
'ലേഡീസ് റൂം' എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് വി.എസ്. സൗമ്യ. അടുത്തിടെ ഏഷ്യാനെറ്റിൽ സംപ്രേഷണം അവസാനിപ്പിച്ച 'ടീച്ചറമ്മ' എന്ന സീരിയലിലെ കനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചും സൗമ്യ ശ്രദ്ധ നേടിയിരുന്നു. ഒരു ഫിറ്റ്നസ് ട്രെയ്നർ കൂടിയാണ് സൗമ്യ. ദീർഘകാല സുഹൃത്തായ ഗൗതമിനെ വിവാഹം ചെയ്ത വിശേഷമാണ് സൗമ്യ ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് പങ്കുവെക്കുന്നത്. ആറ് വർഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം.
ഗൗതമും ഒരു ഫിറ്റ്നസ് ട്രെയ്നർ തന്നെയാണ്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. കോളെജ് പഠനകാലത്താണ് തങ്ങൾ പരിചയപ്പെട്ടതെന്ന് വിവാഹശേഷം ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഇരുവരും പറഞ്ഞു. എന്നാൽ വിവാഹം പെട്ടെന്ന് പ്ലാൻ ചെയ്തതാണെന്നും ഇരുവരും കൂട്ടിച്ചേർത്തു. ജിമ്മിന്റെയും വർക്കൗട്ടിന്റെയുമൊക്കെ പശ്ചാത്തലത്തിലെടുത്ത ഇരുവരുടെയും സേവ് ദ ഡേറ്റ് വീഡിയോയും മുൻപ് വൈറലായി മാറിയിരുന്നു.
കോഴിക്കോട് ആനക്കാംപൊയിൽ സ്വദേശിയാണ് സൗമ്യ. പാലാ അൽഫോൺസ കോളജിൽ ബി.കോം പഠനം പൂർത്തിയാക്കിയ ശേഷമാണ് അഭിനയരംഗത്തേക്കെത്തുന്നത്. സൗമ്യയുടെ ഇൻസ്റ്റഗ്രാം വിഡിയോകൾ കണ്ടാണ് 'ലേഡീസ് റൂമി'ന്റെ സംവിധായകൻ സീരിയലിലേക്ക് വിളിക്കുന്നത്. കായികരംഗത്തും തിളങ്ങിയ പ്രതിഭയാണ് സൗമ്യ. പോള്‍ വോൾട്ടിൽ ദേശീയതലത്തിൽ വെങ്കല മെഡൽ കരസ്ഥമാക്കിയ ഒരു അത്‌ലറ്റ് കൂടിയാണ് താരം. ബികോം ബിരുദത്തിന് ശേഷം രണ്ട് വർഷത്തോളം കോർപ്പറേറ്റ് ജോലി നോക്കിയിരുന്നു. എന്നാൽ, പിന്നീട് തന്റെ പാഷൻ തിരിച്ചറിഞ്ഞ് സൂംബ ഇൻസ്ട്രക്ടർ ആയി മാറി. രഞ്ജിത്ത് സംവിധാനം ചെയ്ത ‘ലോ ആൻഡ് ഓർഡർ’ എന്ന സിനിമയിലൂടെ സൗമ്യയുടെ ബിഗ് സ്ക്രീൻ അരങ്ങേറ്റവും ഉടൻ നടക്കാനിരിക്കുകയാണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ