ഓസ്‍ലര്‍ ശരിക്കും നേടിയത്?, ഇനി ടെലിവിഷൻ പ്രീമിയറിനും

Published : May 08, 2024, 04:37 PM IST
ഓസ്‍ലര്‍ ശരിക്കും നേടിയത്?, ഇനി ടെലിവിഷൻ പ്രീമിയറിനും

Synopsis

ടെലിവിഷൻ പ്രീമിയറിന് ജയറാമിന്റെ ഓസ്‍ലര്‍.

ജയറാം നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് എബ്രഹാം ഓസ്‍ലര്‍. ജയറാമിന്റെ എക്കാലത്തെയും ഒരു ഹിറ്റ് ചിത്രമായും ഓസ്‍ലര്‍ മാറി. ജയറാം നായകനായ ഓസ്‍ലര്‍ 2024 ആദ്യ മലയാള ഹിറ്റുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതാ ഇനി എബ്രഹാം ഓസ്‍ലര്‍ ടെലിവിഷൻ പ്രീമിയറിന് തയ്യാറെടുക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

ആഗോള ബോക്സ് ഓഫീസില്‍ 41 കോടിയോളം ആകെ നേടിയിരുന്ന എബ്രഹാം ഓസ്‍ലര്‍ ടെലിവിഷനില്‍ ഏഷ്യാനെറ്റിലാകും പ്രീമിയര്‍ ചെയ്യുക. എപ്പോഴാകും സംപ്രേഷണം ചെയ്യുകയെന്ന് പ്രഖ്യാപിച്ചിട്ടില്ല. ജയറാം പൊലീസ് വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു ഓസ്‍ലര്‍. രൂപത്തിലും ഭാവത്തിലും പുതിയൊരു ജയറാമിനെ ചിത്രത്തില്‍ കാണാനായി എന്നുമായിരുന്നു ആരാധകരുടെ പ്രതികരണങ്ങള്‍.

ജയറാം നായകനായ എബ്രഹാം ഓസ്‍ലര്‍ സിനിമ മികച്ച ഒരു മെഡിക്കല്‍ ഇൻവെസ്റ്റിഗേഷൻ ത്രില്ലര്‍ ആയിരുന്നു എന്നാണ് അഭിപ്രായങ്ങള്‍ ഉണ്ടായത്. എബ്രഹാം ഓസ്‍ലര്‍ എന്ന ടൈറ്റില്‍ കഥാപാത്രമായിട്ടാണ് ജയറാം വേഷമിട്ടത്. ബോക്സ് ഓഫീസിലും മികച്ച പ്രതികരണുണ്ടാക്കാൻ ചിത്രത്തിന് കഴിഞ്ഞു എന്ന് മാത്രമല്ല ജയറാമിന്റെ വമ്പൻ തിരിച്ചുവരവും എക്കാലത്തെയും ഹിറ്റുകളില്‍ ഒന്ന് ആകുകയും ചെയ്‍തു എന്നാണ് റിപ്പോര്‍ട്ട്. മമ്മൂട്ടിയുടെ അതിഥി വേഷവും ജയറാമിന്റെ ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണായകമായിരുന്നു.

മിഥുൻ മാനുവേല്‍ തോമസാണ് തിരക്കഥയെഴുതി സംവിധാനം ചെയ്‍തത്. അര്‍ജുൻ അശോകനും അനശ്വര രാജനും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ടായിരുന്നു. രൂപവും ഭാവവും മാറി മികച്ച കഥാപാത്രമായി ജയറാം എത്തിയപ്പോള്‍ ഛായാഗ്രാഹണം നിര്‍വഹിച്ചത് തേനി ഈശ്വറായിരുന്നു. ജയറാമിന്റെ ഓസ്‍‍ലറിന് മിഥുൻ മുകുന്ദൻ സംഗീതം നല്‍കിയപ്പോള്‍ നിര്‍മിച്ചിരിക്കുന്നത് ഇര്‍ഷാദ് എം ഹസനും മിഥുൻ മാനുവേല്‍ തോമസും ചേര്‍ന്നും എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ജോണ്‍ മന്ത്രിക്കലുമാണ്.

Read More: തിയറ്ററുകളില്‍ ആവേശത്തിന് തിരിച്ചടി, ഫഹദ് ചിത്രം നഷ്‍ടപ്പെടുത്തിയത് വൻ അവസരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍