Ek Villain Returns trailer : ജോണ്‍ എബ്രഹാമിന്റെ 'ഏക് വില്ലൻ റിട്ടേണ്‍സ്', ട്രെയിലര്‍ പുറത്തുവിട്ടു

Published : Jun 30, 2022, 12:26 PM ISTUpdated : Jun 30, 2022, 04:27 PM IST
 Ek Villain Returns trailer : ജോണ്‍ എബ്രഹാമിന്റെ 'ഏക് വില്ലൻ റിട്ടേണ്‍സ്', ട്രെയിലര്‍ പുറത്തുവിട്ടു

Synopsis

 'ഏക് വില്ലൻ റിട്ടേണ്‍സ്' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു (Ek Villain Returns trailer).

ജോണ്‍ എബ്രഹാമും അര്‍ജുൻ കപൂറും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് 'ഏക് വില്ലൻ റിട്ടേണ്‍സ്'. മൊഹിത് സുരി ആണ് ചിത്രം സംവിധാനം നിര്‍വഹിക്കുന്നത്. ദിഷ പതാണിയും താര സുതാരിയയുമാണ് നായികമാര്‍. 'ഏക് വില്ലൻ റിട്ടേണ്‍സി'ന്റെ ട്രെയിലര്‍ പുറത്തുവിട്ടു (Ek Villain Returns trailer).

ടി സീരീസും ബാലാജി മോഷൻ പിക്ചേഴ്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജൂലൈ 29ന് ആണ് ചിത്രം റിലീസ് ചെയ്യുക. വികാസ് ശിവരാമൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുക. അത്യന്തം ഉദ്വേഗജനകമായ രംഗങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഇപ്പോള്‍ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്.

സായ് പല്ലവി നായികയായ 'വിരാട പര്‍വം', ഒടിടി റിലീസ് പ്രഖ്യാപിച്ചു

സായ് പല്ലവി നായികയായെത്തിയ ചിത്രമാണ് 'വിരാട പര്‍വം'.  ജൂണ്‍ 17ന് ആണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്‍തത്.  ഇപ്പോഴിതാ സായ് പല്ലവി ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. 'വിരാട പര്‍വം' എന്ന ചിത്രം ജൂലൈ ഒന്ന് മുതല്‍ നെറ്റ്ഫ്ലിക്സില്‍ സ്‍ട്രീം ചെയ്യും.

'വെന്നെല്ല' എന്ന കഥാപാത്രമായാണ് സായ് പല്ലവി അഭിനയിച്ചത്. പൊലീസുകാരനെ പ്രണയിക്കുന്ന നക്സല്‍ ആയിട്ടാണ് സായ് പല്ലവി ചിത്രത്തില്‍ അഭിനയിക്കുന്നത്. റാണ ദഗുബാടി പൊലീസുകാരനായി ചിത്രത്തില്‍ അഭിനയിക്കുന്നു. വേണു ഉഡുഗുളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വേണു ഉഡുഗുള തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ഡി സുരേഷ് ബാബുവും സുധാകര്‍ ചെറുകുറിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ശ്രീകര്‍ പ്രസാദ് ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. നന്ദിത ദാസ്, പ്രിയാമണി, സറീന വഹാബ്, ഈശ്വരി റാവു, സായ് ചന്ദ്, നിവേദ, നവീൻ ചന്ദ്ര തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

വികരബാദ് ഫോറസ്റ്റില്‍ ആയിരുന്നു സിനിമയുടെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചത്. സുരേഷ് ബൊബ്ബിലി ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഡാനിയും ദിവാകര്‍ മണിയും ചേര്‍ന്നാണ് ഛായാഗ്രാഹണം. 'വിരാട പര്‍വം' എന്ന ചിത്രത്തിലെ പ്രകടനത്തിന് സായ് പല്ലവിക്ക് ഏറെ അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു.

Read More : രാജ്‍കുമാര്‍ റാവുവിന്റെ 'ഹിറ്റ്: ദ ഫസ്റ്റ് കേസ്', ഗാനം പുറത്തുവിട്ടു

PREV
click me!

Recommended Stories

ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ