
ടൊവിനൊ തോമസ്( Tovino Thomas) നായകനായ ചിത്രം കാണെക്കാണെ (Kanekane) അടുത്തിടെയാണ് റിലീസ് ചെയ്‍തത്. മികച്ച പ്രതികരണമാണ് കാണെക്കാണെയെന്ന ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എല്ലാത്തരം പ്രേക്ഷകരും ഒരുപോലെ ചിത്രത്തെ ഏറ്റെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപോഴിതാ വിജയത്തിന്റെ സന്തോഷം പങ്കുവയ്‍ക്കുകയാണ് ടൊവിനൊ തോമസ്.
സോണി ലിവില്‍ ആണ് ചിത്രം റിലീസ് ചെയ്‍തത്. സന്തോഷം നിറഞ്ഞ മുഖങ്ങളെന്നാണ് ഫോട്ടോ പങ്കുവെച്ചുകൊണ്ട് ടൊവിനൊ ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. മനു അശോകൻ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. രജിൻ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
ഡ്രീം ക്യാച്ചറിന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത് ടി ആര്‍ ഷംസുദ്ദീനാണ്.
ഐശ്വര്യ ലക്ഷ്‍മി നായികയാകുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാന കഥാപാത്രമായി എത്തിയിരിക്കുന്നു. ആല്‍ബി ആന്റണിയാണ് ഛായാഗ്രാഹണം, വസ്‍ത്രാലങ്കാരം ശ്രേയ അരവിന്ദ്, വിഷ്‍ണു ഗോവിന്ദ് ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ. ജി വേണുഗോപാല്‍ കാണെക്കാണെ ചിത്രത്തിനായി ഒരു ഗാനം ആലപിച്ചിട്ടുണ്ട്. ബോബി- സഞ്‍ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. കാണെക്കാണെ എന്ന പുതിയ ചിത്രത്തിലെയും സുരാജിന്റെ പ്രകടനം എല്ലാവരും ഏറ്റെടുത്തിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ