'താന്‍ കൂടെയുണ്ടാവുമെന്ന വാക്ക്, അവന് സ്ട്രോക്ക് വന്ന് കിടന്നപ്പോഴും ജയറാം വന്നില്ല'; ഉഷ ഹസീന പറയുന്നു

Published : Jul 07, 2026, 05:05 PM IST
jayaram did not call or visit my brother and producer Haseeb Haneef after he faced stroke alleges Usha Haseena

Synopsis

നടൻ ജയറാമിന്‍റെ വാക്ക് വിശ്വസിച്ച് 'ഹാപ്പി സർദാർ' എന്ന ചിത്രം നിർമ്മിച്ച തന്‍റെ സഹോദരൻ ഹസീബ് ഹനീഫിന് ഉണ്ടായ അനുഭവം പറഞ്ഞ് നടി ഉഷ ഹസീന

ചലച്ചിത്ര നിര്‍മ്മാതാവ് കൂടിയായ തന്‍റെ സഹോദരന്‍ ഹസീബ് ഹനീഫിന് ജയറാമില്‍ നിന്ന് ഉണ്ടായ അനുഭവം പങ്കുവച്ച് നടി ഉഷ ഹസീന. ജയറാം നായകനായ മൈ ഗ്രേറ്റ് ഗ്രാന്‍ഡ്ഫാദര്‍, കാളിദാസ് ജയറാം നായകനായ ഹാപ്പി സര്‍ദാര്‍ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് ഹസീബ് ഹനീഫ്. ജയറാമിന്‍റെ വാക്കിന്‍റെ പുറത്താണ് ഹാപ്പി സര്‍ദാര്‍ നിര്‍മ്മിക്കാന്‍ ഹസീബ് തയ്യാറായതെന്നും എന്നാല്‍ ആ ചിത്രം പരാജയമാതിനെത്തുടര്‍ന്ന് ഹസീബിന് സാമ്പത്തികനഷ്ടവും തുടര്‍ന്ന് ആരോഗ്യപരമായ പ്രശ്നങ്ങളും ഉണ്ടായെന്ന് ഉഷ ഹസീന പറയുന്നു. താന്‍ കൂടെ ഉണ്ടാവുമെന്ന് വാക്ക് പറഞ്ഞിരുന്നയാള്‍ ഹസീബിന് സ്ട്രോക്ക് വന്നിട്ടുപോലും വിളിക്കുകയോ വന്ന് കാണുകയോ പോലും ചെയ്തിട്ടില്ലെന്ന് ഉഷ പറയുന്നു. മൈ മീഡിയ ഒറിജിനല്‍സിന് നല്‍കിയ അഭിമുഖത്തിലാണ് ഉഷ ഹസീന ഇക്കാര്യങ്ങള്‍ പറയുന്നത്.

“ജയറാമിന്‍റെ ഒരു വാക്കിന്‍റെ പുറത്താണ് ഹസീബ് ആ സിനിമ നിര്‍മ്മിച്ചത്. ജയറാമിനെ വച്ച് അതിന് തൊട്ടുമുന്‍പ് മൈ ഗ്രേറ്റ് ഗ്രാന്‍ഡ് ഫാദര്‍ എന്ന സിനിമ ചെയ്തിട്ടുണ്ടായിരുന്നു. അതും മോശമായിരുന്നു. അതിന് തൊട്ടുപിറകെയാണ് ഹാപ്പി സര്‍ദാര്‍ ചെയ്തത്. പോയ പൈസ പൊക്കൊട്ടെ, ഇത് ചെയ്യരുതെന്ന് ഞങ്ങള്‍ എല്ലാവരും ഹസീബിനോട് പറഞ്ഞതാണ്. ഈ പടം ശരിയാവില്ലെന്ന് പറഞ്ഞതാണ്. ജയറാമേട്ടന് കൊടുത്ത വാക്കാണെന്നാണ് അപ്പോള്‍ ഹസീബ് പറഞ്ഞത്. പഞ്ചാബിലൊക്കെ പോയാണ് ഷൂട്ട് ചെയ്തത്. നമ്മള്‍ മനസില്‍ വിചാരിച്ചത് പോലെ തന്നെ സാമ്പത്തിക നഷ്ടം മാത്രമല്ല, അവന്‍റെ ആരോഗ്യവും പോവുന്ന ഒരു അവസ്ഥ ഉണ്ടായി. ജയറാം പറഞ്ഞത് താന്‍ കൂടെ ഉണ്ടാവും എന്നായിരുന്നു. അവരെയൊന്നും വിശ്വസിക്കരുത്. നമുക്ക് ഇവരെയൊക്കെ നന്നായിട്ട് അറിയാവുന്നതാണ്”, ഉഷ ഹസീനയുടെ വാക്കുകള്‍.

“ജയറാം എപ്പോഴും വരുമായിരുന്നു. അതിലേ പോയാല്‍ അവിടെ വന്ന് ഭക്ഷണം കഴിക്കാതെ പോവില്ല. ഭയങ്കര സ്നേഹമായിരുന്നു. ആ ആള് ഈ പടം (ഹാപ്പി സര്‍ദാര്‍) ഫ്ലോപ്പ് ആയിട്ട് ഒന്ന് ഫോണ്‍ ചെയ്തുപോലും ചോദിച്ചിട്ടില്ല. അതിന് ശേഷം അവന് ഒരുപാട് സാമ്പത്തിക ബാധ്യതയുണ്ടായി. അവന് സ്ട്രോക്ക് വന്നു. മരണത്തില്‍ നിന്നാണ് രക്ഷപെട്ട് വന്നത്. അവനുമായിട്ട് ബന്ധമുള്ള എത്രയോ ആള്‍ക്കാര്‍ ആലപ്പുഴ വഴി പോയാല്‍ അവനെ കാണാതെ പോവില്ല. ജയറാം പക്ഷേ വന്നിട്ടില്ല. കുറേ നാളിന് ശേഷം മകളുടെ കല്യാണ സമയത്തോ മറ്റോ ജയറാം വിളിച്ചു. അപ്പോള്‍ ഹസീബിന്‍റെ സംസാരം തിരിയുന്നില്ല. എന്ത് പറ്റി ഹസീബേ എന്നൊക്കെ ചോദിച്ചു. വോയ്സ് മെസേജ് ഇടാമെന്ന് പറഞ്ഞു. ഇതുവരെ അറിഞ്ഞിട്ടില്ലെന്നാണ് അന്ന് പറഞ്ഞത്. എത്ര വര്‍ഷം കഴി‍ഞ്ഞു അപ്പോഴത്തേക്ക്. ഞാന്‍ അടുത്തയാഴ്ച അതിലേ വരുന്നുണ്ടെന്ന് പറഞ്ഞതാണ്. ഇന്നുവരെ വന്നിട്ടില്ല. ഒരു സഹായവും ചെയ്തിട്ടില്ല. ആ ഒരൊറ്റ പടം കൊണ്ട് ഹസീബിന് ഒരുപാട് ബുദ്ധിമുട്ട് ഉണ്ടായി”, ഉഷ ഹസീന പറയുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ആറ് വർഷത്തെ പ്രണയസാഫല്യം; 'ടീച്ചറമ്മ' താരം സൗമ്യ വിവാഹിതയായി
'ഏത് മലയാളിയുടെയും സ്വപ്‍നം'; ആഗ്രഹം യാഥാര്‍ഥ്യമാവുന്നതിന്‍റെ സന്തോഷം പങ്കുവച്ച് പേളിയും ശ്രീനിഷും