കര്‍ഷകനായി ജയം രവി, നായികയായി തപ്‍സി

By Web TeamFirst Published May 9, 2019, 11:12 AM IST
Highlights

ജയം രവി ആദ്യമായി കര്‍ഷകന്റെ വേഷത്തില്‍ അഭിനയിക്കാൻ പോകുകയാണ്. ലക്ഷ്‍മണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ജയം രവി കര്‍ഷകനാകുന്നത്. ജയം രവിയുടെ ഇരുപത്തിയഞ്ചാമത് ചിത്രമാണ് ഇത്. തപ്‍സിയായിരിക്കും ചിത്രത്തില്‍ നായികയാകുക എന്നതാണ് പുതിയ വാര്‍ത്ത.

ആദ്യമായിട്ടാണ് ജയം രവിയും തപ്‍സിയും വെള്ളിത്തിരയില്‍ ഒന്നിക്കുന്നത്. ഡി ഇമ്മനാണ് പുതിയ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ജയം രവി കര്‍ഷകനായി അഭിനയിക്കുന്നത് പുതുമയായിരിക്കും എന്നാണ് ആരാധകര്‍ കരുതുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

click me!