ഞെട്ടിക്കാൻ നയൻതാരയുടെ ഇരൈവൻ, ഏത് ഒടിടിയില്‍, എപ്പോള്‍ കാണാം?, ജയം രവി ചിത്രത്തിന്റെ സ്‍ട്രീമിംഗ് വിവരങ്ങള്‍

Published : Sep 27, 2023, 02:55 PM ISTUpdated : Sep 28, 2023, 05:05 PM IST
ഞെട്ടിക്കാൻ നയൻതാരയുടെ ഇരൈവൻ, ഏത് ഒടിടിയില്‍, എപ്പോള്‍ കാണാം?, ജയം രവി ചിത്രത്തിന്റെ സ്‍ട്രീമിംഗ് വിവരങ്ങള്‍

Synopsis

ജയം രവിയും നയൻതാരയും ഒന്നിക്കുന്ന ചിത്രമാണ് ഇരൈവൻ.

നയൻതാരയുടെ പുതിയ പ്രതീക്ഷയാണ് ഇരൈവൻ. പൊന്നിയിൻ സെല്‍വൻ എന്ന ചിത്രത്തിന് ശേഷം ജയം രവി നായകനാകുമ്പോള്‍ വമ്പൻ വിജയമാണ് ലക്ഷ്യമിടുന്നത്. ഒരു സൈക്കോ ത്രില്ലറായിട്ടാണ് ഇരൈവൻ സിനിമ റിലീസ് ചെയ്യുന്നത്. തിയറ്ററിലെ ഇരൈവൻ റണ്‍ പൂര്‍ത്തിയായാല്‍ ഒടിടിയില്‍ ഏത് പ്ലാറ്റ്‍ഫോമിലാണ് എത്തുക എന്ന പുതിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഒടിടി റൈറ്റ്‍സ് നെറ്റ്ഫ്ലിക്സാണ് നേടിയിരിക്കുന്നത്. തിയറ്ററുകളിലെത്തി ഒരു മാസം കഴിഞ്ഞാകും  ഒടിടിയില്‍ ഇരൈവൻ പ്രദര്‍ശിപ്പിക്കും. പലതവണ മാറ്റിവച്ചെങ്കിലും നയൻതാരയുടെ ഇരൈവൻ സിനിമ സെപ്‍തംബര്‍ 28നാണ് റിലീസ് ചെയ്യും.  സംവിധാനം ഐ അഹമ്മദാണ്.

സുധൻ സുന്ദരമും ജയറാം ജിയുമാണ് ചിത്രം നിര്‍മിക്കുന്നത്. ജയം രവിയും നയൻതാരയും ഒന്നിക്കുന്ന ചിത്രത്തില്‍ നരേൻ, ആശിഷ് വിദ്യാര്‍ഥി എന്നിവരും പ്രധാന വേഷത്തില്‍ ഉണ്ടാകും. സൗണ്ട് സിങ്ക് ഡിസൈൻ സിങ്ക് സിനിമ. രണ്ട് മണിക്കൂര്‍ 31 മിനുട്ടാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ഐ അഹമ്മദിന്റേതാണ് ഇരൈവന്റെ തിരക്കഥയും. ഹരി കെ വേദാന്ദാണ് നയൻതാര ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. യുവൻ ശങ്കര്‍ രാജയുടെ സംഗീത സംവിധാനത്തില്‍  സഞ്‍ജിത് ഹെഗ്‍ഡെയും ഖരേസ്‍മ രവിചന്ദ്രനും ആലപിച്ച ഒരു ഗാനം അടുത്തിടെ വൻ ഹിറ്റായി മാറിയിരുന്നു.

സൈറണ്‍ എന്ന മറ്റൊരു പുതിയ ചിത്രവും ജയം രവി നായകനായി എത്താനുണ്ട്. നായികയായി എത്തുന്നത് കീര്‍ത്തി സുരേഷാണ്. സംവിധാനം ആന്റണി ഭാഗ്യരാജുമാണ്. സൈറൈണ്‍ ഒരു ഇമോഷണല്‍ ഡ്രാമയായിരിക്കും. നിര്‍മാണം സുജാത വിജയകുമാറായിരിക്കും.  ജി വി പ്രകാശ് കുമാര്‍ സംഗീതം ഒരുക്കുമ്പോള്‍ സൈറണിന്റെ ഛായാഗ്രാഹണം സെല്‍വകുമാര്‍ എസ് കെയാണ്. അസ്‍കര്‍ അലിയാണ് പ്രൊഡക്ഷൻ മാനേജര്‍.

Read More: കാത്തിരുന്നവര്‍ നിരാശയില്‍, ലിയോയുടെ അപ്‍ഡേറ്റ്, എന്തുകൊണ്ട് ഓഡിയോ ലോഞ്ച് റദ്ദാക്കി?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ