
കൊച്ചി: ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിന്‍റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി. ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രത്തിന്റെ റീലീസ് ഡേറ്റും അണിയറക്കാർ പുറത്തു വിട്ടിട്ടുണ്ട്. ഓഗസ്റ്റ് 15 ന് ചിത്രം തീയേറ്ററുകളിലെത്തും.ലയേഴ്സ് ഡേ ഔട്ട് എന്ന ടാഗ് ലൈനോടെ പുറത്തു വന്ന പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
സരിഗമ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് "ട്വൽത്ത് മാൻ", " കൂമൻ " എന്നീ ജീത്തു ജോസഫ് ചിത്രങ്ങളുടെ തിരക്കഥാ രചന നിർവഹിച്ച കെ ആർ കൃഷ്ണകുമാറാണ്. ഫാലിമി, ഗുരുവായൂർ അമ്പല നടയിൽ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ബേസിൽ ജോസഫ് നായകനാകുന്ന ചിത്രമെന്ന പ്രത്യേകതയും നുണക്കുഴിക്കുണ്ട്.
ഗ്രേസ് ആന്റണി, ബൈജു സന്തോഷ്, സിദിഖ്, മനോജ് കെ ജയൻ, അജു വർഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെൽവരാജ്, അൽത്താഫ് സലിം, സ്വാസിക, നിഖില വിമൽ, ശ്യാം മോഹൻ, ദിനേശ് പ്രഭാകർ, ലെന, കലാഭവൻ യുസഫ്, രാജേഷ് പറവൂർ, റിയാസ് നർമ്മകല, അരുൺ പുനലൂർ, ശ്യാം തൃക്കുന്നപുഴ, സന്തോഷ് ലക്ഷ്മണൻ, കലാഭവൻ ജിന്റോ, സുന്ദർ നായക് എന്നിവരാണ് നുണക്കുഴിയിലെ മറ്റു വേഷങ്ങളിൽ എത്തുന്നത്.ആശിർവാദ് റിലീസ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സൂരജ് കുമാർ, ബാക്ക്ഗ്രൗണ്ട് സ്കോർ - വിഷ്ണു ശ്യാം, സംഗീതം - ജയ് ഉണ്ണിത്താൻ, എഡിറ്റർ - വിനായക് വി എസ്, വരികൾ - വിനായക് ശശികുമാർ, കോസ്റ്റും ഡിസൈനർ - ലിന്റാ ജീത്തു, സൗണ്ട് ഡിസൈൻ -സിനോയ് ജോസഫ്, മേക്ക് അപ് - അമൽ ചന്ദ്രൻ, രതീഷ് വിജയൻ, പ്രൊഡക്ഷൻ ഡിസൈനർ - പ്രശാന്ത് മാധവ്, പ്രൊഡക്ഷൻ കണ്ട്രോളർ - പ്രണവ് മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സുധീഷ് രാമചന്ദ്രൻ, അസോസിയേറ്റ് ഡയറക്റ്റേഴ്സ് - സോണി ജി സോളമൻ, അമരേഷ് കുമാർ, കളറിസ്റ്റ് - ലിജു പ്രഭാഷകർ, വി എഫ് എക്സ് - ടോണി മാഗ്മിത്ത്, ഡിസ്ട്രിബ്യുഷൻ - ആശിർവാദ്,പി ആർ ഒ - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ് - ബെന്നറ്റ് എം വർഗീസ്, ഡിസൈൻ - യെല്ലോടൂത്ത്.
കടലില്‍ നിന്ന് കരയിലേക്ക് വീശുന്ന നാലാം കാറ്റായി പെപ്പെ; 'കൊണ്ടല്‍' വരുന്നു
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ