'ആരില്ലെങ്കിലും സംഗീതയ്ക്ക് കൂട്ടായി മകനുണ്ട്'; വിജയ്‌യുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ചർച്ചയായി ജേസൺ സഞ്ജയ്‌യുടെ അസാന്നിധ്യം

Published : May 10, 2026, 04:29 PM IST
Jason Sanjay and Vijay

Synopsis

വിജയ്‌യുടെ സത്യപ്രതിജ്ഞ ചടങ്ങിൽ നിന്ന് മകൻ ജേസൺ സഞ്ജയ് വിട്ടുനിന്നത് ശ്രദ്ധേയമായി. അമ്മയുടെ പക്ഷത്താണ് മകനെന്ന സൂചനകൾക്കിടെ, നടി തൃഷയുടെ സാന്നിധ്യവും ചർച്ചകൾക്ക് വഴിവെച്ചു. Jason Sanjay's absence became a topic of discussion after Vijay's oath taking ceremony 

തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയായി ടിവികെ അധ്യക്ഷനും തെന്നിന്ത്യൻ സൂപ്പർതാരവുമായ വിജയ് ഇന്ന് അധികാരമേറ്റു. ഇന്ന് രാവിലെ ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ആയിരുന്നു വിജയ്‌യുടെ സത്യപ്രതിജ്ഞ ചടങ്ങ്. ചടങ്ങിനെത്തിയ തൃഷയുടെ സാന്നിധ്യം വലിയ രീതിയിലാണ് ദേശീയ മാധ്യമങ്ങളടക്കം ആഘോഷിച്ചത്. ഭാര്യ സംഗീതയുടെ വിവാഹമോചന ഹർജി നിലനിൽക്കുന്നതിനിടെയാണ് വിജയ്‌യുടെ രാഷ്ട്രീയവിജയം എന്നതും ശ്രദ്ധേയമാണ്. നേരത്തെ കോടതിക്ക് പുറത്ത് ഹർജി വിജയ് ഒത്തുതീർപ്പാക്കുമെന്ന തമിഴ് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ഇതിനിടെ സത്യപ്രതിജ്ഞ ചടങ്ങിലെ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ്‌യുടെ അസാന്നിധ്യം വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുന്നു. നേരത്തെ സംഗീതയുടെ വിവാഹമോചന ഹർജിക്ക് പിന്നാലെ ജേസൺ സഞ്ജയ് വിജയ്‌യെ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തതും വലിയ വാർത്തയായിരുന്നു. നിലവിൽ വിജയ് സേതുപതിയെ അടക്കം 36 പേരെയാണ് ജേസൺ സഞ്ജയ് ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നത്.

കൂടാതെ പേരിന്റെ ഇനീഷ്യലിൽ ജേസൺ സഞ്ജയ് മാറ്റം വരുത്താൻ ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകളും തമിഴകത്ത് നിന്നും ഉയർന്നുവന്നിരുന്നു. ഇതുവരെ ജെയ്‌സൺ സഞ്ജയ് വി എന്നുപയോഗിച്ചിരുന്ന വിജയ്‌യുടെ മകൻ ഇനി മുതൽ അമ്മയുടെ പേരിന്റെ ആദ്യാക്ഷരമായ എസ് ആയിരിക്കും ഉപയോഗിക്കുക എന്നും റിപ്പോർട്ടുകളുണ്ട്. ഇപ്പോൾ ജേസൺ സഞ്ജയ് സത്യപ്രതിജ്ഞ ബഹിഷ്കരിച്ചതും നേരത്തെ നടന്ന സംഭവങ്ങളുമെല്ലാം താൻ അമ്മയുടെ കൂടെ തന്നെയാണെന്ന് ഉറപ്പിക്കുന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. സത്യപ്രതിജ്ഞയ്ക്ക് തൃഷ എത്തിയതിനും വലിയ രീതിയിലുള്ള വിമർശങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം ഉയർന്നുവരുന്നുണ്ട്. ആരില്ലെങ്കിലും സംഗീതയ്ക്ക് കൂട്ടായി ജേസൺ സഞ്ജയ് നിലക്കൊള്ളുമെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നുവരുന്ന കമന്റുകൾ.

തമിഴ് ഇൻഡസ്ട്രിയിലെ പ്രമുഖ നടിയുമായി വിജയ്ക്ക് ബന്ധമുണ്ടെന്ന് ചൂണ്ടികാണിച്ചാണ് സംഗീത ചെങ്കൽപേട്ട് കോടതിയിൽ വിവാഹമോചന ഹർജി ഫയൽ ചെയ്തത്. 2021 ഏപ്രിൽ മുതൽ പ്രമുഖ നടിയുമായി വിജയ്ക്ക് ബന്ധമുണ്ടെന്നും, ബന്ധം അവസാനിപ്പിക്കാമെന്ന് തനിക്ക് വാക്ക് നൽകിയെങ്കിലും വിജയ് ബന്ധം തുടർന്നുകൊണ്ടുപോയെന്നാണ് ഹർജിയിൽ ഉന്നയിക്കുന്നത്.

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ലോകത്ത് അത്യപൂർവ്വമായി മാത്രം സംഭവിക്കുന്ന കാര്യം, ഭാ​ഗ്യവശാൽ ഈ അമ്മയ്ക്ക് ആ ഭാ​ഗ്യം ലഭിച്ചു'- കുറിപ്പ്
"സർവ്വം മായയിൽ 10 മിനിറ്റ് റോൾ ആണെന്ന് റിയ ഞങ്ങളോട് കള്ളം പറഞ്ഞു": ബേസിൽ ജോസഫ്