Tovino Thomas : 'ഇന്നേയ്‍ക്ക് 10 വര്‍ഷം', ആദ്യമായി ക്യാമറയ്‍ക്ക് മുന്നില്‍ നിന്നതിനെ കുറിച്ച് ടൊവിനൊ തോമസ്

Web Desk   | Asianet News
Published : Jan 28, 2022, 04:56 PM IST
Tovino Thomas : 'ഇന്നേയ്‍ക്ക് 10 വര്‍ഷം', ആദ്യമായി ക്യാമറയ്‍ക്ക് മുന്നില്‍ നിന്നതിനെ കുറിച്ച് ടൊവിനൊ തോമസ്

Synopsis

സിനിമാ ക്യാമറയ്‍ക്ക് മുന്നില്‍ ആദ്യമായി നിന്നിട്ട് 10 വര്‍ഷമെന്ന് ടൊവിനൊ തോമസ്.  

സിനിമാ ക്യാമറയ്‍ക്ക് മുന്നില്‍ ആദ്യമായി നിന്നിട്ട് ഇന്നേയ്‍ക്ക് 10 വര്‍ഷം തികയുന്നുവെന്ന് നടൻ ടൊവിനൊ തോമസ്. പത്ത് വര്‍ഷത്തിനുള്ളില്‍ ഒരുപാട് സിനിമകളും കഥാപാത്രങ്ങളും ചെയ്‍തു. ഇന്ന് ഞാനും സിനിമയുമെല്ലാം മാറി. പക്ഷേ ഇന്നും സിനിമയോടുള്ള തന്റെ ആവേശവും സ്‍നേഹവും വര്‍ദ്ധിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ടൊവിനൊ തോമസ് എഴുതുന്നു.

എന്നും മെച്ചപ്പെടാനുള്ള ഒരുപാട് സാധ്യതകള്‍ ഉണ്ടെന്നതില്‍ ഞാൻ ബോധ്യവാനാണ്. മെച്ചപ്പെടാൻ അവസരം തനിക്ക് ഉണ്ട്. അതിനുവേണ്ടി പരിശ്രമിക്കാൻ താൻ തയ്യാറാണ്. എന്റെ ജീവിതത്തില്‍ ഇങ്ങനെ മാറ്റം വരുത്താൻ ഭാഗമായ ഓരോ ആളിനും നന്ദി പറയുകയാണെന്നും ടൊവിനൊ തോമസ് എഴുതുന്നു.

വരാനിരിക്കുന്ന പ്രൊജക്റ്റുകളില്‍ തനിക്ക് ചെയ്യാൻ കഴിയുന്നതും ഏറ്റെടുക്കാൻ പോകുന്ന എല്ലാ വെല്ലുവിളികളിലും ഞാൻ ആവേശവാനാണ്. മറ്റൊരു 10 വര്‍ഷം കഴിഞ്ഞ് ഇങ്ങനെയൊരു കുറിപ്പ് എഴുതാൻ കാത്തിരിക്കാനാകുന്നില്ലെന്നും ടൊവിനൊ തോമസ് പറയുന്നു. തന്റെ ഒരു ഫോട്ടോയും ടൊവിനൊ തോമസ് ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഇനിയും മുന്നോട്ടുപോകാനുണ്ടെന്നും, നന്ദിയെന്നും, സിനിമയെന്നും, സന്തോഷം, എന്നുമൊക്കെയുള്ള ടാഗോടു കൂടിയാണ് ടൊവിനൊ തോമസിന്റെ പോസ്റ്റ്.

'പ്രഭുവിന്റെ മക്കളെ'ന്ന ചിത്രമാണ് ടൊവിനൊ തോമസ് അഭിനയിച്ച് ആദ്യമായി പ്രദര്‍ശനത്തിനെത്തിയത്. 'മിന്നല്‍ മുരളി'യെന്ന ചിത്രത്തിന്റെ വിജയത്തിലാണ് ഇപ്പോള്‍ ടൊവിനൊ തോമസ്. ഇതാദ്യമായി മലയാള സിനിമയില്‍ ഒരു സൂപ്പര്‍ഹീറോ നായകനായപ്പോള്‍ ടൊവിനൊ തോമസ് അത് തന്റെ പേരിലാക്കിയിരിക്കുകയാണ്. ബേസില്‍ ജോസഫിന്റെ സംവിധാനത്തിലുള്ള ചിത്രം വൻ വിജയമാണ് സ്വന്തമാക്കിയത്.

PREV
Read more Articles on
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്