
നായാട്ട് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജോജു ജോര്‍ജും(Joju George) മാര്‍ട്ടിന്‍ പ്രക്കാട്ടും (Marttin Prakkat) വീണ്ടും ഒന്നിക്കുന്നു. ഇരട്ട എന്നാണ് പുതിയ ചിത്രത്തിന്റം പേര്. ചിത്രത്തിന്റെ പൂജ ഇടുക്കി ഏലപ്പാറയിൽ വച്ചു നടന്നു. ജോജു ജോർജും മാർട്ടിൻ പ്രക്കാട്ടും, സിജോ വടക്കനും ചേർന്നാണ് സിനിമ നിർമിക്കുന്നത്. ജോജു പ്രധാന വേഷത്തിൽ എത്തുന്നചിത്രത്തിന്റെ മറ്റ് താരങ്ങളുടെ ഡീറ്റെയിൽസ് പുറത്ത് വിട്ടിട്ടില്ല.
നിരവധി പുതിയ അണിയറ പ്രവർത്തകരും അഭിനേതാക്കളും ഈ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു എന്നതും ഇരട്ടയുടെ ഒരു പ്രത്യേകതയാണ്. നിരവധി നവാഗതരായ അണിയറ പ്രവർത്തകരും അഭിനേതാക്കളും സിനിമയിൽ എത്തുന്നു എന്നതും മറ്റൊരു പ്രത്യേകത കൂടിയാണ്. ക്യാമറ വിജയ്, തിരക്കഥ ഒരുക്കിയിരിക്കുന്നത് വർക്കി ജോർജ്, രോഹിത് എംജി എന്നിവരാണ്. എഡിറ്റിംഗ് മനു ആന്റണി, കോസ്റ്റ്യൂം സമീറ സനീഷ്, ആർട്ട് ഡയറക്ടർ ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ ഷബീർ, മേക്കപ്പ് റോണക്സ് എന്നിവരാണ് മറ്റു അണിയറപ്രവർത്തകർ. പിആർഒ നിയാസ്. ഓൺലൈൻ പിആർഒ ഒബ്സ്ക്യൂറ.
പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും നേടിയ ചിത്രമാണ് നായാട്ട്. കുഞ്ചാക്കോ ബോബന് പുറമേ ജോജു ജോജ്, നിമിഷ സജയൻ, ജാഫര്‍ ഇടുക്കി, അനില്‍ നെടുമങ്ങാട്, യെമ, അഭിലാഷ് വിജയ്, അജിത് കോശി തുടങ്ങി ഒട്ടേറെ അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമായിരുന്നു. നായാട്ട് എന്ന ഹിറ്റ് ചിത്രം രഞ്‍ജിത്, പി എം ശശിധരൻ, മാര്‍ട്ടിൻ പ്രക്കാട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്.
മഹേഷ് നാരായണൻ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ്. വിഷ്‍ണു വിജയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. ഷൈജു ഖാലിദ് ആയിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഷഹി കബീറാണ് നായാട്ടെന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.
'ജോസഫ്' തമിഴില്‍ 'വിചിത്തിരൻ', ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു
മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് 'ജോസഫ്'. ജോജു ജോര്‍ജ് ആയിരുന്നു ചിത്രത്തില്‍ നായകനായത്. ദേശീയ ചലച്ചിത്ര അവാര്‍ഡിലും 'ജോസഫ്' ശ്രദ്ധ നേടിയിരുന്നു. ജോജു ജോര്‍ജ് നായകനായ ചിത്രത്തിന്റെ തമിഴ് റീമേക്കിന്റെ റിലീസ് സംബന്ധിച്ചാണ് പുതിയ വാര്‍ത്ത (Visithiran release date).
'വിസിതരൻ' എന്ന പേരിലാണ് 'ജോസഫ്' തമിഴിലേക്ക് എത്തുന്നത്. ജോജുവിന്റെ വേഷം തമിഴില്‍ ചെയ്യുന്നത് ആര്‍ കെ സുരേഷാണ്. എം പത്‍മകുമാര്‍ തന്നെയാണ് ചിത്രം തമിഴിലും സംവിധാനം ചെയ്യുന്നത്. ആര്‍ കെ സുരേഷ് ചിത്രം മെയ് 20ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Read Also: Basil Joseph : 'ഉഷയെ പോലെയല്ല ബ്രൂസ്‌ലി ബിജിയെ പോലെ സ്വന്തം കാലില്‍ നില്‍ക്കണം'; സ്ത്രീകളോട് ബേസില്‍
ശിവ ശേഖര്‍ കിലാരിയും ബാലയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഷാര്‍ക് പിക്ചേഴ്‍സും ബി സ്റ്റുഡിയോസുമാണ് ബാനര്‍. തിയറ്ററില്‍ തന്നെയാണ് 'വിസിതരൻ' ചിത്രം റിലീസ് ചെയ്യുക. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
ആര്‍ സുരേഷിന് പുറമേ ചിത്രത്തില്‍ പൂര്‍ണ, മധു ശാലിനി, ഭഗവതി പെരുമാള്‍, ഇളവരശു, ജോര്‍ജ്, അനില്‍ മുരളി, ജി മാരിമുത്തു തുടങ്ങിയവര്‍ വേഷമിടുന്നു. ഷഹി കബിറിന്റെ തിരക്കഥയ്‍ക്ക് ചിത്രത്തിനായി ജോണ്‍ മഹേന്ദ്രൻ സംഭാഷണമെഴുതുന്നു. വെട്രിവേല്‍ മഹേന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സതിഷ് സൂര്യ ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ