സിമ്രാനും ജയറാമും വീണ്ടും ഒന്നിക്കുന്നു; സംവിധാനം 'രാക്ഷസി' സംവിധായകൻ

Published : Aug 23, 2026, 08:00 PM IST
Jayaram

Synopsis

'പഞ്ചതന്ത്ര'ത്തിന് ശേഷം ജയറാമും സിമ്രാനും വീണ്ടും ഒന്നിക്കുന്ന ഒരു പുതിയ ചിത്രത്തിന് തുടക്കമായി. ഇതാദ്യമായാണ് ഇരുവരും ജോഡിയായി അഭിനയിക്കുന്നത്.

രിടവേളയ്ക്ക് ശേഷം തെന്നിന്ത്യൻ താരം സിമ്രാനും നടൻ ജയറാമും വീണ്ടും ഒന്നിക്കുന്നു. 'രാക്ഷസി', 'കഴുവേത്തി മൂർക്കൻ' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഗൗതം രാജ് ആണ് സംവിധാനം. ചിത്രത്തിന്റെ പൂജ ചടങ്ങുകൾ ഇന്ന് നടന്നു. ഇതിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

മുമ്പ് കമൽ ഹാസൻ നായകനായ 'പഞ്ചതന്ത്രം' എന്ന സിനിമയിൽ ആണ് ജയറാമും സിമ്രാനും ഒന്നിച്ച് അഭിനയിച്ചത്. കൂടാതെ ഇരുവരും ജോഡിയായി അഭിനയിക്കുന്നത് ഇതാദ്യമായാണ്. 'പഞ്ചതന്ത്ര'ത്തിന് ശേഷം സിമ്രാന്റെ കൂടെ വീണ്ടും അഭിനയിക്കാൻ കഴിഞ്ഞതിലും, ഇത്തവണ താരത്തിന്റെ ജോഡിയാകാൻ സാധിച്ചതിലും സന്തോഷമുണ്ടെന്ന് ചിത്രത്തിന്റെ പൂജ ചടങ്ങിൽ സംസാരിക്കവെ ജയറാം പറഞ്ഞു.

ജയറാം എന്ന വലിയ നടനോടൊപ്പം ഒന്നിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നാണ് സിമ്രാൻ പറഞ്ഞത്. തൊണ്ണൂറുകളിലെ തലമുറയ്ക്കും (90s kids), 2K തലമുറയ്ക്കും, അതോടൊപ്പം പുത്തൻ തലമുറയ്ക്കും (Gen Z) ഒരുപോലെ കണക്ട് ചെയ്യാൻ പറ്റുന്ന ഒരു കഥയായിരിക്കും ഈ ചിത്രത്തിന്റേതെന്നും സിമ്രാൻ കൂട്ടിച്ചേർത്തു.

ഗൗതം രാജിന്റെ മുൻ ചിത്രമായ 'രാക്ഷസി', 'കഴുവേത്തി മൂർക്കൻ' എന്നീ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി, കുടുംബബന്ധങ്ങളും വിവിധ തലമുറക്കാരുടെ ചിന്താഗതികളും പറയുന്ന ഒരു ഫാമിലി റൊമാന്റിക് കോമഡി ചിത്രമായിരിക്കും വരാൻ പോകുന്നത്. 'ദി ഷോ പീപ്പിൾ' എന്ന ബാനറിൽ നടൻ ആര്യ അവതരിപ്പിക്കുന്ന ഈ ചിത്രം, വൈറ്റ് കാർപെറ്റ് ഫിലിംസിന്റെ കെ. വിജയ് പാണ്ഡിയും റെഡാക്റ്റഡ് സ്റ്റുഡിയോസിന്റെ ഷാൻജൻ ജിയും ചേർന്നാണ് നിർമ്മിക്കുന്നത്.'പരിമള ആൻഡ് കോ' എന്ന സിനിമയാണ് ജയറാമിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത തമിഴ് ചിത്രം. ഉര്‍വശി ആയിരുന്നു നായിക.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പൃഥ്വിരാജ്- പാർവതി ചിത്രം 'ഐ നോബഡി' ഒടിടി സ്ട്രീമിം​ഗ് ഓ​ഗസ്റ്റ് 25ന്, ട്രെയിലർ
ജയസൂര്യ - വിനായകന്‍ ഫാന്റസി കോമഡി ചിത്രം; 'ടൈറ്റൻസ്' സെക്കന്‍ഡ് ലുക്ക് എത്തി