Makal : സത്യൻ അന്തിക്കാട് ചിത്രത്തിന് 'മകളെ'ന്ന പേര് വന്നതിങ്ങനെ, ജയറാം പറയുന്നു

Web Desk   | Asianet News
Published : Mar 09, 2022, 12:26 PM IST
Makal : സത്യൻ അന്തിക്കാട് ചിത്രത്തിന് 'മകളെ'ന്ന പേര് വന്നതിങ്ങനെ, ജയറാം പറയുന്നു

Synopsis

ജയറാം നായകനാകുന്ന ചിത്രം 'മകള്‍'ക്ക് (Makal) ആ പേരിടാൻ കാരണം മാളവിക.

ജയറാം നായകനാകുന്ന പുതിയ ചിത്രമാണ് 'മകള്‍' (Makal). സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന് പേര് കണ്ടെത്താൻ കാരണമായതാകട്ടെ ജയറാമിന്റെ മകള്‍ മാളവികയും. നടൻ ജയറാം തന്നെയാണ് ഇക്കാര്യെ വെളിപ്പെടുത്തിയത്. മകള്‍ മാളവികയെ താൻ പരിചയപ്പെടുത്തുന്നത് കണ്ടിട്ടാണ് സത്യൻ അന്തിക്കാട് ആ പേര് സ്വീകരിച്ചതെന്ന് ജയറാം പറയുന്നു.

സാധാരണ സത്യൻ അന്തിക്കാട് സിനിമകള്‍ക്ക് പേരിടുന്നത് വൈകിയാണ് എന്ന് ജയറാം പറയുന്നു. മനപൂര്‍വമല്ല. ആലോചിച്ചാണ് പേരിടുക. നമ്മുടെ സിനിമയുടെ അവസാന ദിവസം ഞാൻ ചോദിച്ചു. പേര് ആയില്ലേയെന്ന്. ആയിട്ടില്ല, ഒന്നും കിട്ടാതിരിക്കില്ല എന്നായിരുന്നു സത്യൻ അന്തിക്കാടിന്റെ മറുപടി.

അന്ന് എന്റെ മകള്‍ ഷൂട്ടിംഗ് കാണാൻ വന്നിരുന്നു. മോള് വന്നതു കാരണം ഷൂട്ട് കാണാൻ കുറെ കുടുംബങ്ങളും എത്തി. ആരാ കൂടെ എന്ന് അവര്‍ ചോദിച്ചപ്പോള്‍ മകളാണ്, എന്റെ മകള്‍ എന്ന് ഞാൻ പറഞ്ഞു. സത്യൻ അന്തിക്കാടും അത് കേട്ടു.

എന്നിട്ട് എന്റെ അടുത്ത് വന്ന് സത്യൻ അന്തിക്കാട് പറഞ്ഞു. ഇതാണ് നമ്മുടെ ടൈറ്റില്‍, 'മകള്‍'. ഒരു അച്ഛൻ തന്റെ മകളെ ആളുകളുടെ മുന്നില്‍ അഭിമാനത്തോടെ പരിചയപ്പെടുത്തുന്നത് കണ്ടിട്ടാണ് അദ്ദേഹം ചിത്രം പേരിട്ടതാണ്. അങ്ങനെയാണ് മകള്‍ ഉണ്ടായതെന്നും ജയറാം പറഞ്ഞു. 'രാധേ ശ്യാം' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു ജയറാം.

സത്യൻ അന്തിക്കാട് ചിത്രത്തില്‍ മീരാ ജാസ്‍മിനാണ് നായികയായി അഭിനയിക്കുന്നത്. ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്താണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്. സെന്‍ട്രല്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. മകള്‍ എന്ന പുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് കുമാര്‍ ആണ്.

Read More : ഇത് 'വിക്രമാദിത്യ'യുടെയും 'പ്രേരണ'യുടെയും പ്രണയം, 'രാധേ ശ്യാം' ഗാനം

പ്രഭാസ് നായകനായ ചിത്രം 'രാധേ ശ്യാമി'നായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. രാധ കൃഷ്‍ണ കുമാറിന്റെ സംവിധാനത്തിലാണ് 'രാധേ ശ്യാം'. കൊവിഡ് കാരണമായിരുന്നു പ്രഭാസ് ചിത്രത്തിന്റെ റിലീസ് പല തവണ മാറ്റിവയ്‍ക്കേണ്ടി വന്നത്.  മാര്‍ച്ച് 11നാണ് ചിത്രം റിലീസ് ചെയ്യുക.

പ്രഭാസിന്റെ നായികയായി ചിത്രത്തില്‍ പൂജ ഹെഗ്‍ഡെയാണ്  അഭിനയിക്കുന്നത്. ഹസ്‍തരേഖ വിദഗ്‍ധനായ 'വിക്രമാദിത്യ' എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്.  'പ്രേരണ' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പൂജ ഹെഗ്‍ഡെ എത്തുന്നത്.  ജസ്റ്റിൻ പ്രഭാകറാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. തിയറ്ററുകളില്‍ തന്നെയാണ് പ്രഭാസ് ചിത്രം രാധേ ശ്യാം റിലീസ് ചെയ്യുക.

ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. യുവി ക്രിയേഷന്‍, ടി - സീരീസ് ബാനറിലാണ് നിര്‍മാണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍ സന്ദീപ്. സച്ചിൻ ഖറേഡേക്കര്‍, പ്രിയദര്‍ശിനി, മുരളി ശര്‍മ, സാഷ ഛേത്രി, കുനാല്‍ റോയ് കപൂര്‍, ജയറാം തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ആക്ഷന്‍: നിക്ക് പവല്‍. ശബ്‍ദ രൂപകല്‍പന: റസൂല്‍ പൂക്കുട്ടി. നൃത്തം:  വൈഭവി, കോസ്റ്റ്യൂം ഡിസൈനര്‍: തോട്ട വിജയഭാസ്‌കര്‍, ഇഖ ലഖാനി

പ്രഭാസിനെ നായകനാക്കി 'കെജിഎഫ്' സംവിധായകൻ പ്രശാന്ത് നീലിന്റെ ചിത്രവും വരാനുണ്ട്. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് പ്രഭാസ് നായകനാകുന്ന 'സലാർ'. ശ്രുതി ഹാസന്‍ ആണ് ചിത്രത്തിലെ നായിക. 'സലാര്‍' എന്ന ടൈറ്റില്‍ കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പ്രഭാസ് അഭിനയിക്കുന്നത്. 'ആദ്യ' എന്ന കഥാപാത്രമാണ് ചിത്രത്തില്‍ ശ്രുതി ഹാസൻ. പ്രശാന്ത് നീല്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ഭുവൻ ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുക. രവി ബസ്രുര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. അഭികെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് 'സലാറി'ന്‍റെയും നിര്‍മ്മാണം. മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ എത്തുന്നത്.

'സലാറി'നൊപ്പം നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഭാഗമാവുകയാണ് പ്രഭാസ്. നാഗ് അശ്വിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന, ഇനിയും പേരിട്ടിട്ടില്ലാത്ത സയന്‍സ് ഫിക്ഷന്‍ ചിത്രം, ഓം റാവത്ത് സംവിധാനം ചെയ്യുന്ന ബഹുഭാഷാ മിത്തോളജിക്കല്‍ 3ഡി ചിത്രം 'ആദിപുരുഷ്' എന്നിവയാണ് 'സലാര്‍' കൂടാതെ പ്രഭാസിന്‍റേതായി വരാനിരിക്കുന്ന പ്രോജക്ടുകള്‍.

'അര്‍ജുന്‍ റെഡ്ഡി'യും അതിന്‍റെ ബോളിവുഡ് റീമേക്ക് ആയിരുന്ന 'കബീര്‍ സിംഗും' സംവിധാനം ചെയ്‍ത സന്ദീപ് റെഡ്ഡി വാങ്കയുടെ പുതിയ ചിത്രത്തിലും നായകൻ പ്രഭാസാണ്. സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'സ്‍പിരിറ്റ്' എന്നാണ് പേരിട്ടിരിക്കുന്നത്. ടി സിരീസും യുവി ക്രിയേഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

അമരത്വത്തിന്റെ രാഷ്ട്രീയവുമായി ആദിത്യ ബേബിയുടെ 'അംബ്രോസിയ' | IFFK 2025
മീഡിയ സെല്ലിൽ അപ്രതീക്ഷിത അതിഥി; 'എൻസോ' പൂച്ചക്കുട്ടി ഇനി തിരുമലയിലെ വീട്ടിൽ വളരും