- Home
- Entertainment
- News (Entertainment)
- പ്രായം വെറും നമ്പർ! 70 കഴിഞ്ഞിട്ടും ബോക്‌സ് ഓഫീസ് ഭരിക്കുന്ന 5 ഇന്ത്യൻ സൂപ്പർ താരങ്ങൾ
പ്രായം വെറും നമ്പർ! 70 കഴിഞ്ഞിട്ടും ബോക്‌സ് ഓഫീസ് ഭരിക്കുന്ന 5 ഇന്ത്യൻ സൂപ്പർ താരങ്ങൾ
ഇന്ത്യൻ സിനിമയിൽ 70 വയസ് പിന്നിട്ടിട്ടും നായകനായി തിളങ്ങുന്ന, ബോക്സ് ഓഫീസ് ഹിറ്റുകൾ സമ്മാനിക്കുന്ന ഒരുപിടി സൂപ്പര്‍ താരങ്ങളുണ്ട്. അങ്ങനെയുള്ള അഞ്ച് സൂപ്പർ താരങ്ങളെ പരിചയപ്പെടാം.

1. അമിതാഭ് ബച്ചൻ
- പ്രായം: 83 വയസ്
1942 ഒക്‌ടോബര്‍ 11-ന് ജനിച്ച അമിതാഭ് ബച്ചനെ ബോളിവുഡിൻ്റെ മെഗാസ്റ്റാർ എന്നാണ് വിശേഷിപ്പിക്കുന്നത്. ആറ് പതിറ്റാണ്ട് നീണ്ട കരിയറിൽ അദേഹം 200-ൽ അധികം സിനിമകളിൽ അഭിനയിച്ചു. അമിതാഭ് ബച്ചന്‍ അഭിനയിച്ച 'കൽക്കി 2898 എഡി' ലോകമെമ്പാടും 1042.25 കോടി രൂപ നേടി. എന്നാൽ, അടുത്ത ചിത്രമായ 'വേട്ടൈയൻ' പരാജയപ്പെട്ടു. 'കൽക്കി 2898 എഡി പാർട്ട് 2', 'രാമായൺ പാർട്ട് 1' എന്നിവയാണ് ബിഗ് ബിയുടെ വരാനിരിക്കുന്ന സിനിമകൾ.
2. രജനികാന്ത്
- പ്രായം: 75 വയസ്
സ്റ്റൈല്‍മന്നനാണ് രജനികാന്ത്. 1950 ഡിസംബർ 12-ന് ജനിച്ച തമിഴ് സൂപ്പർതാരം രജനികാന്തിന് പതിറ്റാണ്ടുകൾക്ക് മുൻപുള്ള അതേ ആരാധക പിന്തുണ ഇന്നുമുണ്ട്. അഞ്ച് പതിറ്റാണ്ട് നീണ്ട കരിയറിൽ രജനി ഏകദേശം 170 സിനിമകളിൽ അഭിനയിച്ചു. രജനികാന്തിന്‍റെ അവസാന ചിത്രമായ 'കൂലി' ലോകമെമ്പാടും 518 കോടി രൂപയാണ് നേടിയത്. 'ജയിലർ 2', 'തലൈവർ 173', നെൽസൺ ദിലീപ്‌കുമാറിൻ്റെ പേരിടാത്ത ചിത്രം എന്നിവയാണ് രജനിയുടെ വരാനിരിക്കുന്ന സിനിമകൾ.
3. മമ്മൂട്ടി
- പ്രായം: 74 വയസ്
മലയാള സിനിമയിലെ മെഗാസ്റ്റാറായ മമ്മൂട്ടി 1971 മുതൽ സിനിമയിൽ സജീവമാണ്. 1951 സെപ്റ്റംബർ 7-ന് ജനിച്ച മമ്മൂട്ടി ഇതുവരെ 425-ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ലോകമെമ്പാടും 82.75 കോടി രൂപ നേടിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'കളംകാവൽ' ആണ് മമ്മൂട്ടിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രങ്ങളിലൊന്ന്. 'പാട്രിയോട്ട്', 'പടയാത്ര' എന്നിവയാണ് വരാനിരിക്കുന്ന ചിത്രങ്ങൾ.
4. കമൽഹാസൻ
- പ്രായം: 71 വയസ്
ഇന്ത്യന്‍ സിനിമയിലെ ബഹുമുഖ പ്രതിഭയാണ് കമല്‍ഹാസന്‍. 1954 നവംബർ 7-ന് ജനിച്ച കമൽഹാസൻ ബാലതാരമായി തുടങ്ങി ആറ് പതിറ്റാണ്ടായി സിനിമാ രംഗത്തുണ്ട്. ലോകമെമ്പാടും 1042.25 കോടി രൂപ നേടിയ 'കൽക്കി 2898 എഡി'ക്ക് ശേഷം കമല്‍ഹാസന്‍റെ 'ഇന്ത്യൻ 2', 'തഗ് ലൈഫ്' എന്നീ രണ്ട് സിനിമകള്‍ പരാജയപ്പെട്ടു. 'KH237', നെൽസൺ ദിലീപ്‌കുമാറിൻ്റെ പേരിടാത്ത ചിത്രം എന്നിവയിലൂടെ കമല്‍ഹാസന്‍ ബോക്‌സ് ഓഫീസിൽ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നാണ് പ്രതീക്ഷ.
5. ചിരഞ്ജീവി
- പ്രായം: 70 വയസ്സ്
തെലുങ്ക് സിനിമയിലെ മെഗാസ്റ്റാറാണ് ചിരഞ്ജീവി. 1955 ഓഗസ്റ്റ് 22-ന് ജനിച്ച ചിരഞ്ജീവിയുടെ അഭിനയ ജീവിതത്തിന് ഏകദേശം അഞ്ച് പതിറ്റാണ്ടിലേറെ ദൈർഘ്യമുണ്ട്. 150-ൽ അധികം സിനിമകളിൽ അഭിനയിച്ച ചിരഞ്ജീവിയെ അവസാനമായി സ്‌ക്രീനില്‍ കണ്ടത് ലോകമെമ്പാടും 297.50 കോടി രൂപ നേടിയ 'മൻ ശങ്കർ വർ പ്രസാദ് ഗാരു' എന്ന ചിത്രത്തിലാണ്. 'വിശ്വംഭര', 'ചിരു-ഒഡേല' എന്നിവയാണ് ചിരഞ്ജീവിയുടെ വരാനിരിക്കുന്ന സിനിമകൾ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

