'ശ്രീദേവി തന്നെയല്ലേ'?; ആരാധകരെ അമ്പരപ്പിച്ച് മകൾ ജാൻവി

Published : Apr 07, 2019, 10:50 PM ISTUpdated : Apr 08, 2019, 12:45 PM IST
'ശ്രീദേവി തന്നെയല്ലേ'?; ആരാധകരെ അമ്പരപ്പിച്ച് മകൾ ജാൻവി

Synopsis

അന്തരിച്ച നടി ശ്രീദേവിയുടേയും സംവിധായകനും നിർമാതാവുമായ ബോണി കപൂറിന്റേയും മകളാണ് ജാൻവി. ശ്രീദേവിയുടെ മരണത്തോടെ അഭിനയരം​ഗത്തേക്ക് ചുവടുവച്ച താരം ആരാധകർക്കെന്നുമൊരു അതിശയമാണ്. 

മുംബൈ: സിനിമാ പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നും ബോളിവുഡ് കീഴടക്കാനെത്തിയ താരമാണ് ജാന്‍വി കപൂര്‍. അന്തരിച്ച നടി ശ്രീദേവിയുടേയും സംവിധായകനും നിർമാതാവുമായ ബോണി കപൂറിന്റേയും മകളാണ് ജാൻവി. ശ്രീദേവിയുടെ മരണത്തോടെ അഭിനയരം​ഗത്തേക്ക് ചുവടുവച്ച താരം ആരാധകർക്കെന്നുമൊരു അതിശയമാണ്. കാരണം, ജാൻവിയെ കാണുമ്പോഴെല്ലാം ശ്രീദേവിയെ ഓർമ്മ വരുമെന്നാണ് ആരാധകർ പറയുന്നത്.  

ആ പറച്ചിൽ ശരിയാണെന്ന് ഉറപ്പ് വരുത്തുകയാണ് ജാൻവിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്. ഒറ്റനോട്ടത്തില്‍ ശ്രീദേവിയെ ഓര്‍മിപ്പിക്കും വിധമാണ് ജാന്‍വിയുടെ ചിത്രങ്ങൾ. ഫാഷൻ ഡിസൈനിങ് കമ്പനിയായ സബ്യസാച്ചി ഒരുക്കിയ ചുവന്ന സില്‍ക്ക് ഗൗണ്‍ അണിഞ്ഞാണ് ജാന്‍വി ഫോട്ടോഷൂട്ടിനെത്തിയത്. സബ്യസാച്ചിയുടെ 20-ാം വാർഷികാഘോഷത്തോടനുബന്ധിച്ച്  ഒരുക്കിയതാണ് ഫോട്ടോഷൂട്ട്. 

ജാൻവി തന്നെയാണ് ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത്. ഇതുവരെ ആറ് ലക്ഷത്തിലധികം ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചത്. നിരവധിയാളുകളാണ് ചിത്രത്തിന് കമന്റ് ചെയ്തത്. കമന്റുകളില്‍ ഭൂരിഭാഗവും അമ്മ ശ്രീദേവിയുമായുള്ള രൂപസാദൃശ്യത്തെ കുറിച്ചുള്ളതാണ്. ശ്രീദേവിയെ പോലെതന്നെയുണ്ട് കാണാൻ, ശ്രീദേവിയുടെ പ്രതിമ എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ. 

ബോളിവുഡ് നടൻ ഷാഹിദ് കപൂറിന്റെ സഹോദരൻ ഇഷാന്‍ ഖട്ടര്‍ നായകനായെത്തിയ ദഡക്ക് എന്ന ചിത്രത്തിലൂടെയാണ് ജാന്‍വി  ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.  
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ശ്രീനിയേട്ടൻ അന്നെനിക്ക് പണം തന്നു, നീ ഇതൊന്നും ആരോടും പറയണ്ടെന്നും നിർദ്ദേശം'; ഓർമിച്ച് നടൻ
'മനുഷ്യര്‍ പരസ്പരം വിശ്വസിക്കുന്നതാണ് ഏറ്റവും വലിയ മതം'; വേര്‍തിരിവുകള്‍ കണ്ടെത്തുന്നത് സ്വാര്‍ഥലാഭത്തിന് വേണ്ടിയെന്ന് മമ്മൂട്ടി