'സഹോദരിക്കൊപ്പം', ക്യൂട്ട് ഫോട്ടോയുമായി സാറാ അലി ഖാൻ!

By Web TeamFirst Published Feb 28, 2021, 11:59 AM IST
Highlights

സാറാ അലി ഖാന്റെ അമ്മായിയുടെ മകളാണ് ഇനായ.

ബോളിവുഡില്‍ യുവ നായികമാരില്‍ ശ്രദ്ധേയയാണ് സാറാ അലി ഖാൻ. ചുരുങ്ങിയ കാലത്തില്‍ മുൻ നിരനായികയായി എത്തിയ നടി. സാറാ അലി ഖാൻ ഹിറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഇപോഴിതാ സാറാ അലി ഖാന്റെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. സാറാ അലി ഖാൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. സഹോദരിക്കൊപ്പമുള്ള സാറാ അലി ഖാന്റെ ഫോട്ടോയാണ് ഇത്.

സഹോദരി ഇനായയ്‍ക്ക് ഒപ്പമുള്ള ഫോട്ടോയാണ് സാറാ അലി ഖാൻ പങ്കുവെച്ചിരിക്കുന്നത്. ഇരുവരും മനോഹരമായി ചിരിക്കുകയാണ് ഫോട്ടോയില്‍. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റ് എഴുതിയിരിക്കുന്നത്. സഹോദരിയില്‍ നിന്ന് സഹോദരിയിലേക്ക് എന്നും ഞങ്ങള്‍, കുടുംബത്തില്‍ നിന്ന് എന്നൊക്കെയാണ് സാറാ അലി ഖാൻ എഴുതിയിരിക്കുന്നത്. തന്റെ ഫോട്ടോയും സാറാ അലി ഖാൻ പങ്കുവെച്ചിരിക്കുന്നു. ക്യൂട്ടെസ്റ്റ് എന്നാണ് എല്ലാവരും കമന്റ് എഴുതിയിരിക്കുന്നത്.

കൂലി നമ്പര്‍ 1 ആണ് സാറാ അലി ഖാൻ നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.

വരുണ്‍ ധവാൻ ആയിരുന്നു കൂലി നമ്പര്‍ 1 എന്ന സിനിമയില്‍ സാറാ അലി ഖാന്റെ നായികയായി എത്തിയത്.

click me!