2,535 കോടിക്ക് ഡിസ്നി ഡെപ്പിനെ ജാക്ക് സ്പാരോയാകാന്‍ തിരിച്ചുവിളിച്ചോ?; വിശദീകരണം ഇങ്ങനെ

By Web TeamFirst Published Jun 28, 2022, 12:34 PM IST
Highlights

2,535 കോടിയോടൊപ്പം (301 മില്യൺ ഡോളർ) ഔദ്യോഗികമായി ഒരു ഖേദ പ്രകടനത്തിനും ഡിസ്‌നി തയ്യാറാകുന്നുണ്ട് എന്നും വാർത്ത ഉറവിടങ്ങൾ സൂചിപ്പിച്ചിരുന്നത്.

ഹോളിവുഡ്: പൈറേറ്റ്‌സ് ഓഫ് കരീബിയൻ ഫ്രാഞ്ചൈസിയിൽ ജനപ്രിയ കഥാപാത്രമായ ക്യാപ്റ്റൻ ജാക്ക് സ്പാരോയെ അവതരിപ്പിക്കാൻ ജോണി ഡെപ്പുമായി ഡിസ്‌നി സ്റ്റുഡിയോസ് ചർച്ചകൾ നടത്തുന്നുണ്ടെന്ന് അടുത്തിടെ വന്ന ഒരു റിപ്പോർട്ട്. റെക്കോഡ് തുകയ്ക്കാണ് ജോണി ഡെപ്പിനെ ഡിസ്നി സമീപിച്ചത് എന്നാണ് വിവരം. ഇപ്പോള്‍ ആദ്യമായി ജോണി ഡെപ്പിന്റെ പ്രതിനിധി ഡിസ്നി കഥാപാത്രമായി നടന്റെ മടങ്ങിവരുമെന്നുള്ള റിപ്പോർട്ടുകളെക്കുറിച്ച് പ്രതികരിച്ചു.

ഹോളിവുഡ് താരം ജോണി ഡെപ്പും മുൻഭാര്യ ആംബർ ഹേഡും തമ്മിലുള്ള മാനനഷ്ടക്കേസിലെ അന്തിമ വിധി ഡെപ്പിനനുകൂലമായി വന്നതോടെ ഡിസ്നിയുടെ ഭാഗത്തു നിന്ന് വലിയ രീതിയിലുള്ള സമീപനമാണ് ഉണ്ടാകുന്നത്. ജോണി ഡെപ്പിനെ തിരികെ കൊണ്ടുവരാൻ 2300 കോടി രൂപയാണ് ഡിസ്‌നി വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. 

ഡെപ്പും ഹേഡും തമ്മിലുളള വിഷയത്തിന്റെ വിധി വരുന്നതിന് മുമ്പ് നിരവധി ചലച്ചിത്ര നിർമാണ കമ്പനികളാണ് ഡെപ്പുമായുള്ള കരാറുകളിൽ നിന്ന് പിന്മാറിയത്. എന്നാൽ വിധി അനുകൂലമായതോടെയാണ് ഡിസ്‌നി ഉൾപ്പടെയുള്ള പല കമ്പനികളുടെയും പുതിയ നീക്കം എന്നും. 2,535 കോടിയോടൊപ്പം (301 മില്യൺ ഡോളർ) ഔദ്യോഗികമായി ഒരു ഖേദ പ്രകടനത്തിനും ഡിസ്‌നി തയ്യാറാകുന്നുണ്ട് എന്നും വാർത്ത ഉറവിടങ്ങൾ സൂചിപ്പിച്ചിരുന്നത്.

എന്നാല്‍ ഇതിനോടുള്ള ഏറ്റവും പുതിയ പ്രതികരണത്തില്‍ ജോണിയുമായി കരാറില്‍ നിന്നും പിന്‍മാറി ഏകദേശം നാല് വർഷത്തിന് ശേഷം നടൻ ഡിസ്നിയുമായി കൈകോർക്കുമെന്ന റിപ്പോർട്ടുകൾ ജോണി ഡെപ്പിന്‍റെ പ്രതിനിധി നിഷേധിച്ചു. ഇത് ആരോ ഉണ്ടാക്കിയ വാര്‍ത്തയെന്നാണ് ജോണി ഡെപ്പിന്‍റെ പ്രതിനിധി പറയുന്നത്.

വിചാരണയ്ക്കിടെ ജോണി ഡെപ്പ് മുന്‍ഭാര്യയുടെ അഭിഭാഷകനോട് പറഞ്ഞതില്‍ നിന്നാണ് ഇത്തരം ഒരു വാര്‍ത്തയുണ്ടായത്. അഭിഭാഷകനായ ബെൻ റോട്ടൻബോൺ ഡെപ്പിനോട് ചോദിച്ചു, "ഡിസ്നി 301 മില്യൺ ഡോളറുമായി  നിങ്ങളുടെ അടുക്കൽ വന്നാൽ, 'പൈറേറ്റ്സ് ഓഫ് കരീബിയൻ' സിനിമയിൽ ഡിസ്നിക്കൊപ്പം പ്രവർത്തിക്കാൻ നിങ്ങള്‍ തയ്യാറാകില്ല, ശരിയാണോ? " ജോണി മറുപടി പറഞ്ഞു, അത് സത്യമാണ്.

'ഡിസ്നിയുമായുള്ള എല്ലാ പ്രശ്നങ്ങളും വിചാരണയില്‍ അദ്ദേഹം പറഞ്ഞു, "ഞാൻ ഈ ഭാര്യയെ തല്ലുന്ന വ്യക്തിയാണ് എന്ന സംസാരവുമായി രണ്ട് വർഷങ്ങൾ കടന്നുപോയി. അതിനാൽ ഡിസ്നി അവരുടെ സുരക്ഷിതത്വം കൂടി കണക്കിലെടുത്താണ് കരാറില്‍ നിന്നും പിന്‍മാറിയത്. #MeToo മുന്നേറ്റം ആ സമയത്ത് ശക്തമായിരുന്നു. എന്നാല്‍ ഡിസ്നി അവരുടെ കഥാപാത്രങ്ങളുടെ റൈഡില്‍ നിന്നും എന്നെ മറിച്ചില്ല. ക്യാപ്റ്റൻ ജാക്ക് സ്പാരോയുടെ പാവകൾ വിൽക്കുന്നത് അവർ നിർത്തിയില്ല. അവർ ഒന്നും വിൽക്കുന്നത് നിർത്തിയില്ല. 

മറുവശത്ത്, ഡിസ്നി 2018 ന് ശേഷം ആദ്യമായി ലൈറ്റ് ഷോകളിൽ ജോണിയുടെ ചിത്രം ജാക്ക് സ്പാരോ ആയി പ്രദർശിപ്പിച്ചു. പൈറേറ്റ്സ് ഓഫ് കരീബിയൻ ഡിസ്പ്ലേയുടെ ഭാഗമായി ഡിസ്നിലാൻഡ് പാരീസിലെ കോട്ടയിൽ നടന്റെ ചിത്രം പ്രദർശിപ്പിച്ചു.

ആംബർ ഹേർഡിനെ 'അക്വാമാന്‍ 2'ല്‍ നിന്നും പുറത്താക്കി?; പ്രതികരിച്ച് നടി

'വിക്ര'ത്തിന് ശേഷം 'കോബ്ര' തിയറ്ററുകളിലെത്തിക്കാൻ ഉദയനിധി സ്റ്റാലിൻ
 

click me!