‘കുഞ്ഞുകുഞ്ഞാലി’; മരക്കാറിലെ പുതിയ വിശേഷം പങ്കുവച്ച് മോഹൻലാൽ, ആവേശത്തിൽ ആരാധകർ

Web Desk   | Asianet News
Published : Jan 28, 2021, 09:32 AM ISTUpdated : Feb 04, 2021, 08:03 AM IST
‘കുഞ്ഞുകുഞ്ഞാലി’; മരക്കാറിലെ പുതിയ വിശേഷം പങ്കുവച്ച് മോഹൻലാൽ, ആവേശത്തിൽ ആരാധകർ

Synopsis

കഴിഞ്ഞ വർഷം മാർച്ചില്‍ റിലീസ് പ്രഖ്യാപിച്ച ചിത്രമായിരുന്നു മരക്കാർ. പിന്നീട് ലോക്ഡൗണും മറ്റും വന്നതോടെ സിനിമാ ഇൻഡസ്ട്രി തന്നെ അവതാളത്തിലാകുകയായിരുന്നു.

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ– പ്രിയദർശൻ കൂട്ടുക്കെട്ടിലെ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം‘. മലയാള സിനിമയില്‍ ഇന്നോളമുള്ളതില്‍ വെച്ച് ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്. ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ എല്ലാം തന്നെ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനമെത്തുന്നുവെന്ന് അറിയിക്കുകയാണ് മോഹൻലാൽ. 

ഫെബ്രുവരി 5ന് ’കുഞ്ഞുകുഞ്ഞാലി’ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങുന്നതായി മോഹൻലാൽ തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു. റോണി റാഫേലാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. എംജി ശ്രീകുമാർ, കെഎസ് ചിത്ര, ശ്രേയ ഘോഷാൽ, വിനീത് ശ്രീനിവാസൻ എന്നിവർ മരക്കാറിനായി പാടുന്നു.

Lyrical Video of #KunjuKunjali from the movie #MarakkarArabikadalinteSimham releasing on 5th February 2021

Posted by Mohanlal on Wednesday, 27 January 2021

കഴിഞ്ഞ വർഷം മാർച്ചില്‍ റിലീസ് പ്രഖ്യാപിച്ച ചിത്രമായിരുന്നു മരക്കാർ. പിന്നീട് ലോക്ഡൗണും മറ്റും വന്നതോടെ സിനിമാ ഇൻഡസ്ട്രി തന്നെ അവതാളത്തിലാകുകയായിരുന്നു. പ്രിയദര്‍ശന്റെ സ്വപ്ന പ്രോജക്ടായ മരക്കാറില്‍ കുഞ്ഞാലി മരക്കാറുടെ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. പ്രണവ് മോഹന്‍ലാല്‍, അര്‍ജ്ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ് തുടങ്ങി വലിയ താരനിരയും അണിനിരക്കുന്ന ചിത്രമാണിത്.

PREV
click me!

Recommended Stories

'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും
'ചത്താ പച്ച'യിൽ വെട്രിയായി റോഷൻ മാത്യു; ക്യാരക്ടർ പോസ്റ്റർ പുറത്ത്