
മുൻ സീസണുകളിലെ ചില വിജയികളും മൽസരാർത്ഥികളും ഷോയിലെത്തുന്ന ലെഗസി വീക്ക് ബിഗ് ബോസിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ബിഗ് ബോസ് ഹൗസിലെത്തിയ മുൻ മൽസരാർത്ഥിയും ഇൻഫ്ളുവൻസറുമായ ജാസ്മിൻ ജാഫറും ഇപ്പോഴത്തെ മൽസരാർത്ഥികളിൽ ഒരാളുമായ നേഹയും തമ്മിലുള്ള സംഭാഷണവും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ജാസ്മിൻ ജാഫർ, റിഷി കുമാർ, സായ് കൃഷ്ണ, ഗബ്രി ജോസ്, ജിന്റോ, അൻസിബ എന്നീ മൽസരാർത്ഥികളാണ് ഈയാഴ്ച ബിഗ്ബോസ് ഹൗസിലെത്തിയത്.
നേഹയുടെ ക്യാപ്റ്റൻസി പോരായിരുന്നല്ലോ എന്നാണ് ജാസ്മിൻ ആദ്യം ചൂണ്ടിക്കാണിക്കുന്നത്. പിന്നീട് മിറർ ടാസ്കിന്റെ ഭാഗമായി ആക്ടിവിറ്റി ഏരിയയിൽ നിൽക്കുന്ന നേഹയെയും ജാസ്മിനെയുമാണ് കാണുന്നത്. താഷിയുമായുള്ള പ്രണയമാണ് ഇവിടുത്തെ സംസാര വിഷയം. എന്തിനാണ് ഇവിടേക്ക് വന്നതെന്ന് ചോദിക്കുമ്പോൾ കപ്പടിക്കാനാണ് എന്നാണ് നേഹ മറുപടി പറയുന്നത്. എന്നാൽ അതിനു വേണ്ടി നേഹ പരിശ്രമിക്കുന്നതായി തോന്നുന്നില്ല എന്നായിരുന്നു ജാസ്മിന്റെ പ്രതികരണം. ''നേഹ, എനിക്ക് ഇതു പറഞ്ഞു തരാൻ ആരും ഉണ്ടായിരുന്നില്ല. താഷി കാത്തിരിക്കാൻ തയ്യാറാണ് എന്നു പറയുന്നതാണ് ഞാൻ കേട്ടത്. കാത്തിരിക്കട്ടെ. ഇക്കാര്യത്തിൽ എന്നെ വിശ്വസിക്കാം. ഇന്നു മുതൽ ഈ വിഷയത്തിൽ ഈ ഹൗസിൽ യാതൊരുവിധ സംസാരങ്ങളും ഉണ്ടാകരുത്'', എന്നും ജാസ്മിൻ പറയുന്നുണ്ട്.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
തന്റെ യൂട്യൂബ് ചാനലിലൂടെ നേഹക്കെതിരെ നടക്കുന്ന സൈബർ ആക്രമണണങ്ങൾക്കെതിരെയും ജാസ്മിൻ പ്രതികരിച്ചിരുന്നു. ''ബെത്‍ലഹേം കുടുംബ യൂണിറ്റ് കണ്ടപ്പോൾ എല്ലാവർക്കും ഓക്കെയായിരുന്നല്ലോ. എല്ലാവരും കയ്യടിച്ചു. ഇപ്പോൾ എന്തിനാണ് പ്രായ വ്യത്യാസം പറഞ്ഞ് ബഹളം വെയ്ക്കുന്നത്?. നിങ്ങൾ നിങ്ങളുടെ മോളെ വിശ്വസിക്കുക. വിഷമിക്കാതിരിക്കുക എന്നാണ് നേഹയുടെ മാതാപിതാക്കളോട് പറയാനുള്ളത്. അവൾ തിരിച്ച് വരുന്നത് വരെ സമാധാനത്തിൽ ഇരിക്കുക. ആളുകൾ പറയുന്നത് കേൾക്കാൻ നിൽക്കണ്ട. എനിക്കുണ്ടായത് വേറൊരാൾക്കും സംഭവിക്കരുത്. എന്നെ വെച്ച് നോക്കുമ്പോൾ നേഹ പൊന്നാണ്. എനിക്ക് തെറ്റ് പറ്റിയിട്ടുണ്ട്. അവൾ അതൊന്നും ചെയ്തിട്ടില്ല. ആ ചെറുക്കനേയും വിട്ടേക്കൂ'', എന്നായിരുന്നു ജാസ്മിന്റെ പ്രതികരണം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ