മിമിക്രി കാലത്തെ ജയറാം, അപൂര്‍വ ഫോട്ടോ ആഘോഷമാക്കി ആരാധകര്‍

By Web TeamFirst Published Feb 14, 2020, 7:02 PM IST
Highlights

മിമിക്രി കാലത്തെ ഫോട്ടോ ഷെയര്‍ ചെയ്‍ത് ജയറാം.

ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലയാളികളെ രസിപ്പിച്ച നടനാണ് ജയറാം. ഒട്ടേറെ ഹിറ്റുകള്‍ ഒരുകാലത്ത് പ്രേക്ഷകരിലേക്ക് എത്തിച്ച നടൻ. ഒരേ രീതിയിലുള്ള വേഷങ്ങള്‍ ജയറാമിന് ക്ഷീണമായിട്ടുമുണ്ട്. പക്ഷേ കുടുംബസദസ്സുകളുടെ പ്രിയ നായകനായി ജയറാം തുടര്‍ന്നിരുന്നു. സിനിമയിലേക്ക് എത്തും മുന്നേയുള്ള മിമിക്രി കാലത്തിന്റെ ഓര്‍മ്മകള്‍ ജയറാം പങ്കുവച്ചതാണ് അദ്ദേഹത്തിന്റെ ആരാധകര്‍ ഇപ്പോള്‍ ആഘോഷമാക്കുന്നത്. ആറ് യൂണിവേഴ്‍സിറ്റി ജേതാക്കള്‍ ഒരുമിച്ച് ചെയ്യുന്ന മിമിക്രി, മോണോ ആക്റ്റ് എന്ന പരസ്യത്തിന്റെ നോട്ടീസും ജയറാം ഷെയര്‍ ചെയ്‍തിട്ടുണ്ട്.

മിമിക്രിയില്‍ കഴിവു തെളിയിച്ചതിനു ശേഷമായിരുന്നു ജയറാം സിനിമയിലേക്ക് എത്തിയത്. ഇന്നും മിമിക്രി ചെയ്യാൻ കിട്ടുന്ന അവസരം ജയറാം വേണ്ടെന്നുവയ്‍ക്കാറില്ല. പത്മരാജൻ സംവിധാനം ചെയ്‍ത അപരൻ എന്ന സിനിമയിലൂടെയാണ് ജയറാം നായകനായത്. സുവര്‍ണ ഓര്‍മ്മകള്‍ എന്ന് പറഞ്ഞാണ് ജയറാം ഇപ്പോള്‍ മിമിക്രി കാലത്തെ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. തൃശൂര്‍ റീജിണല്‍ തിയറ്ററില്‍ മിമിക്രി ചെയ്യുന്നതിന്റെ ഫോട്ടോയാണ് ഷെയര്‍ ചെയ്‍തിരിക്കുന്നത്.

click me!