
രണ്ടായിരത്തി ഇരുപത്തി നാലിലെ ഏറ്റവും വലിയ ആദ്യ റിലീസ് ആണ് ഓസ്‍ലർ. പ്രഖ്യാപനം മുതൽ ശ്രദ്ധയാകർഷിച്ച ചിത്രം സംവിധാനം ചെയ്യുന്നത് യുവ സംവിധായക-തിരക്കഥാകൃത്തുക്കളുടെ നിരയിൽ ശ്രദ്ധേയനായ മിഥുൻ മാനുവൽ തോമസ് ആണ്. ചിത്രം ഇന്ന് തിയറ്ററുകളിൽ റിലീസ് ചെയ്തു കഴിഞ്ഞു. ത്രില്ലർ ഗണത്തിൽപ്പെട്ട ഓസ്‍ലറിൽ മമ്മൂട്ടി ഉണ്ടോ എന്നറിയാൻ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ് മലയാള സിനിമാസ്വാദകർ. ഈ അവസരത്തിൽ റിലീസിന് മുൻപ് ജയറാം ചിത്രം നേടിയ പ്രീ സെയിൽ ബിസിനസ് കണക്കാണ് പുറത്തുവരുന്നത്.
ജനുവരി ഒൻപതിനാണ് ഓസ്‍ലർ ബുക്കിംഗ് ആരംഭിച്ചത്. മികച്ച പ്രതികരണമാണ് ബുക്കിങ്ങിൽ ചിത്രത്തിന് ലഭിച്ചതും. ഇന്നലെ ഉച്ചവരെയുള്ള കണക്ക് പ്രകാരം 57.28 ലക്ഷം ആണ് ബുക്കിങ്ങിലൂടെ ജയറാം ചിത്രം നേടിയത്. എന്നാൽ ഒരു ദിവസത്തെ മൊത്തം കണക്ക് ഒരു കോടിയാണ് എന്ന് ട്രേഡ് അനലിസ്റ്റുകൾ പറയുന്നു.
ഈ റിപ്പോർട്ട് അനുസരിച്ചാണെങ്കിൽ മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രം നേരിന്റെ പ്രീ സെയിൽ ബിസിനസിനെ ഓസ്‍ലർ മറികടന്നു കഴിഞ്ഞു. എന്നാൽ നേര് നേടിയതും ഒരുകോടിയാണ്. പക്ഷേ 2023 ഡിസംബർ 17ന് ആണ് നേരിന്റെ ബുക്കിംഗ് ആരംഭിച്ചത്. മൂന്ന് ദിവസത്തിൽ ആകെ നേര് നേടിയതാണ് ഒരു കോടി.
23 വർഷം, വീൽ ചെയറിലെ ജീവിതം; ആരാധകന്റെ കാൽ സർജറിയുടെ ചെലവ് ഏറ്റെടുത്ത് ജയറാം
അതേസമയം, ഓസ്‍ലറിൽ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർ വച്ചിരിക്കുന്നത്. ജയറാമിന്റെ വൻ തിരിച്ചുവരവാകും ചിത്രമെന്നാണ് പ്രേക്ഷക വിലയിരുത്തലുകൾ. രൺധീർ കൃഷ്ണൻ ആണ് ചിത്രത്തിന്റെ തിരക്കഥ. ജയറാമിനൊപ്പം അനൂപ് മേനോൻ, അനശ്വര രാജൻ, അർജുൻ അശോകൻ, സെന്തിൽ കൃഷ്ണ, ആര്യ സലിം, സൈജു കുറുപ്പ്, ജഗദീഷ്, ദിലീഷ് പോത്തൻ, സായികുമാർ, അർജുൻ നന്ദകുമാർ, അനീഷ് ഗോപാൽ, ശ്രീം രാമചന്ദ്രൻ, പൊന്നമ്മ ബാബു എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..