ജോണ്‍ എബ്രഹാമിന്റെ 'ടെഹ്‍രാൻ', ചിത്രീകരണം പൂര്‍ത്തിയായി

Published : Oct 15, 2022, 02:52 PM ISTUpdated : Oct 15, 2022, 02:54 PM IST
ജോണ്‍ എബ്രഹാമിന്റെ 'ടെഹ്‍രാൻ', ചിത്രീകരണം പൂര്‍ത്തിയായി

Synopsis

'ടെഹ്‍രാൻ' ചിത്രീകരണം പൂര്‍ത്തിയായതായി അറിയിച്ച് വീഡിയോ പുറത്തുവിട്ട് ജോണ്‍ എബ്രഹാം.  

അരുണ്‍ ഗോപാലന്റെ സംവിധാനത്തില്‍ ജോണ്‍ എബ്രഹാം നായകനാകുന്ന  ചിത്രമാണ് 'ടെഹ്‍രാൻ'. ആഗോള രാഷ്‍ട്രീയ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് 'ടെഹ്‍രാൻ'. ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമായിട്ടാണ് 'ടെഹ്‍രാൻ' എത്തുക. മാനുഷി ചില്ലര്‍ നായികയാകുന്ന 'ടെഹ്‍രാൻ' എന്ന ചിത്രത്തിന്റെ  ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്.

യഥാര്‍ഥ സംഭവങ്ങളെ ആസ്‍പദമാക്കിയിട്ടുള്ളതായിരിക്കും ദിനേഷ് വിജൻ നിര്‍മിക്കുന്ന ചിത്രം എന്നാണ് റിപ്പോര്‍ട്ട്. റിതേഷ് ഷായും ആഷിഷ് പ്രകാശ് വര്‍മയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ചിത്രീകരണം പൂര്‍ത്തിയായ വിവരം ജോണ്‍ എബ്രഹാം തന്നെയാണ് അറിയിച്ചത്. മികച്ച ഒരു ഷൂട്ടിംഗ് അനുഭവം സമ്മാനിച്ചതിന് എല്ലാവര്‍ക്കും നന്ദി എന്ന് ജോണ്‍ എബ്രഹാം എഴുതിയിരിക്കുന്നു.

ജോണ്‍ എബ്രഹാം നായകനാകുന്ന മറ്റൊരു സിനിമ കൂടി അടുത്തിടെ  പ്രഖ്യാപിച്ചിരുന്നു. '100 പേര്‍സെന്റ്' എന്നാണ് ജോണ്‍ എബ്രഹാം നായകനാകുന്ന പുതിയ ചിത്രത്തിന്റെ പേര്. റിതേഷ് ദേശ്‍മുഖും ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി എത്തുന്നു. നോറ ഫതേഹി, ഷെഹനാസ് ഗില്‍ എ്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്.

'പത്താൻ' എന്ന ചിത്രമാണ് ഇനി ജോണ്‍ എബ്രഹാം അഭിനയിച്ചതില്‍ പുറത്തിറങ്ങാനുള്ളത്. ഷാരൂഖ് ഖാനാണ് ചിത്രത്തിലെ നായകൻ. സിദ്ധാര്‍ഥ് ആനന്ദ് ആണ് 'പത്താന്റെ' സംവിധായകൻ. ജോണ്‍ എബ്രഹാമിന്റെ ഫസ്റ്റ് ലുക്ക് ചിത്രത്തിലേതായി  അടുത്തിടെ പുറത്തുവിട്ടിരിരുന്നു. 'പത്താ'ന്റെ റിലീസ് പ്രഖ്യാപിച്ച് ടീസര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ദീപിക പദുക്കോണും ജോണ്‍ എബ്രഹാമും 'പത്താനെ' പരിചയപ്പെടുത്തുന്നതായിരുന്നു ടീസർ. സ്വന്തം രാജ്യത്തെ സംരക്ഷിക്കുക എന്നതാണ് അയാളുടെ ലക്ഷ്യമെന്ന് ഇരുവരും പറയുമ്പോൾ മുഖം വ്യക്തമാക്കാതെ ഷാരൂഖ് ഖാൻ നടന്നു വരുന്നത് ടീസറിൽ കാണാമായിരുന്നു. 'അൽപ്പം വൈകിയെന്ന് അറിയാം. എന്നാലും തീയതി ഓർത്തുവെച്ചോളൂ. 2023 ജനുവരി 25ന് തിയേറ്ററുകളിൽ കാണാം', എന്നായിരുന്നു ടീസർ പങ്കുവച്ച് ഷാരൂഖ് ഖാൻ കുറിച്ചത്.

Read More: 'രണ്ടു പ്രാവശ്യം കണ്ടു', 'കാന്താര'യെ വാനോളം പുകഴ്ത്തി പ്രഭാസ്

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു