'സിദ്ധാര്‍ത്ഥന്‍ എന്ന ഞാന്‍'; ചിത്രത്തിന്‍റെ ടീസര്‍ പുറത്ത്

By Web TeamFirst Published May 8, 2019, 8:23 PM IST
Highlights

തൊണ്ടിമുതലും ദൃക്സാക്ഷികളും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സിബി തോമസാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

കൊച്ചി: നവാഗത സംവിധായിക ആശ പ്രഭ സംവിധാനം ചെയ്ത 'സിദ്ധാർത്ഥൻ എന്ന ഞാൻ' എന്ന  ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. തൊണ്ടിമുതലും ദൃക്സാക്ഷികളും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സിബി തോമസാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മഴനൂൽക്കനവുകൾ, മാന്ത്രിക വീണ, യു കാൻ ഡു എന്നീ ചിത്രങ്ങളൊരുക്കിയ നന്ദകുമാർ കാവിൽ ഓർമയായിട്ട് മൂന്നു വർഷമാകുന്ന ഈ വേളയിൽ അദ്ദേഹത്തിന്‍റെ സ്വപ്നം യാഥാർഥ്യമാക്കിയിരിക്കുകയാണ് ഭാര്യ ആശ പ്രഭ. 

ചിത്രത്തിന്‍റെ കഥ നന്ദകുമാർ കാവിലിന്‍റേതാണ്. ഒരു നാട്ടിൻ പുറത്തുകാരന്‍റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. പുതുമുഖമായ അതുല്യ പ്രമോദാണ് ചിത്രത്തിലെ നായിക. ഇന്ദ്രൻസ്, ദിലീഷ് പോത്തൻ, കലാഭവൻ ഹനീഫ, വിജയൻ കാരന്തൂർ , ശരത് കോവിലകം, നന്ദ കിഷോർ, വിനോദ് നിസാരി, രജീഷ്, പപ്പൻ പന്തീരങ്കാവ്, വൈശാഖ് ശോഭന കൃഷ്ണൻ, ശാരദ, രുദ്ര കൃഷ്ണൻ, അനശ്വര പി അനിൽ , മഞ്ചു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാബു ജെയിംസാണ് ചിത്രത്തിൽ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. യശോദ് രാജ് മൂവീസിന്‍റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ചിത്രം മെയ് 17ന് തീയേറ്ററുകളിലെത്തും.


 

click me!