പുതിയ ജെയിംസ് ബോണ്ടായി ബ്രിട്ടീഷ് നടൻ റോബർട്ട് പാറ്റിൻസൺ എത്തും. Robert Pattinson to replace Daniel Craig as James Bond 007
ഹോളിവുഡിന്റെ ഏറ്റവും പ്രശസ്തനായ രഹസ്യ ഏജന്റാകാൻ ബ്രിട്ടീഷ് നടൻ റോബർട്ട് പാറ്റിൻസൺ. ആമസോൺ എംജിഎം സ്റ്റുഡിയോസ് പുതിയ ജെയിംസ് ബോണ്ടിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ജെയിംസ് ബോണ്ടായി പുതിയ താരമെത്തുന്നത്.
കറുത്ത ടക്സീഡോ ധരിച്ച് ഇരുട്ടിൽ നിന്ന് കൈത്തോക്കുമായി പുറത്തേക്ക് വരുന്ന ഏജന്റ് 007. 'ഐഡന്റിറ്റി കൺഫേംഡ്' 'ജെയിംസ് ബോണ്ട് തിരിച്ചെത്തും' എന്ന കുറിപ്പോടെ ആമസോൺ എംജിഎം സ്റ്റുഡിയോസ് പുതിയ ജെയിംസ് ബോണ്ടിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതെ ഏജന്റ് 007 ന് ഇനി പുതിയ മുഖം. ബ്രിട്ടീഷ് നടൻ റോബർട്ട് പാറ്റിൻസൺ പുതിയ ജെയിംസ് ബോണ്ട് ആകും.
ഹാരി പോട്ടറിലെ സെഡ്രിക്കായും ട്വിലൈറ്റിലെ എഡ്വേർഡ് കുള്ളനായും ബാറ്റ്മാനായും പ്രേക്ഷകർക്ക് മുന്നിലെത്തിയ നാല്പതുകാരൻ റോബർട്ട് പാറ്റിൻസൺ ഇനി ഹോളിവുഡിന്റെ ഏറ്റവും പ്രശസ്തനായ രഹസ്യ ഏജൻ്റാകും. പുതിയ ചിത്രത്തിന്റെ പേര്, ചിത്രീകരണം ആരംഭിക്കുന്ന തീയതി, മറ്റ് താരങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ നിർമാതാക്കൾ പുറത്തുവിട്ടിട്ടില്ല. ഡെനിസ് വില്ലെന്യൂവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.'പീക്കി ബ്ലൈൻഡേഴ്സ്' പരമ്പരയുടെ സ്രഷ്ടാവായ സ്റ്റീവൻ നൈറ്റാണ് തിരക്കഥ ഒരുക്കുന്നത്. ജെയിംസ് ബോണ്ടാകാൻ അവസരം ലഭിച്ചതിലുള്ള സന്തോഷം പാറ്റിൻസണും പങ്കുവച്ചു. രണ്ട് പതിറ്റാണ്ടിനുശേഷമാണ് ജെയിംസ് ബോണ്ട് സീരീസിൽ നായകനായി പുതിയൊരു നടനെ അവതരിപ്പിക്കുന്നത്.
ഡാനിയൽ ക്രെയ്ഗ് നായകാനായി 2021ൽ പുറത്തിറങ്ങിയ നോ ടൈം ടു ഡൈ ആണ് ഏറ്റവും ഒടുവിലെത്തിയ ജെയിംസ് ബോണ്ട് ചിത്രം. ഷീൻ കോണറി, ഡേവിഡ് നിവൻ, ജോർജ് ലേസൻബി, റോജർ മൂർ, തിമോത്തി ഡാൾട്ടൺ, പിയേഴ്സ് ബ്രോസ്നൻ, ഡാനിയൽ ക്രെയ്ഗ്. ജെയിംസ് ബോണ്ട് സിനിമകളെ അനശ്വരമാക്കിയ നടൻമാർക്കൊപ്പം ഇനി ഇനി റോബർട്ട് പാറ്റിൻസണിന്റെയും പേര് എഴുതിച്ചേർക്കാം.











