
മണ്‍മറഞ്ഞ സംവിധായകന്‍ ജോണ്‍ എബ്രഹാമിന്‍റെ ജീവിതത്തെ ആസ്‍പദമാക്കി മാധ്യമ പ്രവര്‍ത്തകനും ചലച്ചിത്ര നിരൂപകനുമായ പ്രേംചന്ദ് സംവിധാനം ചെയ്‍ത ജോണ്‍ എന്ന സിനിമ പൂര്‍ത്തിയായി. യു സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. അഞ്ച് ഷെഡ്യൂളുകളിലായി കോഴിക്കോട്, കൊച്ചി, കോട്ടയം എന്നിവിടങ്ങളിലാണ് ചിത്രീകരണം നടന്നത്. ദീദി ദാമോദരന്‍റേതാണ് രചന. പാപ്പാത്തി മൂവ്മെന്റ്സിന്റെ ബാനറിൽ മുക്ത ദീദി ചന്ദ് ആണ് നിര്‍മ്മാണം.
അഞ്ച് പേര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. കെ രാമചന്ദ്രബാബു, എം ജെ രാധാകൃഷ്ണൻ, ഫൗസിയ ഫാത്തിമ, പ്രതാപ് ജോസഫ്, രാഹുൽ അക്കോട്ട് എന്നിവര്‍. സംഗീതം ശ്രീവത്സൻ ജെ മേനോൻ, എഡിറ്റിംഗ് അപ്പു ഭട്ടതിരി, കലാസംവിധാനം ദുന്ദു. ഡോ. രാമചന്ദ്രൻ മൊകേരി, പ്രൊഫ. ശോഭീന്ദ്രൻ, മധു മാസ്റ്റർ, ഹരിനാരായൺ, കെ നന്ദകുമാർ, പ്രകാശ് ബാരെ, ശാന്ത, അനിത, സിവിക് ചന്ദ്രൻ, ചെലവൂർ വേണു, ആർട്ടിസ്റ്റ് ജീവൻ തോമസ്, മദനൻ, അരുൺ പുനലൂർ, യതീന്ദ്രൻ കാവിൽ, ഷാജി എം ഷുഹൈബ്, ദീപക് നാരായണൻ, രാജഗോപാൽ, വിഷ്ണു രാജ് തുവയൂർ , ഒ പി സുരേഷ്, ഷാനവാസ് കോനാരത്ത്, ഷൗക്കത്തലി വി പി, ഒ പി സുരേഷ്, ഷാനവാസ് കോനാരത്ത്, ഷൗക്കത്തലി വി പി , വിജേഷ് കെ വി, ജയന്ത് മാമൻ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.
നാല് വര്‍ഷം മുന്‍പ് ജോണ്‍ എബ്രഹാമിന്‍റെ ഓര്‍മ്മ ദിനത്തിലാണ് ഈ ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തിയത്. ചിത്രവുമായി സഹകരിച്ച അഞ്ചുപേര്‍ സിനിമ പുറത്തിറങ്ങും മുന്‍പേ വിടവാങ്ങി. ഒരു ഷെഡ്യൂൾ ഷൂട്ട് ചെയ്ത കെ രാമചന്ദ്രബാബു, മറ്റൊരു ഷെഡ്യൂൾ ചെയ്ത എം ജെ രാധാകൃഷ്ണൻ, പ്രധാന കഥാപാത്രമായ, ജോണിന്റെ അമ്മ അറിയാനിലെ നായകൻ ഹരിനാരായണൻ, ജോണിന്‍റെ സുഹൃത്തുക്കളും നടന്മാരുമായ കഥാകൃത്ത് കെ നന്ദകുമാർ, മധു മാസ്റ്റർ എന്നിവരാണ് അവര്‍.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ