‘മലമുകളിൽ പുള്ളിക്കൊരു കുളം വേണമെന്നാ പറയുന്നേ’; ജോജി മേക്കിംഗ് വീഡിയോ

By Web TeamFirst Published Apr 23, 2021, 8:43 AM IST
Highlights

ദിലീഷ് പോത്തനും മറ്റ് അണിയറപ്രവർത്തകരും ചേർന്ന് കുളം നിർമ്മിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ കാണാം. 

ഹദ് ഫാസിലും ദിലീഷ് പോത്തനും ഒരുമിച്ച 'ജോജി' എന്ന ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടിക്കഴിഞ്ഞു. ആമസോൺ പ്രൈമിലൂടെയാണ് സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെ കുറിച്ചും സോഷ്യൽ മീഡിയയിൽ പലരും എഴുത്തുകാരൻ കണ്ടതിനപ്പുറമുള്ള നിഗമനങ്ങളും എഴുതിയിടുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിം​ഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

ഭാവന സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. ശ്യാം പുഷ്ക്കരനാണ് വീഡിയോ പകർത്തിയിരിക്കുന്നത്. ഷൈജു ഖാലിദിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. അദ്ദേഹത്തോട് ഈ റെസാമിന്റെ കൂടെ പടം ചെയ്ത ബോർ അടിച്ചില്ലേ എന്ന് ചോദിക്കുന്നതും മടുത്തു എന്ന അദ്ദേഹത്തിന്റെ മറുപടിയും കേൾക്കാം.

ദിലീഷ് പോത്തനും മറ്റ് അണിയറപ്രവർത്തകരും ചേർന്ന് കുളം നിർമ്മിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ കാണാം. തുടർന്ന് കുളത്തിലെ ഫഹദിന്റെ രംഗങ്ങൾ ചിത്രീകരിക്കുന്നതുമാണ് ഏഴ് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ.

ഏപ്രിൽ ഏഴിനാണ് ആമസോൺ പ്രൈമിലൂടെ ജോജി റിലീസ് ചെയ്തത്. മലയാള സിനിമയിലെ ട്രെന്‍ഡ് സെറ്ററുകള്‍ ആയിരുന്ന മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ സിനിമകള്‍ക്കുശേഷം ദിലീഷും ഫഹദും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.'ദൃശ്യം 2'നു ശേഷം ആമസോണ്‍ പ്രൈം ഡയറക്ട് റിലീസ് ചെയ്ത മലയാളചിത്രവുമാണ് ഇത്. ശ്യാം പുഷ്‍കരനാണ് ചിത്രത്തിന്‍റെ തിരക്കഥ. വില്യം ഷേക്സ്പിയറിന്‍റെ വിഖ്യാത നാടകം 'മാക്ബത്തി'ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ശ്യാം രചന നിര്‍വ്വഹിച്ചിരിക്കുന്നത്. നേരത്തെ മഹേഷിന്‍റെ പ്രതികാരത്തിന്‍റെ തിരക്കഥയും ശ്യാം പുഷ്‍കരന്‍റേത് ആയിരുന്നു.

'മഹ്‌സൂസ് നറുക്കെടുപ്പിൽ ഒരു മില്യൻ ദിർഹം സ്വന്തമാക്കി ലെബനീസ് സ്വദേശി' 
 

click me!