ബജറ്റ് 4000 കോടി! തെന്നിന്ത്യയില്‍ വന്‍ കോണ്ടെന്‍റ് ക്രിയേഷന് ജിയോ ഹോട്ട്സ്റ്റാര്‍

Published : Dec 10, 2025, 07:37 PM IST
jio hotstar to invest 400 crores for content from south india nivin pauly jeethu

Synopsis

ദക്ഷിണേന്ത്യൻ ഉള്ളടക്കങ്ങൾക്കായി 4000 കോടിയുടെ വൻ നിക്ഷേപം പ്രഖ്യാപിച്ച് ജിയോ ഹോട്ട്സ്റ്റാർ.

ചെന്നൈ: പുതിയ പ്രഖ്യാപനവുമായി ഇന്ത്യയിലെ ഏറ്റവും വലിയ ഒടിടി പ്ലാറ്റ്‌ഫോമായ ജിയോ ഹോട്ട്സ്റ്റാർ. ഇന്നലെ ചെന്നൈയിൽ നടന്ന ജിയോ ഹോട്ട്സ്റ്റാർ സൗത്ത് അൺബൗണ്ട് ചടങ്ങിൽ ആണ് പുതിയ സീരീസുകൾ ഉൾപ്പടെ പുത്തൻ പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നത്. സൗത്ത് ഇന്ത്യന്‍ കോണ്ടെന്റുകളെ പ്രൊമോട്ട് ചെയ്യുക എന്ന ഉദ്ദേശ്യത്തില്‍ വലിയ നിക്ഷേപമാണ് ജിയോ ഹോട്ട്സ്റ്റാര്‍ നടത്തുന്നത്. ഹിറ്റ് സീരീസുകളുടെ പുതിയ സീസണുകൾ ഉൾപ്പടെ ഇരുപത്തഞ്ചോളം പുതിയ വെബ് സീരിസുകളും ഷോസും ആണ് ജിയോ ഹോട്ട്സ്റ്റാർ സൗത്ത് ഇന്ത്യയിൽ മാത്രമായി പ്രഖ്യാപിച്ചത്.

4000 കോടിയാണ് സൗത്ത് ഇന്ത്യന്‍ ഉള്ളടക്കങ്ങള്‍ക്കായി നിക്ഷേപിച്ചത്. തമിഴ് താരവും നിര്‍മ്മാതാവും തമിഴ്‌നാട് ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിനുമായി സമ്മതപത്രത്തില്‍ ഒപ്പുവെക്കുകയും ചെയ്തു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലെ മികച്ച കോണ്ടെന്റുകള്‍ കണ്ടുപിടിച്ച് പ്രേക്ഷകരിലേക്കെത്തിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. ഇന്നലെ നടന്ന ജിയോ ഹോട്ട്സ്റ്റാർ സൗത്ത് അൺബൗണ്ട് ചടങ്ങിൽ ഉദയനിധി സ്റ്റാലിൻ, നടൻ കമൽഹാസൻ, മോഹൻലാൽ, വിജയ് സേതുപതി ഉൾപ്പടെ ഒട്ടേറെ പ്രമുഖർ പങ്കെടുത്തു. വിജയ് സേതുപതി നായകനാകുന്ന കാട്ടാന്‍, മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കിയ അണലി തുടങ്ങിയ സിനിമകളും നിരവധി സിരീസുകളും ഹോട്‌സ്റ്റാര്‍ പുറത്തിറക്കുന്നുണ്ട്. എല്ലാ പ്രൊജക്ടുകളുടെയും ഗ്ലിംപ്‌സും ഇതോടൊപ്പം പുറത്തുവിട്ടിട്ടുണ്ട്.

നിവിന്‍ പോളിയുടെ ഫാര്‍മ, കേരള ക്രൈം ഫയൽസ് സീസൺ 3, റഹ്‌മാന്‍ കേന്ദ്ര കഥാപാത്രമായ 1000 ബേബീസ് സീസൺ 2, ജീത്തു ജോസഫ് അവതരിപ്പിക്കുന്ന റോസ്‌ലിൻ, മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന അണലി എന്നിവയാണ് മലയാളത്തിൽ പ്രഖ്യാപിച്ചിട്ടുള്ള പുതിയ സീരിസുകൾ. തമിഴില്‍ ബാച്ച്‌മേറ്റ്‌സ്, റിസോര്‍ട്ട്, എല്‍.ബി.ഡബ്ല്യൂ തുടങ്ങിയ സിരീസുകളുടെ ഗ്ലിംപ്‌സ് പുറത്തുവിട്ടിട്ടുണ്ട്. തമിഴില്‍ ഏറ്റവുമധികം ആരാധകരുള്ള ഹാര്‍ട്ട് ബീറ്റ്‌സിന്റെ മൂന്നാം സീസണും ഹോട്‌സ്റ്റാറിന്റെ ലൈനപ്പിലുണ്ട്.

ജൂൺ, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഹമ്മദ് കബീർ ആണ് കേരള ക്രൈം ഫയൽസ് ഒരുക്കിയത്. ആദ്യ രണ്ട് ഭാഗങ്ങൾക്കും വലിയ വരവേൽപ്പാണ് ലഭിച്ചത്. കിഷ്കിന്ധാ കാണ്ഡം, എക്കോ തുടങ്ങിയ സിനിമകളുടെ രചയിതാവായ ബാഹുൽ രമേശ് ആണ് ഈ സീരിസിന്റെ രണ്ടാം സീസണിന്റെ തിരക്കഥ ഒരുക്കിയത്. നജീം കോയ സംവിധാനം ചെയ്ത ക്രൈം ത്രില്ലർ സീരീസ് ആണ് 1000 ബേബീസ്. മികച്ച പ്രതികരണമാണ് സീരിസിന് ലഭിച്ചത്. നജീം കോയ, അറൂസ് ഇർഫാൻ എന്നിവർ ചേർന്ന് തിരക്കഥയെഴുതിയ സീരീസിൽ റഹ്‌മാൻ, നീന ഗുപ്ത, സഞ്ജു ശിവറാം എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്.

ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ മോഹന്‍ലാലിനെ തെലുങ്ക് താരം നാഗാര്‍ജുനയും തമിഴ് താരം വിജയ് സേതുപതിയും ചേര്‍ന്ന് ആദരിച്ചതും ചടങ്ങിന്റെ മാറ്റ് കൂട്ടി. നേരിട്ട് അഭിനന്ദിക്കാനാകാത്തതിനാല്‍ ഇത്രയും വലിയ ചടങ്ങില്‍ വെച്ച് തന്റെ അഭിനന്ദനമറിയിക്കുകയാണെന്ന് നാഗാര്‍ജുന പറഞ്ഞു. ഇഷ്ടതാരത്തെ ആദരിക്കാന്‍ അവസരം ലഭിച്ചത് മഹാഭാഗ്യമാണെന്ന് വിജയ് സേതുപതിയും കൂട്ടിച്ചേര്‍ത്തു.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു'; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ
മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും നിന്ന് വരുന്ന സിനിമകളാണ് യഥാർത്ഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ: കമൽ ഹാസൻ