പ്രഭാസോ ഷാരൂഖ് ഖാനോ അല്ല; ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം 500 കോടി ക്ലബ്ബ് ചിത്രങ്ങള്‍ ആര്‍ക്ക്?

Published : May 08, 2024, 04:13 PM IST
പ്രഭാസോ ഷാരൂഖ് ഖാനോ അല്ല; ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം 500 കോടി ക്ലബ്ബ് ചിത്രങ്ങള്‍ ആര്‍ക്ക്?

Synopsis

നാല് ചിത്രങ്ങള്‍ 500 കോടി ക്ലബ്ബില്‍ ഉള്ള താരം

ഒരു കാലത്ത് കോടി ക്ലബ്ബുകളുടെ കണക്കുകളൊക്കെ ഇന്ത്യന്‍ സിനിമാപ്രേമികള്‍ ബോളിവുഡില്‍ നിന്നാണ് കേട്ടുകൊണ്ടിരുന്നത്. എന്നാല്‍ ഇന്ന് അത് മാറി. തെന്നിന്ത്യന്‍ സിനിമകള്‍ കളക്ഷനില്‍ ഇന്ന് പലപ്പോഴും ബോളിവുഡിനെ മറികടക്കുന്നുണ്ട്. എന്നിരിക്കിലും പ്രതിവര്‍ഷം ഏറ്റവുമധികം ബിസിനസ് നടത്തുന്ന സിനിമാവ്യവസായം ഇപ്പോഴും ബോളിവുഡ് ആണ്. ചുവടെയുള്ളത് ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം 500 കോടി ക്ലബ്ബ് ചിത്രങ്ങള്‍ ഉള്ള താരങ്ങളുടെ ലിസ്റ്റ് ആണ്. 

പ്രഭാസും ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും ഒക്കെയുള്ള പട്ടികയില്‍ പക്ഷേ ഒന്നാം സ്ഥാനത്ത് ആമിര്‍ ഖാന്‍ ആണ്. അദ്ദേഹത്തിന്‍റെ നാല് ചിത്രങ്ങളാണ് 500 കോടിക്ക് മുകളില്‍ ആഗോള ഗ്രോസ് നേടിയിട്ടുള്ളത്. ദംഗല്‍, സീക്രട്ട് സൂപ്പര്‍സ്റ്റാര്‍, പികെ, ധൂം 3 എന്നിവയാണ് ആമിര്‍ ഖാന്‍റേതായി 500 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രങ്ങള്‍. രണ്ടാം സ്ഥാനത്ത് രണ്ട് പേരാണ് പ്രഭാസും സല്‍മാന്‍ ഖാനും. ബാഹുബലി 1, 2 എന്നിവയ്ക്കൊപ്പം സലാറും 500 കോടിക്ക് മുകളില്‍ കളക്ഷന്‍ വന്ന സിനിമകളാണ്. ബാഹുബലി ഫ്രാഞ്ചൈസി തെലുങ്ക് സിനിമയുടെ തന്നെ തലവര മാറ്റി.

500 കോടിക്ക് മുകളില്‍ കളക്റ്റ് ചെയ്ത സല്‍മാന്‍ ഖാന്‍ ചിത്രങ്ങള്‍ ബ​ഗ്‍റം​ഗി ഭായ്‍ജാന്‍, ടൈ​ഗര്‍ സിന്ദാ ഹെ, സുല്‍ത്താന്‍ എന്നിവയാണ്. 500 കോടിക്ക് മുകളില്‍ കളക്റ്റ് ചെയ്ത രണ്ട് ചിത്രങ്ങള്‍ ഉള്ള മൂന്ന് താരങ്ങള്‍ ഉണ്ട്. ഷാരൂഖ് ഖാന്‍, രണ്‍ബീര്‍ കപൂര്‍, രജനികാന്ത് എന്നിവരാണ് അവര്‍. പഠാനും ജവാനുമാണ് ഷാരൂഖ് ഖാന്‍റെ ചിത്രങ്ങള്‍. അനിമലും സഞ്ജുവും രണ്‍ബീര്‍ കപൂറിനും 2 പോയിന്‍റ് 0 യും ജയിലറും രജനികാന്തിനും 500 കോടിയേക്കാള്‍ കളക്ഷന്‍ നേടിക്കൊടുത്ത ചിത്രങ്ങളാണ്. 

ALSO READ : നമ്മള്‍ വിചാരിച്ച ആളല്ല അന്‍സിബ! 9 കാരണങ്ങള്‍ ഇവയാണ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക