
സംവിധായകൻ സത്യൻ അന്തിക്കാടിനെ കാണാനായ സന്തോഷം പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ഏറെ സുപരിചിതരായ കണ്ടന്റ് ക്രിയേറ്റർമാർ ജിസ്മയും വിമലും. തങ്ങളുടെ പുതിയ പ്രൊജക്ട് ആയ മല്ലികാവിലാസം കണ്ട് ഇഷ്ടപ്പെട്ട വിവരം അദ്ദേഹം അറിയിച്ചിരുന്നെന്നും ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഓർമകളിൽ ഒന്നായിരിക്കും ഇതെന്നും ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
''കഥകൾ ആളുകളെ തമ്മിൽ ബന്ധിപ്പിക്കും എന്നു പറയുന്നത് എത്ര സത്യമാണെന്ന് വീണ്ടും മനസിലാക്കിയ ഒരു ദിവസം. ഞങ്ങളുടെ ഏറ്റവും പുതിയ പ്രൊജക്ട് ആയ 'മല്ലികാ വിലാസം' കണ്ടു ഏറെ ഇഷ്ടപ്പെട്ടു” എന്ന് അനൂപ് സാർ (അനൂപ് സത്യൻ) വഴി ഞങ്ങളുടെ ടീമില്‍ ഒരാളെ സത്യന്‍ സര്‍ അറിയിക്കുകയായിരുന്നു. ഞങ്ങൾ സന്തോഷം കൊണ്ട് മതിമറന്നു. ആ സന്തോഷത്തിന്റെ പുറത്ത് സാറിനെ നേരിട്ട് കോണ്ടാക്ട് ചെയ്ത്, ഒന്ന് നേരിൽ കണ്ടോട്ടെ എന്ന് ചോദിച്ചു. യാതൊരു മടിയുമില്ലാതെ അദ്ദേഹം ഞങ്ങളെ വീട്ടിലേക്കു ക്ഷണിച്ചു. അങ്ങനെ ഞങ്ങൾ അന്തിക്കാട് എത്തി.ഒരുപാട് സിനിമാ വിശേഷങ്ങൾ സംസാരിച്ചു. ഞങ്ങളുടെ ഇതുവരെയുള്ള ജീവിതത്തെയും ജോലിയെയും കുറിച്ചു ചോദിച്ചു. കൂടെ അഖിൽ സത്യനെയും കാണാൻ കഴിഞ്ഞു. ഒരുപാട് സ്നേഹമുള്ള ഒരു സ്വീറ്റ് ബ്രദർ.
യൂട്യൂബിൽ ഞങ്ങൾ തുടങ്ങിയിട്ട് അഞ്ച് വർഷം. ഈ അഞ്ച് വർഷം കൊണ്ട് ഞങ്ങൾ ചെയ്തുകൊണ്ടിരുന്ന ചെറിയ ചെറിയ വീഡിയോകൾ ഞങ്ങളെ ഒടുവിൽ ഇവിടെ വരെ എത്തിച്ചിരിക്കുന്നു. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഓർമകളിൽ ഒന്നായി ഈ ദിവസം എന്നും ഉണ്ടാകും. കഥകൾ മനുഷ്യരെ തമ്മിൽ കൂട്ടിയിണക്കും, നിങ്ങൾ എന്താണോ സ്വപ്നം കാണുന്നത്, അവിടേക്ക് നിങ്ങളെ എത്തിക്കും. നന്ദി സത്യൻ സാർ'', എന്നാണ് സത്യൻ അന്തിക്കാടിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ജിസ്മയും വിമലും ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ