ആക്ഷേപഹാസ്യത്തിലൂടെ കഥ പറയാൻ ജോജു; 'പീസ്‌' ചിത്രീകരണം പുരോഗമിക്കുന്നു

Published : Jan 28, 2021, 12:15 PM IST
ആക്ഷേപഹാസ്യത്തിലൂടെ കഥ പറയാൻ ജോജു; 'പീസ്‌' ചിത്രീകരണം പുരോഗമിക്കുന്നു

Synopsis

കാർലോസ് എന്ന ഡെലിവറി പാർട്ണറുടെ ജീവിതവും,അദ്ദേഹത്തെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളുമാണ്‌ ചിത്രത്തിന്റെ പ്രമേയം


ജോജു ജോർജ്ജിനെ നായകനാക്കി നവാഗതനായ സന്‍ഫീര്‍ കെ. സംവിധാനം ചെയ്യുന്ന 'പീസ്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. കാർലോസ് എന്ന ഡെലിവറി പാർട്ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളുമാണ്‌ ചിത്രത്തിന്റെ പ്രമേയം.മൂന്ന് ഷെഡ്യൂളുകളുള്ള ചിത്രത്തിന്റെ ആദ്യ രണ്ട്‌ ഷെഡ്യൂളുകൾ ഇതിനോടകം പൂർത്തീകരിച്ചിട്ടുണ്ട്‌. തൊടുപുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലായി, കോവിഡ് മാനദണ്ഢങ്ങൾ പാലിച്ചുകൊണ്ടാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്. രമ്യാ നമ്പീശനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രീകരണവേളയിലുള്ള ജോജുവിൻ്റെ ബൈക്കഭ്യാസപ്രകടനം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

അനിൽ നെടുമങ്ങാട്, അതിഥി രവി, സിദ്ധിഖ്, ആശ ശരത്ത്, അർജുൻ സിംങ്, വിജിലേഷ്, ഷാലു റഹീം, മാമുക്കോയ തുടങ്ങിയവരും 'പീസി'ൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ ദയാപരൻ ആണ്. ജുബൈർ മുഹമ്മദാണ് സംഗീത സംവിധാനം. ഛായാഗ്രഹണം: ഷമീർ ജിബ്രാൻ, ചിത്രസംയോജനം: നൗഫൽ അബ്ദുള്ള, അസോസിയേറ്റ്‌ ക്യാമറ: ഉണ്ണി പാലോട്, ആർട്ട്: ശ്രീജിത്ത് ഓടക്കാലി, 

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്