മാത്യു, നസ്‍ലന്‍, നിഖില വിമല്‍; 'ജോ ആന്‍ഡ് ജോ' ചിത്രീകരണം ആരംഭിച്ചു

By Web TeamFirst Published Sep 24, 2021, 4:07 PM IST
Highlights

നവാഗതനായ അരുൺ ഡി ജോസ് സംവിധാനം

മാത്യു തോമസ് (Mathew Thomas), നസ്‍ലന്‍ (Naslen), നിഖില വിമൽ (Nikhila Vimal) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുൺ ഡി ജോസ് (Arun D Jose) കഥയെഴുതി സംവിധാനം ചെയ്യുന്ന ജോ ആന്‍ഡ് ജോ (Jo and Jo) എന്ന സിനിമയുടെ ചിത്രീകരണം കൂത്താട്ടുകുളത്ത് ആരംഭിച്ചു. ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോ എന്നീ ബാനറുകളില്‍ നിർമ്മിക്കപ്പെടുന്ന ഈ ചിത്രത്തിൽ ജോണി ആന്‍റണി (Johny Antony), സ്‍മിനു സിജോയ് എന്നിവരും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്ററും പുറത്തെത്തിയിട്ടുണ്ട്.

അരുൺ ഡി ജോസ്, രവീഷ് നാഥ് എന്നിവർ ചേർന്ന് തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം അൾസർ ഷാ നിർവ്വഹിക്കുന്നു. എഡിറ്റിംഗ് ചമന്‍ ചാക്കോ, ടിറ്റോ തങ്കച്ചൻ എഴുതിയ വരികൾക്ക് ഗോവിന്ദ് വസന്ത സംഗീതം പകരുന്നു. പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകരൻ, കല നിമേഷ് താനൂർ, മേക്കപ്പ് സിനൂപ് രാജ്, വസ്ത്രാലങ്കാരം സുജിത്ത് സി എസ്, സ്റ്റിൽസ് ഷിജിൻ പി രാജ്, പരസ്യകല മനു ഡാവിഞ്ചി, സൗണ്ട് ഡിസൈൻ സബീർ അലി, ചീഫ് അസോസിയേറ്റ് ഡയറക്ടർ രവീഷ് നാഥ്, അസോസിയേറ്റ് ഡയറക്ടർ റെജിവാൻ അബ്ദുൾ ബഷീർ, വാർത്താ പ്രചരണം എ എസ് ദിനേശ്.

Last Updated Sep 24, 2021, 4:37 PM IST