കോമഡിയും ഫാന്റസിയും നിറച്ച് ഒരു മുഴുനീള എന്റര്‍ടെയ്‍നര്‍- ടൈറ്റൻസ് റിവ്യു

Published : Oct 22, 2026, 02:34 PM IST
Jayasurya

Synopsis

ജയസൂര്യ നായകനായ ടൈറ്റൻസിന്റെ റിവ്യു.

നർമ്മ മുഹൂർത്തങ്ങൾക്കൊപ്പം ഫാന്റസിയുടെ കൗതുകവും ത്രില്ലിന്റെ ഉദ്വേഗവും ചേർത്ത് ഒരുങ്ങിയ ചിത്രമാണ് ടൈറ്റൻസ്. എന്റര്‍ടെയ്‍ൻ സിനിമയുടെ എല്ലാത്തരം ഴോണറും ചേര്‍ത്ത് ഒരുക്കിയ ടൈറ്റൻസ് തീര്‍ച്ചയായും ഒരു തിയറ്റര്‍ കാഴ്‍ചയാണ് ആവശ്യപ്പെടുന്നത്. കുട്ടികള്‍ക്കൊപ്പം കുടുംബ പ്രേക്ഷകര്‍ക്കും ത്രില്ലര്‍ സിനിമകള്‍ ഇഷ്‍ടപ്പെടുന്ന യുവ പ്രേക്ഷകര്‍ക്കും ഒരുപോലെ ടിക്കറ്റ് എടുക്കാവുന്ന ചിത്രമാകുന്നു ടൈറ്റൻസ്. എല്ലാത്തരം പ്രേക്ഷകര്‍ക്കും കണക്റ്റാവുന്ന ഒരു ചിത്രമാണ് എന്നതാണ് ടൈറ്റൻസിന്റെ പ്രധാന പ്രത്യേകതയും.

ഗുണ്ടാ നേതാവായ പൈലി ആശാന്റെ കയ്യാളായിരുന്നു ആന്റണി. പൈലി മരിച്ചപ്പോള്‍ മകൻ പീറ്റര്‍ ആ സ്ഥാനം ഏറ്റെടുക്കുന്നു. ക്വട്ടേഷൻ ജോലികള്‍ ഏറ്റെടുക്കുന്ന പീറ്ററിന്റെ കൂട്ടത്തിലെ ഏറ്റവും മണ്ടനാണ് ആന്റണി. എന്നാല്‍ തന്റെ പേര് കേട്ടാല്‍ എല്ലാവരും വിറക്കുന്ന ഒരു ക്വട്ടേഷൻ നേതാവാകണം എന്നാണ് ആന്റണിയുടെ ആഗ്രഹം.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

പക്ഷേ ആന്റണിയുടെ മണ്ടത്തരങ്ങള്‍ കാരണം പീറ്റര്‍ തന്നെ കുഴപ്പത്തിലാകുന്നു. ഒടുവില്‍ തന്റെ ടീമില്‍ നിന്ന് ആന്റണിയെ പീറ്റര്‍ പുറത്താക്കുന്നു. തുടര്‍ന്ന് ഒറ്റയ്‍ക്ക് ഗുണ്ടാ നേതാവാകാൻ ശ്രമിക്കുന്ന ആന്റണിയുടെ ശ്രമങ്ങളാണ് ടൈറ്റൻസില്‍ പറയുന്നത്. ആന്റണിക്ക് കൂട്ടായി സൈബര്‍ തട്ടിപ്പുകള്‍ നടത്തുന്ന അൻവറുമുണ്ട്.

ഒറ്റ മൈൻഡായ ആന്റണിയുടെ കഥയ്‍ക്കൊപ്പം മറ്റൊരു സമാന്തര കഥ കൂടി ചിത്രത്തില്‍ പറഞ്ഞുപോകുന്നുണ്ട്. അതാണ് ടൈറ്റൻസിലെ ഫാന്റസി എലമെന്റ്. ചിത്രത്തിലെ സസ്‍പെൻസും. ആന്റണിക്കൊപ്പം ആ ഫാന്റസി ഘടകത്തിലെ പ്രധാന കഥാപാത്രം കൂടി ചേരുമ്പോള്‍ ടൈറ്റൻസ് ഒരു മുഴുനീള എന്റര്‍ടെയ്‍ൻമെന്റ് സിനിമയായി മാറുന്നു.

‘അനുഗ്രഹീതൻ ആന്റണി’ ഒരുക്കി ശ്രദ്ധയാകര്‍ഷിച്ച പ്രിൻസ് ജോയിയാണ് ടൈറ്റൻസ് സംവിധാനം ചെയ്‍തിരിക്കുന്നത്. രണ്ടാമത് സിനിമയുമായി എത്തിയപ്പോഴും പ്രിൻസ് ജോയി പ്രതീക്ഷകള്‍ തെറ്റിച്ചിട്ടില്ല. പാളിപ്പോകാവുന്ന ഒരു ത്രഡ് കയ്യടക്കം വന്ന സംവിധായകനായി ആഖ്യാനം നിര്‍വഹിച്ചിട്ടുണ്ട് പ്രിൻസ് ജോയി. ജയിംസ് സെബാസ്റ്റ്യന്റെ ഈടുറ്റ തിരക്കഥ രസകരമായ ആഖ്യാനത്തിന് പിൻബലം നല്‍കുന്നു.

ആന്റണിയായി വേഷമിട്ടിരിക്കുന്നത് ജയസൂര്യ ആണ്. ജയസൂര്യയുടെ ചെറു കോമഡി നമ്പറുകള്‍ തിയറ്ററുകളില്‍ ചിരി വിടര്‍ത്തുന്നുണ്ട്. അൻവറായി വേഷമിട്ട നിഹാലുമൊത്തുള്ള ജയസൂര്യയുടെ കോമ്പിനേഷൻ രംഗങ്ങള്‍ ടൈറ്റൻസിനെ പ്രേക്ഷകനോട് ചേര്‍ത്തുനിര്‍ത്തുന്നവയാണ്. ജയസൂര്യക്കൊപ്പം തുല്യ പ്രാധാന്യമുള്ള ഒരു കഥാപാത്രമായി വിനായകനും വേഷമിട്ടിരിക്കുന്നു. റെജി മോനായിട്ടുള്ള വിനായകന്റെ പരകായപ്രവേശം താരത്തിന്റെ ഇതുവരെയുള്ള വേഷങ്ങളില്‍ നിന്ന് വ്യത്യാസപ്പെട്ടതാണ്. ബേബി ജീൻ, സണ്ണി വെയ്ൻ, ഇന്ദ്രൻസ്, സുരേഷ് കൃഷ്‍ണ തുടങ്ങിയവരും അവരവരുടെ വേഷങ്ങള്‍ ഗംഭീരമാക്കിയിട്ടുണ്ട്.

സംഗീതം ഡോൺ വിൻസെന്റ് ആണ്. വിഷ്‍ണു ശര്‍മ്മയുടെ ഛായാഗ്രാഹണവും പ്രിൻസ് ജോയിയുടെ സിനിമയുടെ പ്രമേയത്തിനൊത്തുള്ളതാണ്. ഷമീർ മുഹമ്മദിന്റെ കട്ടുകള്‍ ചിത്രത്തിന്റെ ഓരോ ഘട്ടത്തിനും അനുയോജ്യമായ വിഷൻ നല്‍കുന്നു. പ്രൊഡക്ഷൻ ഡിസൈൻ അരുൺ വെഞ്ഞാറമൂടാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബിജു മേനോൻ ചിത്രം 'അവറാച്ചൻ ആൻഡ് സൺസ്' 25-ാം ദിവസത്തിൽ
ആ ലോലിപോപ്പ് കൈകൾ ആരുടേത് ? സൂര്യ ചിത്രം 'സീൻ' പുത്തൻ അപ്ഡേറ്റ് ഇന്ന്