കടലില്‍ നിന്ന് കരയിലേക്ക് വീശുന്ന നാലാം കാറ്റായി പെപ്പെ; 'കൊണ്ടല്‍' വരുന്നു

Published : Jun 29, 2024, 12:05 PM IST
കടലില്‍ നിന്ന് കരയിലേക്ക് വീശുന്ന നാലാം കാറ്റായി പെപ്പെ;  'കൊണ്ടല്‍' വരുന്നു

Synopsis

കടലിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായും ഒരു റിവഞ്ച് ആക്ഷന്‍ ഡ്രാമയാണ് കൊണ്ടലിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. 

കൊച്ചി: വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ് ചെയ്തു. ആന്റണി വര്‍ഗീസ് പെപ്പെ നായകനാകുന്ന ചിത്രത്തിന് കൊണ്ടല്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ആഞ്ഞടിക്കുന്ന കടലില്‍ ആടിയുലയുന്ന കപ്പലില്‍ വമ്പന്‍ ആക്ഷന്‍ രംഗങ്ങളോടെയാണ് ആന്റണിയെ ടീസറില്‍ അവതരിപ്പിക്കുന്നത്. നടുക്കടലിന്റെ ആഴത്തെക്കാള്‍ ഭയപ്പെടുത്തുന്ന, ഓരോ ദിക്കുകളില്‍ നിന്നും വീശിയടിക്കുന്ന കാറ്റിനെക്കുറിച്ച് പറഞ്ഞു തുടങ്ങുന്ന ടീസര്‍, അവസാനിക്കുന്നത് കൊണ്ടല്‍ എന്ന പേരിലാണ്. കടലില്‍ നിന്നും കരയിലേക്ക് വീശിയടിക്കുന്ന നാലാം കാറ്റാണ് കൊണ്ടല്‍. കാറ്റ് തിരിച്ചടിക്കാന്‍ അധികനേരം വേണ്ട എന്ന മുന്നറിയിപ്പോടെയാണ് ടീസര്‍ അവസാനിക്കുന്നത്. 

96 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്നതായിരുന്നു കൊണ്ടലിന്റെ ചിത്രീകരണം. ഇതില്‍ എഴുപത്തിയഞ്ചോളം ദിനങ്ങള്‍ നടുക്കടലില്‍ തന്നെയാണ് ഷൂട്ടിംഗ് നടത്തിയത്. നീണ്ടു നില്‍ക്കുന്ന കടല്‍ സംഘര്‍ഷത്തിന്റെ കഥ പറയുന്ന ചിത്രം നവാഗതനായ അജിത് മാമ്പള്ളിയാണ് സംവിധാനം ചെയ്യുന്നത്. ആര്‍.ഡി.എക്‌സിന്റ വന്‍ വിജയത്തിനു ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് നിര്‍മ്മിക്കുന്ന ചിത്രം ഈ കമ്പനിയുടെ ഏഴാമതു ചിത്രം കൂടിയാണ്. 

സിനിമക്ക് വേണ്ടി 20 അടി വലിപ്പമുള്ള ഒരു കൂറ്റന്‍ സ്രാവിനെയും കൊല്ലം കുരീപ്പുഴയില്‍ ചിത്രത്തിനായി 100 അടി വലിപ്പമുള്ള ബോട്ടിന്റെ ഒരു വമ്പന്‍ സെറ്റ് ഒരുക്കിയതും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഓണം റിലീസായി ചിത്രം തിയറ്ററുകളില്‍ എത്തും. ഷബീര്‍ കല്ലറയ്ക്കല്‍, രാജ് ബി ഷെട്ടി തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പെപ്പെയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന സോളോ ചിത്രം കൂടിയാണിത്. 

കടലിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായും ഒരു റിവഞ്ച് ആക്ഷന്‍ ഡ്രാമയാണ് കൊണ്ടലിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. ഒരു തീരപ്രദേശത്തിന്റെ സംസ്‌ക്കാരവും ജീവിതവും തികച്ചും റിയലിസ്റ്റിക്കായി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുകയാണ്. ദിവസ്സങ്ങളോളം കടലില്‍ പണിയെടുക്കുന്ന അദ്ധ്വാനികളായ ഒരു സമൂഹത്തിന്റെ നേര്‍ക്കാഴ്ച്ചയാണ് ഈ ചിത്രമെന്നു പറയാം. കടലിന്റെ പശ്ചാത്തലത്തിലൂടെ പല ചിത്രങ്ങളും വന്നിട്ടുണ്ടങ്കിലും ഇത്തരമൊരു റിവഞ്ച് സ്റ്റോറി ഇതാദ്യമാണ്. എഴുപതോളം ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ചിത്രീകരണത്തില്‍ ഏറെയും കടലിലെ തകര്‍പ്പന്‍ റിവഞ്ച് ആക്ഷന്‍ രംഗങ്ങളാണ് ചിത്രീകരിക്കുന്നത്. കെ ജി എഫ് ചാപ്റ്റര്‍ 1, കാന്താര തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ വിക്രം മോറാണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്ക് പിന്നിലും പ്രവര്‍ത്തിക്കുന്നത്.

ആക്ഷന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ ബോളിവുഡ്ഡിലേയും കോളിവുഡ്ഡിലേയും പ്രമുഖ സംഘട്ടന സംവിധായകരാണ് കോറിയോഗ്രാഫി കൈകാര്യം ചെയ്യുന്നത്. പുതുമുഖം പ്രതിഭയാണ് നായിക. ഗൗതമി നായര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നന്ദു, മണികണ്ഠന്‍ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്ണന്‍, പി എന്‍ സണ്ണി, സിറാജുദ്ദീന്‍ നാസര്‍, നെബിഷ് ബെന്‍സണ്‍, ആഷ്ലീ, രാഹുല്‍ രാജഗോപാല്‍, അഫ്‌സല്‍ പി എച്ച്, റാം കുമാര്‍, സുനില്‍ അഞ്ചുതെങ്ങ്, രാഹുല്‍ നായര്‍, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്പകുമാരി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റോയ്ലിന്‍ റോബര്‍ട്ട്, സതീഷ് തോന്നക്കല്‍, അജിത് മാമ്പള്ളി എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. 

സാം സി.എസ്സിന്റേതാണു സംഗീതം. ഗാനരചന - വിനായക് ശശികുമാര്‍, ഛായാഗ്രഹണം - ദീപക് ഡി മേനോന്‍, എഡിറ്റിംഗ് - ശ്രീജിത് സാരംഗ്, കലാസംവിധാനം - വിനോദ് രവീന്ദ്രന്‍, മേക്കപ്പ് - അമല്‍ ചന്ദ്ര, കോസ്റ്റ്യൂം ഡിസൈന്‍ - നിസ്സാര്‍ റഹ്‌മത്ത്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - ഉമേഷ് രാധാകൃഷ്ണന്‍, അസോസിയേറ്റ് ഡയറക്ടര്‍ - മനീഷ് തോപ്പില്‍, റോജി പി കുര്യന്‍, പ്രൊഡക്ഷന്‍ മാനേജര്‍ - പക്കു കരീത്തറ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - റിയാസ് പട്ടാമ്പി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ജാവേദ് ചെമ്പ്, സ്റ്റില്‍ - നിദാദ് കെ എന്‍,വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് പി ആര്‍ ഓ മാനേജര്‍ - റോജി പി കുര്യന്‍, അസിസ്റ്റന്റ് ഡയറക്ടേഴ്സ് - ജസ്റ്റിന്‍ ജോസഫ്, ടോണി കല്ലുങ്കല്‍, ജെഫിന്‍ ജോബ്, ഹന്നോ ഷിബു തോമസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - അനൂപ് സുന്ദരൻ, പി ആര്‍ ഒ - ശബരി.രാമേശ്വരം, അഞ്ചുതെങ്ങ്, കഠിനംകുളം, വര്‍ക്കല, കൊല്ലം എന്നിവിടങ്ങളിലായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് തന്നെയാണ് ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്.

'ഒരു കുഞ്ഞ്, ഒരു അമ്മ, രണ്ട് അച്ഛന്മാര്‍': ചിരിപ്പിച്ച് ബാഡ് ന്യൂസിന്‍റെ ട്രെയിലര്‍

'വിശേഷം' നിങ്ങളെ അറിയിക്കാതിരിക്കുമോ?: 'കത്രീനയുടെ ഗര്‍ഭ വാര്‍ത്തയില്‍ പ്രതികരിച്ച് വിക്കി കൗശല്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

അരങ്ങേറ്റത്തിന് ശേഷം കണ്ട 'ചെറിയ ശ്രീനിയുടെ വലിയ ലോകം', ഇടം വലം നോക്കാതെ സാമൂഹ്യവിമർശനം, സൃഷ്ടികൾ നാം നമ്മെ തന്നെ കാണുന്ന കഥാപത്രങ്ങൾ
സിനിമയുടെ ത്രികോണഘടനയിലൂടെ മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും നാല് പതിറ്റാണ്ടുകൾ