Antakshari first look : ജീത്തു ജോസഫ് അവതരിപ്പിക്കുന്ന 'അന്താക്ഷരി'; ഒടിടി റിലീസ് ആയി സോണി ലിവിലൂടെ

Published : Jan 28, 2022, 06:09 PM IST
Antakshari first look : ജീത്തു ജോസഫ് അവതരിപ്പിക്കുന്ന 'അന്താക്ഷരി'; ഒടിടി റിലീസ് ആയി സോണി ലിവിലൂടെ

Synopsis

രചന, സംവിധാനം വിപിന്‍ ദാസ്

വിപിന്‍ ദാസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'അന്താക്ഷരി' (Antakshari) എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ജീത്തു ജോസഫ് (Jeethu Joseph) ആണ് ചിത്രം അവതരിപ്പിക്കുന്നത്. സൈജു കുറുപ്പ്, സുധി കോപ്പ, വിജയ് ബാബു, ശബരീഷ് വർമ്മ, ബിനു പപ്പു, പ്രിയങ്ക നായർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡയറക്റ്റ് ഒടിടി റിലീസ് ആയി സോണി ലിവിലൂടെയാണ് റിലീസ്. റിലീസ് തീയതി വൈകാതെ പ്രഖ്യാപിക്കും.

സുൽത്താൻ ബ്രദേഴ്സ് എന്‍റര്‍ടെയ്‍ന്‍‍മെന്‍റ്സിന്‍റെ ബാനറിൽ അല്‍ ജസ്സം അബ്ദുള്‍ ജബ്ബാർ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഛായാഗ്രഹണം ബബ്‌ലു അജു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അല്‍ സജം അബ്ദുള്‍ ജബ്ബാര്‍, പ്രോജക്ട് ഡിസൈനര്‍ അല്‍ ജസീം അബ്ദുള്‍ ജബ്ബാർ, സംഗീതം അംകിത് മേനോന്‍, എഡിറ്റിംഗ് ജോണ്‍ കുട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശ്യാം ലാല്‍, കലാസംവിധാനം സാബു മോഹന്‍, വസ്ത്രാലങ്കാരം അശ്വതി ജയകുമാര്‍, മേക്കപ്പ് സുധീർ സുരേന്ദ്രന്‍, സ്റ്റിൽസ് ഫിറോഷ് കെ ജയേഷ്, ഡിസൈന്‍ അജിപ്പൻ, ക്രിയേറ്റീവ് ഡയറക്ടര്‍ നിതീഷ് സഹദേവ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അഭിലാഷ് എം യു, അസോസിയേറ്റ് ഡയറക്ടർ റെജിവന്‍ എ, റെനിറ്റ് രാജ്, കളറിസ്റ്റ് ലിജു പ്രഭാകര്‍, സെക്കന്‍റ് യൂണിറ്റ് ക്യാമറ നീരജ് രവി.

സൗണ്ട് ഡിസൈനിംഗ് അരുണ്‍ എസ് മണി, ഓഡിയോഗ്രാഫി വിഷ്‍ണു സുജാതന്‍, ആക്ഷന്‍ വിക്കി മാസ്റ്റര്‍, അഡീഷണല്‍ റൈറ്റേഴ്സ് സാന്‍ജോ ജോസഫ്, രഞ്ജിത് വര്‍മ്മ,  പ്രൊഡക്ഷന്‍ കോഡിനേറ്റര്‍ ഹരി ആനന്ദ്, വിഎഫ്എക്‌സ് പ്രോമിസ്. പിആർഒ ശബരി.

PREV
Read more Articles on
click me!

Recommended Stories

'കളങ്കാവല്‍' സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ