വാതുക്കല്‍ വെള്ളരിപ്രാവ്, സൂഫിയും സുജാതയുടെ ഗാനത്തിന്റെ മെയ്‍ക്കിംഗ് വീഡിയോ

Web Desk   | Asianet News
Published : Jun 03, 2020, 05:36 PM ISTUpdated : Jun 03, 2020, 06:35 PM IST
വാതുക്കല്‍ വെള്ളരിപ്രാവ്, സൂഫിയും സുജാതയുടെ ഗാനത്തിന്റെ മെയ്‍ക്കിംഗ് വീഡിയോ

Synopsis

ജയസൂര്യ നായകനാകുന്ന സൂഫിയും സുജാതയും എന്ന സിനിമയിലെ പാട്ടിന്റെ മെയ്‍ക്കിംഗ് വീഡിയോ.

ജയസൂര്യ നായകനാകുന്ന പുതിയ സിനിമയാണ് സൂഫിയും സുജാതയും. ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത് എന്നാണ് സൂചന. ചിത്രം ഒടിടി റിലീസ് ചെയ്യുന്നുവെന്നതിനാല്‍ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഗാനത്തിന്റെ മെയ്‍ക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. എം ജയചന്ദ്രൻ ഗാനത്തിന് സംഗീതം പകരുന്ന വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

വാതുക്കല്‍ വെള്ളരിപ്രാവ് എന്ന അതിമനോഹരമായ ഗാനത്തിന് സംഗീതം പകരുകയാണ് എം ജയചന്ദ്രൻ. ഒരു ഗാനത്തിന് സംഗീതം പകരുന്നത് എങ്ങനെയെന്നും വേറിട്ട മേയ്‍ക്കിംഗ് വീഡിയോയില്‍ കാണാം. ആ സംഗീതത്തിനായി ആരാധകര്‍ കാത്തിരിക്കുന്നുണ്ടെന്ന് കമന്റുകളില്‍ ഒരുപാട് പേര്‍ പറയുന്നുമുണ്ട്. ബി കെ ഹരിനാരായണനാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. അദിതി റാവുവാണ് ചിത്രത്തിലെ നായികയായി എത്തുന്നത്.

 

PREV
click me!

Recommended Stories

'പിന്നീട് ചെയ്യാമെന്ന് അറിയിച്ചിരുന്നെങ്കിൽ ഐശ്വര്യ റായ്‌ക്ക് വേണ്ടി ഒരു വർഷമൊക്കെ കാത്തിരിക്കാൻ തയ്യാറായിരുന്നു'; ആ സിനിമയെ കുറിച്ച് രജനികാന്ത്
കരിയറിലെ വ്യത്യസ്തമായ വേഷത്തിൽ ഹണി റോസ്; 'റേച്ചൽ' റിലീസിനൊരുങ്ങുന്നു