
ഏതാനും ദിവസങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത ചിത്രമാണ് പണി. ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത് രചന നിർവഹിച്ച ചിത്രം പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. ജോജുവിന്റെ സംവിധാനത്തെ പ്രശംസിക്കുന്നവർ ചിത്രത്തിലെ സാഗർ സൂര്യ, ജുനൈസ് എന്നിവരുടെ പ്രകടനങ്ങളും പ്രകീർത്തിക്കുകയാണ്. ബോക്സ് ഓഫീസിൽ അടക്കം മിന്നും പ്രകടനം കാഴ്ചവയ്ക്കുന്ന ചിത്രം ഇപ്പോഴിതാ ബുക്ക് മൈ ഷോയിൽ രജനികാന്ത് ചിത്രത്തെ ഉൾപ്പടെ പിന്നിലാക്കിയിരിക്കുകയാണ്.
വോട്ടയ്യൻ, ബോഗയ്ന്‍വില്ല എന്നീ സിനിമകളെ പിന്നിലാക്കി ബുക്ക് മൈ ഷോയിൽ രണ്ടാം സ്ഥാനത്ത് ആണ് പണി എത്തിയിരിക്കുന്നത്. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിലെ കണക്കാണിത്. 157കെ ബുക്കിങ്ങുമായി വെനം ആണ് ഒന്നാം സ്ഥാനത്തുള്ളത്. എഴുപത്തി നാലായിരം പണിയുടെ ബുക്കിംഗ്. തൊട്ടുപിന്നാലെ ഉള്ള ബോഗയ്ന്‍വില്ലയ്ക്ക് ഇരുപത്തി രണ്ടായിരമാണ് ബുക്കിംഗ്. ഇരുപതിനായിരം ആണ് വേട്ടയ്യന്റെ ബുക്കിംഗ് കണക്ക്.
അതേസമയം, റിലീസ് ചെയ്ത രണ്ട് ദിവസത്തിൽ 4.7 കോടിയാണ് ആഗോളതലത്തിൽ പണി നേടിയിരിക്കുന്നതെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തില്‍ നിന്നുമാത്രം ചിത്രം 2.42 കോടി നേടിയിരുന്നു. ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും, അറുപതോളം പുതിയ താരങ്ങളും ജോജുവിന്റെ ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.
ജീവൻ തോമസിന് സംഭവിച്ചതെന്ത് ? ഉത്തരം പറയാൻ 'ഒരു അന്വേഷണത്തിന്‍റെ തുടക്കം', ട്രെയിലർ
ജോജു ജോര്‍ജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും എ ഡി സ്റ്റുഡിയോസിന്‍റെയും ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. വിഷ്‍ണു വിജയ്‍യ്ക്കും സന്തോഷ് നാരായണനുമൊപ്പം സംഗീതത്തില്‍ സാം സി എസും പങ്കാളിയാണ്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ