മിലി പൂര്‍ത്തിയായി വിവരം ജാൻവി കപൂര്‍ തന്നെയാണ് അറിയിച്ചിരുന്നത്. ബോണി കപൂറാണ് മിലിയെന്ന ചിത്രം നിര്‍മിക്കുന്നത്.
അച്ഛനൊപ്പം ആദ്യമായി പ്രവര്‍ത്തിക്കാനായതിന്റെ സന്തോഷം പങ്കുവെച്ച് കുറിപ്പുമായി ജാൻവി കപൂര്‍ രംഗത്ത് എത്തിയിരുന്നു. വളരെ രസകരമായിരുന്നു തന്റെ അച്ഛൻ നിര്‍മിച്ച സിനിമയിലെ അഭിനയം. നിങ്ങൾ എടുക്കുന്ന ഓരോ ചിത്രത്തിനും നിങ്ങളുടെ ഹൃദയവും ആത്മാവും നൽകൂ എന്ന് പറയുമ്പോൾ എല്ലാവരും എന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്കറിയാം. മാത്തുക്കുട്ടി സേവ്യർ സാർ, നിങ്ങളുടെ മാർഗനിർദേശത്തിനും ക്ഷമയ്ക്കും നന്ദി. നോബിൾ തോമസിനും നന്ദി. നിങ്ങള്‍ക്ക് അഭിമാനം തോന്നുന്നതായിരിക്കും അച്ഛാ 'മിലി'യെന്നും ജാൻവി കപൂര്‍ പറയുന്നു.
മലയാളത്തില്‍ 'ഹെലെൻ' എന്ന ചിത്രം നിര്‍മിച്ചത് വിനീത് ശ്രീനിവാസനാണ്. ആല്‍ഫ്രഡ് കുര്യൻ ജോസഫ്, നോബിള്‍ തോമസ്, മാത്തുക്കുട്ടി സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയത്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. 'ഹെലൻ' എന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചത് ഷമീര്‍ മുഹമ്മദ് ആണ്.
മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡ് 'ഹെലനി'ലൂടെ മാത്തുക്കുട്ടി സേവ്യര്‍ക്ക് ലഭിച്ചിരുന്നു. കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിക്കുള്ള പ്രത്യേക ജൂറി പരാമര്‍ശം അന്നെ ബെന്നിനും ലഭിച്ചു. 'മില്ലി' എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സുനില്‍ കാര്‍ത്തികേയൻ ആണ്. മാത്തുക്കുട്ടി സേവ്യര്‍ തന്നെ ചിത്രം സംവിധാനം ചെയ്യുന്നു.
Read More : മമ്മൂട്ടിയുടെ 'ഏജന്റ്', പുതിയ പോസ്റ്റര്‍ ശ്രദ്ധ നേടുന്നു
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ