ഒത്തിരി പണം മുടക്കി, ഭയങ്കര സങ്കടമുണ്ട്, അങ്ങനെ ചെയ്യല്ലെന്ന് ഞാൻ പറഞ്ഞതാണ്: 'റാമി'നെ കുറിച്ച് ജീത്തു ജോസഫ്

Published : Apr 20, 2026, 09:24 AM IST
Ram

Synopsis

മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലെ 'റാം' എന്ന ചിത്രം സാമ്പത്തിക പ്രതിസന്ധി കാരണം നിർത്തിവെച്ചതായി സംവിധായകൻ. സിനിമയുടെ ഭാവി പൂർണ്ണമായും നിർമ്മാതാക്കളുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കും.

ലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കേട്ട പ്രഖ്യാപനമായിരുന്നു റാം എന്ന സിനിമയുടേത്. ദൃശ്യത്തിന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്നു എന്നതായിരുന്നു അതിന് കാരണം. ബി​ഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങും തുടങ്ങിയതാണ്. എന്നാൽ ഇതിനിടയിൽ പലകാരണങ്ങൾ കൊണ്ട് പടത്തിന്റെ ഷൂട്ടിം​ഗ് നിർത്തേണ്ടി വന്നു. ഒപ്പം നേരും ഇപ്പോൾ ദൃശ്യം 3 അടക്കമുള്ള സിനിമകളും ജീത്തു- മോഹൻലാൽ കോമ്പോയിൽ എത്തി. തതവസരത്തിൽ റാമിന് എന്താണ് സംഭവിച്ചതെന്ന് പറയുകയാണ് ജീത്തു ജോസഫ്.

റാമിന് സാമ്പത്തിക പ്രശനമുണ്ടെന്നാണ് ജീത്തു ജോസഫ് പറയുന്നത്. രണ്ട് ഭാ​ഗങ്ങളും ഒന്നിച്ച് ഷൂട്ട് ചെയ്യരുതെന്ന് താൻ പറഞ്ഞതാണെന്നും എല്ലാം ഒന്നിച്ച് വന്നപ്പോൾ ഷൂട്ടിം​ഗ് നിർത്തേണ്ടി വന്നെന്നും മുന്നോട്ട് പോക്ക് നിർമാതാക്കളുടെ തീരുമാനം പോലെ ആയിരിക്കുമെന്നും ജീത്തു ജോസഫ് പറഞ്ഞു. ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് ആയിരുന്നു ജീത്തുവിന്റെ പ്രതികരണം.

"റാം ഫിനാന്‍ഷ്യല്‍ പ്രശ്നത്തില്‍ കിടക്കുകയാണ്. വളരെ സങ്കടമുള്ളൊരു കാര്യമാണത്. ഒത്തിരി എഫേര്‍ട്ട് എടുത്തതും ഒത്തിരി പൈസയും മുടക്കിയ പ്രൊജക്ട് ആണത്. നിര്‍മാതാക്കള്‍ തീരുമാനിക്കണം. യുകെ, മൊറോക്കോ, ഇന്ത്യയിലൊക്കെ ഷൂട്ട് ചെയ്തു. കുറച്ച് ഭാഗങ്ങള്‍ ടുണീഷ്യയില്‍ ഷൂട്ട് ചെയ്യാനുണ്ട്. അത് ഭയങ്കര സങ്കടമായി പോയി. റെസ്യൂം ചെയ്ത് അതുപോലെ മേക്ക് ചെയ്യാന്‍ പറ്റിയാല്‍ റെലവന്‍സിന്‍റെ പ്രശ്മമില്ല. ഹെവി ആയിട്ടുള്ളതോടെ ലാര്‍ജര്‍ ദാന്‍ ലൈഫ് ക്യാരക്ടറല്ല ഈ സിനിമ. ഒരാളുടെ യാത്രയും ആയാളുടെ ഇമോഷന്‍സുള്ള സിനിമയാണ്. രസകരമായ ആക്ഷന്‍ സ്വീക്വന്‍സുള്ള ചിത്രം കൂടിയാണത്. വേറൊരു മൂഡിലാണ് അത് പറയാന്‍ ഉദ്ദേശിക്കുന്നത്", എന്ന് ജീത്തു ജോസഫ് പറഞ്ഞു.

"ടു പാര്‍ട്ട് സിനിമയാണ് റാം. അത് ഒന്നിച്ചെടുത്തു പോയി. ഞാന്‍ പറഞ്ഞതാണ് നമുക്കാദ്യം ഫസ്റ്റ് ഫിനിഷ് ചെയ്യാമെന്ന്. യുകെയില്‍ തന്നെ ഫസ്റ്റും സെക്കന്‍റും ഉണ്ട്. അവിടെ പോയപ്പോള്‍ തന്നെ രണ്ടും ഷൂട്ട് ചെയ്തു. അത് കഴിഞ്ഞ് മൊറോക്കോയില്‍ പോയി ഇന്ത്യയില്‍ വന്നു. എല്ലാം കൂട്ടി വന്നപ്പോള്‍ ഷൂട്ടിംഗ് നിര്‍ത്തി. 20-25 ദിവസമുണ്ടെങ്കില്‍ റാം ആദ്യഭാഗം പൂര്‍ത്തിയാകും. മറ്റൊരു 25 ദിവസമുണ്ടെങ്കില്‍ രണ്ടാം ഭഹവും. ആകെ മൊത്തെ ഒരു 50 ദിവസത്തെ ഷൂട്ട് മാത്രമാണ് വേണ്ടിയിരുന്നത്", എന്നും ജീത്തു ജോസഫ് കൂട്ടിച്ചേർത്തു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കുറച്ച് ബ്രേക്കായിരുന്നു, ഒറ്റക്കൊമ്പനിലൂടെ തിരിച്ച് വരികയാണ്: സന്തോഷം പങ്കിട്ട് മേഘ്ന രാജ്
റായലസീമയുടെ സ്നേഹക്കടലിൽ 'രണബാലി' ടീം; റിലീസ് സെപ്റ്റംബ‍ര്‍ 11ന്