'ഓസ്‍ലര്‍' ആയി വന്‍ തിരിച്ചുവരവിന് ജയറാം; വൈറല്‍ ആയി പുതിയ ലുക്ക്

Published : May 28, 2023, 01:30 PM IST
'ഓസ്‍ലര്‍' ആയി വന്‍ തിരിച്ചുവരവിന് ജയറാം; വൈറല്‍ ആയി പുതിയ ലുക്ക്

Synopsis

അഞ്ചാം പാതിരായ്‍ക്കു ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം

ഒരുകാലത്ത് പ്രേക്ഷകരെ രസിപ്പിച്ച നിരവധി ചിത്രങ്ങളിലൂടെ മികച്ച വിജയങ്ങള്‍ സ്വന്തമാക്കിയ താരമാണ് ജയറാം. എന്നാല്‍ സമീപ വര്‍ഷങ്ങളില്‍ അദ്ദേഹത്തിന് വിജയങ്ങള്‍ കുറവാണ്. സാമ്പത്തിക വിജയം നേടിയ ചിത്രങ്ങള്‍ ഉണ്ടെങ്കിലും എല്ലാ തലമുറയിലും പെടുന്ന പ്രേക്ഷകരെ ഒരേപോലെ ആകര്‍ഷിക്കാനാവുന്ന ഒരു ജയറാം ചിത്രം വന്നിട്ട് ഏറെക്കാലമായി. എന്നാല്‍ അത്തരത്തില്‍ പ്രതീക്ഷ പകരുന്ന ഒരു പ്രോജക്റ്റ് ആണ് മലയാളത്തില്‍ അദ്ദേഹത്തിന്‍റേതായി ഇപ്പോള്‍ ചിത്രീകരണം നടക്കുന്നത്.

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേര് അബ്രഹാം ഓസ്‍ലര്‍ എന്നാണ്. ടൈറ്റില്‍ റോളിലാണ് ജയറാം എത്തുക. മെയ് 20 ന് ചിത്രീകരണം ആരംഭിച്ച സിനിമയുടെ ഒരു ഫസ്റ്റ് ലുക്ക് അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ലൊക്കേഷനില്‍ നിന്നുള്ള ജയറാമിന്‍റെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ താടി വച്ചുള്ള ലുക്കിലാണ് ചിത്രത്തില്‍ ജയറാം. ഒപ്പം സണ്‍ ഗ്ലാസുമുണ്ട്. അഞ്ചാം പാതിരാ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം മിഥുന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 2020 ല്‍ പുറത്തെത്തിയ അഞ്ചാം പാതിരാ ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ആയിരുന്നെങ്കില്‍ അബ്രഹാം ഓസ്‍ലറും ത്രില്ലര്‍ ആണ്. പുതിയ ചിത്രം ജയറാമിന് മലയാളത്തില്‍ അടുത്ത ബ്രേക്ക് ആവുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍.

 

മലയാളത്തില്‍ സമീപകാലത്ത് ഏറെ ശ്രദ്ധയോടെയാണ് ജയറാം പുതിയ പ്രോജക്റ്റുകള്‍ തെരഞ്ഞെടുക്കുന്നത്. അതേസമയം ഇതരഭാഷകളില്‍ നിരവധി വലിയ പ്രോജക്റ്റുകളുടെ ഭാഗവുമാണ് അദ്ദേഹം. പൊന്നിയിന്‍ സെല്‍വനും അല വൈകുണ്ഠപുരമുലോയുമടക്കം നിരവധി ചിത്രങ്ങള്‍ സമീപകാലത്ത് തിയറ്ററുകളില്‍ എത്തിയിരുന്നു. ഇനിയുമേറെ ചിത്രങ്ങള്‍ ആ നിരയില്‍ വരാനിരിക്കുന്നുമുണ്ട്.

ALSO READ : ഒടുവില്‍ തുറന്നുസമ്മതിച്ച് ശോഭ; 'ക്യാപ്റ്റന്‍സി ടാസ്‍കില്‍ എനിക്ക് കണ്ണ് കാണാമായിരുന്നു'

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ