മലയാള സിനിമയ്ക്ക് പുതിയ വഴിത്തിരിവാകാൻ 'മായൻ'; ചിത്രീകരണം പുരോഗമിക്കുന്നു.

Published : Aug 29, 2026, 10:13 PM IST
Mayan

Synopsis

ജയസൂര്യയും നൈല ഉഷയും പ്രധാന വേഷങ്ങളിലെത്തുന്ന 'മായൻ' എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ഈ ഫാന്റസി ത്രില്ലർ, പുരാതന ആഭിചാരങ്ങളുടെയും അദൃശ്യ ശക്തികളുടെയും ആഗോള ശൃംഖലയെ പ്രമേയമാക്കുന്നു.

ലയാളികളുടെ പ്രിയതാരം ജയസൂര്യയും നൈല ഉഷയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'മായൻ' സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. സൂപ്പർ ഹിറ്റ് ചിത്രം കളങ്കാവലിന് ശേഷം ജിതിൻ കെ ജോസ് സംവിധാനം നി‍ർവഹിക്കുന്ന ചിത്രം മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദനാണ് നിർമ്മിക്കുന്നത്. വിജയ് ബാബു, ഐശ്വര്യ രാജ്, ജിബിൻ ഗോപിനാഥ് എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം പുരാതന ആഭിചാര ആചാരങ്ങളുടെയും അദൃശ്യ ശക്തികളുടെയും ആഗോള ശൃംഖലയെ പ്രമേയമാക്കി റഷ്യൻ പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്. ഒരു ത്രില്ല‍ർ ചിത്രം എന്നതിലപ്പുറം ചിത്രത്തിൻ്റെ കഥ ആഴത്തിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ആവശ്യമായ ചേരുവകൾ കൃത്യമായ് ചേ‍ർത്തുകൊണ്ടാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്.

പൂർണ്ണമായും അന്താരാഷ്ട്ര സ്വഭാവമുള്ള ഒരു ഫാന്റസി ത്രില്ലർ എന്ന അടിസ്ഥാനത്തിൽ പ്രേക്ഷകർക്കിടയിലും ആഗോള ചലച്ചിത്ര മേഖലകളിലും ‌വലിയ തരംഗം സൃഷ്ടിക്കാൻ 'മായൻ'ന് സാധിക്കുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ അനൗൺസ്‌മെന്റ് മുതൽ ലൊക്കേഷനിലെ ഓണാഘോഷം വരെയുള്ള അപ്ഡേറ്റുകൾ അണിയറപ്രവർത്തകർ പുറത്തുവിടുന്നുണ്ട്. ഓരോ അപ്ഡേറ്റും പ്രതീക്ഷയോടെയാണ് സോഷ്യൽ മീഡിയ ചർച്ചചെയ്യുന്നത്, നടൻ ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയായി ഒരുങ്ങുന്ന മായൻ, മലയാള സാഹിത്യത്തിലുൾപ്പെടെ പരാമർശിക്കപ്പെട്ടിട്ടുള്ള വളരെ പോപ്പുലർ ആയ ഒരു വിഷയമായ കറുത്തച്ചനൂട്ട് ഉൾപെട്ടവയാണെന്നത് ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രേക്ഷകരുടെ കൗതുകവും ആകാംക്ഷയും വർധിപ്പിക്കുന്നുണ്ട്.

മലയാളത്തിലെ ഹിറ്റ് തിരക്കഥാകൃത്ത് റാഫിയും സംവിധായകൻ ജിതിൻ കെ. ജോസും ചേർന്നാണ് കഥയും തിരക്കഥയും സംഭാഷണവും തയ്യാറാക്കിയത്. പ്രവീൺ പ്രഭാകർ ചിത്രസംയോജനം കൈകാര്യം ചെയ്യുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം പ്രശസ്ത ഛായാഗ്രാഹകൻ ഫൈസൽ അലിയാണ് നി‍ർവഹിക്കുന്നത്. മുജീബ് മജീദിൻ്റെതാണ് സംഗീതവും പശ്ചാത്തല സംഗീതവും. സുനിൽ ദാസാണ് പ്രൊഡക്ഷൻ ഡിസൈനർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുനിൽ സിംഗ്, ലൈൻ പ്രൊഡ്യൂസർ: രോഹിത് ആർ. നായർ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോസ് വി, പിആർഒ & ഡിജിറ്റൽ മാർക്കറ്റിംഗ് - വിപിൻ കുമാർ വി, സ്റ്റിൽസ്- സിനത് സേവ്യർ, ഡിസൈൻസ്- ആന്റണി സ്റ്റീഫൻ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ജോയൽ ഡേവിസിന്റെ 'സോൾ മേറ്റ്സ്‌, ഒരു സാത്തുക്കുടി പ്രണയം' റിലീസ് നാളെ; നിര്‍മാണം ജസ്റ്റിന്‍ ചേട്ടന്‍ !
‘ടോക്സിക്കി’ലെ ഏറെ ചർച്ചയായ ‘വിഷ്യസ് ഫൈറ്റ്’; ആക്ഷൻ രംഗത്തിന് പിന്നിലെ കഥയുമായി ജെജെ പെറി