ജയ ജയ ജയ ജയ ഹേയിലെ പ്രേക്ഷകര്‍ വിട്ടുപോയ ബ്രില്ലന്‍സുകള്‍ - വീഡിയോ

Published : Dec 26, 2022, 07:45 PM IST
 ജയ ജയ ജയ ജയ ഹേയിലെ പ്രേക്ഷകര്‍ വിട്ടുപോയ ബ്രില്ലന്‍സുകള്‍ - വീഡിയോ

Synopsis

ഡിസംബർ 22 മുതൽ ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിൽ ചിത്രം സ്ട്രീം ചെയ്യുന്നുണ്ട്.  സാമൂഹ്യ പ്രാധാന്യമുള്ളൊരു വിഷയം നര്‍മത്തില്‍ പൊതിഞ്ഞ്, ആക്ഷേപഹാസ്യത്തിൽ ചാലിച്ച് തയ്യാറാക്കിയ സിനിമയായിരുന്നു ജയ ജയ ജയ ജയ ഹേ. 

തിരുവനന്തപുരം:  മലയാളം ബ്ലോക്ക്ബസ്റ്റർ ചിത്രമായ ജയ ജയ ജയ ജയ ഹേയിലെ ബ്രില്ലന്‍സുകള്‍ കണ്ടെത്തിയ വീഡിയോ ശ്രദ്ധേയമാകുന്നു. ചിത്രത്തിൽ പ്രേക്ഷകർ ശ്രദ്ധിക്കാതെ പോയ ചില ബ്രില്യൻസ് വെളിപ്പെടുത്തുന്ന വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.  കഥാപാത്രങ്ങളുടെ പെരുമാറ്റത്തിലും, ചിത്രത്തിലെ രംഗങ്ങളിലും സംവിധായകൻ കാണിച്ച ബ്രില്ല്യന്‍സാണ് ഈ വീഡിയോയില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. 

ഡിസംബർ 22 മുതൽ ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിൽ ചിത്രം സ്ട്രീം ചെയ്യുന്നുണ്ട്.  സാമൂഹ്യ പ്രാധാന്യമുള്ളൊരു വിഷയം നര്‍മത്തില്‍ പൊതിഞ്ഞ്, ആക്ഷേപഹാസ്യത്തിൽ ചാലിച്ച് തയ്യാറാക്കിയ സിനിമയായിരുന്നു ജയ ജയ ജയ ജയ ഹേ. ബേസിൽ ജോസഫും ദർശന രാജേന്ദ്രനുമാണ് പ്രധാന കഥാപാത്രങ്ങളായ രാജേഷ് കുമാറും ജയഭാരതിയുമായി പ്രേക്ഷകരിലേക്കെത്തിയത്. 

വിപിൻ ദാസാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. വിപിൻ ദാസും നാഷിദ് മുഹമ്മദ്‌ ഫാമിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ഒരു കുഞ്ഞു സിനിമയായി പ്രേക്ഷകരിലേക്കെത്തിയ ചിത്രം ബ്ലോക്ക് ബസ്റ്ററായി മാറുകയായിരുന്നു. അങ്കിത് മേനോൻ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഗാനരചന വിനായക് ശശികുമാറാണ്.  ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ബാബ്‍ലു അജുവാണ്. ജോണ്‍ കുട്ടിയാണ് ചിത്രസംയോജനം. ലക്ഷ്‍മി മേനോൻ, ഗണേഷ് മേനോൻ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിയേഴ്‍സ് എന്റര്‍ടെയ്‍ൻമെന്റിന്റിന്റെ ബാനറിലെത്തിയ ചിത്രം അമൽ പോൾസനാണ് സഹ നിർമ്മാണം. നിർമ്മാണ നിർവഹണം പ്രശാന്ത് നാരായണൻ.

മുൻ ആരോ​ഗ്യമന്ത്രി ശൈലജ ടീച്ചർ ഉൾപ്പെടെയുള്ളവർ ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായവുമായി രം​ഗത്തെത്തിയിരുന്നു. ''ഇന്ന് നിലനില്‍ക്കുന്ന ആണധികാര സമൂഹത്തില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന അവഹേളനവും അടിമത്തവും ചിത്രത്തിലൂടെ നന്നായി സംവദിക്കുന്നു. അതേസമയം ഇത്തരം കുടുംബ പശ്ചാത്തലത്തില്‍ ആണ്‍കുട്ടികളും പലതരത്തിലുള്ള അസ്വസ്ഥതകള്‍ക്ക് വിധേയരാവുന്നു എന്ന വസ്തുതയും ചിത്രം വരച്ചുകാട്ടുന്നുണ്ട്. പരാതികളുമായി മുന്നിലെത്തിയ നിരവധി പെണ്‍കുട്ടികളുടെ ചിത്രമാണ് സിനിമ കാണുമ്പോള്‍ മുന്നില്‍ തെളിഞ്ഞുവന്നതെന്നായിരുന്നു'' ശൈലജ ടീച്ചറിന്റെ അഭിപ്രായം. 

''അങ്ങേയറ്റം സ്ത്രീ വിരുദ്ധമായ സാമൂഹ്യഘടനയെ നിശിതമായി കടന്നാക്രമിക്കുകയാണ് 'ജയജയജയഹേ'. ശക്തമായ സ്ത്രീപക്ഷ സിനിമ. ദർശന രാജേന്ദ്രൻ എന്ന അതുല്യ പ്രതിഭയ്ക്ക് ഹൃദയാഭിവാദ്യങ്ങൾ.'' എന്നായിരുന്നു എ എ റഹീം പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലെ വാക്കുകൾ. 

ഈ വര്‍ഷം ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ 10 സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ട് ഏരീസ് പ്ലെക്സ്

മമ്മൂട്ടി പോക്കറ്റില്‍ ഭദ്രമാക്കിയ 2022! 'ഹൃദയം' കവർന്ന ദർശന, കൊച്ചു സിനിമകളുടെ മഹാ വിജയം കണ്ട മലയാള സിനിമ

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ