ജീവയുടെ കലിപ്പ് ലുക്കില്‍ ദൃശ്യ വിസ്മയമൊരുക്കി ജിപ്സി, കൂടെ സണ്ണി വെയിനും; ട്രെയിലര്‍ ഗംഭീരം

By Web TeamFirst Published May 20, 2019, 5:35 PM IST
Highlights

മികച്ച തമിഴ് ചിത്രത്തിനുള്ള 2016ലെ ദേശീയ പുരസ്‌കാരം നേടിയ ജോക്കറിന്റെ സംവിധായകന്‍ രാജു മുരുഗേശനാണ് സംവിധാനം. തിരക്കഥയും സംവിധായകന്റേത് തന്നെയാണ്. രാജുവിന്റെ നാലാമത് ചിത്രമാണ് ജിപ്‌സി

ചെന്നൈ: സണ്ണി വെയ്‌നിന്റെ തമിഴ് അരങ്ങേറ്റ ചിത്രം 'ജിപ്‌സി'യുടെ ഒഫിഷ്യല്‍ ട്രൈലര്‍ പുറത്തെത്തി. ജീവ നായകനാവുന്ന ചിത്രത്തില്‍ 'സഖാവ് ബാലന്‍' എന്ന കഥാപാത്രമായാണ് സണ്ണി തമിഴകത്തിന്‍റെ മനസ് കീഴടക്കാനെത്തുന്നത്. സംവിധായകന്‍ ലാല്‍ജോസും പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ ജിപ്സിയില്‍ അവതരിപ്പിക്കുന്നുണ്ട്.

 

മികച്ച തമിഴ് ചിത്രത്തിനുള്ള 2016ലെ ദേശീയ പുരസ്‌കാരം നേടിയ ജോക്കറിന്റെ സംവിധായകന്‍ രാജു മുരുഗേശനാണ് സംവിധാനം. തിരക്കഥയും സംവിധായകന്റേത് തന്നെയാണ്. രാജുവിന്റെ നാലാമത് ചിത്രമാണ് ജിപ്‌സി. നടാഷ സിംഗ് നായികയാവുന്ന ചിത്രത്തില്‍ സുശീല രാമന്‍, കരുണ പ്രസാദ് എന്നിവരും അഭിനയിക്കുന്നുണ്ട്. സന്തോഷ് നാരായണനാണ് സംഗീതം. സെല്‍വകുമാര്‍ എസ് കെ ഛായാഗ്രഹണം.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!