പൊലീസുകാരൻ, രാഷ്‍ട്രീയക്കാരൻ, കര്‍ഷകൻ, ജോണ്‍ എബ്രഹാം ട്രിപ്പിള്‍ റോളില്‍- ട്രെയിലര്‍

Web Desk   | Asianet News
Published : Oct 25, 2021, 05:37 PM IST
പൊലീസുകാരൻ,  രാഷ്‍ട്രീയക്കാരൻ, കര്‍ഷകൻ, ജോണ്‍ എബ്രഹാം ട്രിപ്പിള്‍ റോളില്‍- ട്രെയിലര്‍

Synopsis

ജോണ്‍ എബ്രഹാം നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.

ജോണ്‍ എബ്രഹാം (Johan Abraham) നായകനാകുന്ന ചിത്രമാണ് സത്യമേവ ജയതേ 2. മിലാപ് സവേരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിലാപ്  സവേരി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.

ജോണ്‍ എബ്രഹാം മൂന്ന് കഥാപാത്രങ്ങളായാണ് സത്യമേവ ജയതേ 2ല്‍ അഭിനയിക്കുന്നത്. സത്യ, ജയ്, എന്നീ കഥാപാത്രങ്ങളായും അവരുടെ അച്ഛനായും അഭിനയിക്കുന്നു. പൊലീസുകാരൻ,  രാഷ്‍ട്രീയക്കാരൻ, കര്‍ഷകൻ എന്നീ വേഷങ്ങളിലാണ് ജോണ്‍ എബ്രഹാമിനെ സത്യമേവജയതേ 2വില്‍ കാണാനാകുക. സഞ്‍ജോയ് ചൗധരി ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. 

ടി സീരിസ് ആണ് ചിത്രം നിര്‍മിക്കുന്നത്.

ദിവ്യ ഖോസ്‍ലെ,  രാജീവ് പിള്ള,  ഹര്‍ഷ ഛായ, അനുപ സോണി, സഹില്‍ വൈദ്, നോറ ഫതേഹി തുടങ്ങി താരങ്ങള്‍ സത്യമേവ ജയതേ 2ല്‍ അഭിനയിക്കുന്നു. ജോണ്‍ എബ്രഹാം നായകനാകുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഡുഡ്‍ലെ ആണ്. നവംബര്‍ 25ന് ആണ് ചിത്രം റിലീസ് ചെയ്യുക. പ്രധാനമായും മുംബൈയില്‍ ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.

PREV
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ